'സ്കൂൾ പിടിഎ യോഗങ്ങളിൽ പുരുഷന്മാരും പങ്കെടുക്കണം; ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു, യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം; പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണം': പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ സമസ്തയുടെ സർക്കുലർ

എം റിജു
കോഴിക്കോട്: കേരളത്തിലെ സ്കൂളുകളുടെ അധ്യയന സമയത്തിലുള്ള മാറ്റം തൊട്ട് പാഠപുസ്തക പരിഷ്ക്കരണത്തെക്കുറിച്ചുവരെ വലിയ ചർച്ചകൾ നടക്കുന്ന സമയമാണ്. സ്കൂൾ സമയം രാവിലെ 8 മുതൽ ഒരുമണി വരെയാക്കാനുള്ള ഖാദർ കമ്മറ്റി ശുപാർശ മുസ്ലിം വിദ്യാർത്ഥികളുടെ മതപഠനത്തിന് തടസ്സം ഉണ്ടാക്കുമെന്ന് സമസ്തയടക്കമുള്ള സംഘടനകൾ എതിർക്കയാണ്. മുസ്ലിം ലീഗിനും ഇതേ നിലപാട് ആണ് ഉള്ളത്. ഇതോടൊപ്പമാണ് ജെൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യൂ, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കേണ്ടതിന്റെ ചർച്ചകളും നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാനായി സ്കൂളുകളിൽ പിടിഎ യോഗവും ചേരുന്ന സമയം ആണിത്. അപ്പോൾ ആ പിടിഎ യോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമസ്തനേതാവും, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി അംഗങ്ങൾക്ക് അയച്ച ഒരു കത്ത് പുറത്തായിരിക്കയാണ്.
സ്കൂൾ പിടിഎ യോഗങ്ങളിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന രീതി മാറണമെന്നും, പുരുഷന്മാരും പങ്കെടുക്കണമെന്ന് ഫൈസി തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം. പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണമെന്നും ഫൈസി കത്തിൽ പറയുന്നു.
സർക്കാറിന് ഒളി അജണ്ടയെന്ന്
'സ്കൂൾ പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.' എന്ന തലക്കെട്ടിൽ നാസർ ഫൈസി കൂടത്തായി അയച്ച കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'നമ്മുടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് രേഖ സർക്കാർ പ്രസിദ്ധീകരിച്ച് നവമ്പർ 30 വരേ ചർച്ചക്ക് വെച്ചിരിക്കുകയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ പിടിഎ യോഗങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാർ ഉൾപ്പെടെയുള്ളവർ അത് വിദഗ്ദമായി അവതരിപ്പിച്ച് കുറഞ്ഞ സമയത്തിനകം പാസാക്കിയെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. രക്ഷിതാക്കൾക്ക് തികഞ്ഞ ജാഗ്രതയില്ലെങ്കിൽ ജൻഡർ ന്യൂട്രാലിറ്റിയും മതവിരുദ്ധതയും രക്ഷിതാക്കളുടെ സമ്മതി ലേബളിൽ ഒളിച്ച് കടത്തുന്ന ശ്രമമാണ് നടക്കുന്നത്.
നേരത്തെ വിമർശിക്കപ്പെട്ടിരുന്ന ജൻഡർ ആശയങ്ങളും ലിംഗസമത്വവുമൊക്കെ പല ഭാഗത്തായി വർണ്ണക്കടലാസിൽ പൊതിഞ്ഞ് വെച്ചിരിക്കുകയാണ് 116 പേജുള്ള പുതിയ 'ചട്ടക്കൂട് ''
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പിടിഎയോഗത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാവാതെ കാര്യബോധമുള്ള പുരുഷന്മാരോ സ്ത്രീകളോ പങ്കെടുക്കുക.
2. നേരെത്തെ പാഠ്യപദ്ധതി കരട് രേഖയിലും കുടുംബശ്രീ കൈപ്പുസ്തകത്തിലും പറഞ്ഞിരുന്ന ലിംഗസമത്വം എന്നത് ഒഴിവാക്കി ലിംഗനീതി എന്നാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും പുതിയ രേഖയിലും ലിംഗസമത്വം ഉടനീളമുണ്ട്. ലിംഗസമത്വത്തെ കുറിച്ച് അംശങ്ങൾ വലിയ തോതിൽ ഉണ്ടാകണമെന്ന് പറയുന്നു (പേജ് 10, 16, 20, 22, 23, 69,71,79,80, 81)
3. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കുന്ന, സ്വവർഗ്ഗ ലൈംഗികതയും പ്രണയവും പ്രോത്സാഹിപ്പിക്കുന്ന ജൻഡർ ന്യൂട്രാലിറ്റിയുടെ എൽജിബിടിക്യുഐ എന്ന ആശയധാരയിലേക്ക് പ്രേരിപ്പിക്കുന്ന ഭാഗങ്ങളാണ് പല ഭാഗത്തുമുള്ളത് (ഉദാ:- സ്കൂൾ പാഠ പുസ്തകങ്ങൾ, പഠനബോധന രീതികൾ, സ്കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.പേജ്: 20), ജൻഡർ അഥവാ ലിംഗഭേദം സാമൂഹിക നിർമ്മിതിയാണ് (പേജ്: 79) അഥവാ സ്ത്രീ-പുരുഷ സങ്കൽപം സമൂഹം നിർമ്മിച്ചുണ്ടാക്കിയതാണ് അതിനാൽ ജന്മനായുള്ള ലിംഗത്തിൽ നിന്ന് ക്രമേണ മാറാമെന്ന ബോധം കുട്ടികളിൽ വളർത്തുകയാണ്.
4. ജെൻഡർ സെൻസിറ്റീവ്, ജെൻഡർ സ്പെക്ടർ (പേ: 18) എന്ന വാക്കുകളെ കുറിച്ച് വ്യക്ത വേണ്ടതുണ്ട്.
5. സർഗ്ഗാത്മകത പോലെ തന്നെ കുട്ടികളിൽ യുക്തിചിന്തയും വളർത്തണം (പേ: 16, 23, 69) എന്ന് പറയുന്നു.എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ശാസ്ത്ര ബോധമാവാം എന്നാൽ യുക്തിചിന്തകൾ നിരീശ്വരത്വത്തിലേക്കുള്ള വഴി നടത്തലാണോ?
6. സ്കൂൾ സമയമാറ്റം അനിവാര്യമാണെന്ന് പറയുന്നു (പേ: 21 )
ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം തുടങ്ങിയ നേരത്തെ വിവാദമായ പലതും വരികൾക്കിടയിലൂടെ ഒളിച്ചു കടത്താനുള്ള പൊളിറ്റിക്സ് അജണ്ട തിരിച്ചറിഞ്ഞ് പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ഇടപെടണം.വിയോജിപ്പ് അവിടെ പറഞ്ഞില്ലെങ്കിൽ നമ്മുടെ കൂടി അംഗീകാരത്തോടെയാണ് പുരോഗമന നാട്യക്കാർ അപ്പം ചുട്ടെടുക്കുക എന്ന് തിരിച്ചറിയണം.''.
നാസർ ഫൈസി കൂടത്തായി-(ജന. സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാസംസ്ഥാന കമ്മിറ്റി )ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്.
ചർച്ച ചെയ്യണമെന്ന് ലീഗും
സ്കൂൾ സമയമാറ്റവും, പാഠ്യപദ്ധതി പരിഷ്ക്കരണവും വർഷങ്ങളായി കേരളത്തിൽ തുടരുന്ന മദ്രസ വിദ്യാഭ്യാസത്തെ തകർക്കുമെന്നതിനാൽ വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റി കൂടുന്നത് പരിഗണനയിലുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നേരത്തെ പറഞ്ഞിരുന്നു.
ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസല്യാർ എന്നിവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരളത്തിൽ തുടർന്നുവരുന്ന പഠനസമയത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.
എല്ലാം മുസ്ലിം സംഘടനകളും ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപും ഇത്തരം നീക്കങ്ങൾ ഉണ്ടായപ്പോൾ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഗൾഫ് രാജ്യങ്ങളിലടക്കം സ്കൂളുകൾ രാവിലെ എട്ടുമണിക്കും അതിലും നേരത്തെയും നടക്കുന്നുണ്ട്. അവിടെയൊന്നും മദ്രസാ പഠനം നടക്കുന്നില്ലേ എന്ന ചോദ്യത്തിന് സമസ്തക്ക് ഉത്തരമില്ല. സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി.രമേശ് പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും സെൻസീറ്റീവ് വിഷയമായി ഇക്കാര്യം മാറുമെന്ന് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- മുപ്പത് കോടിയുടെ സമ്പാദ്യമുള്ള മകൻ തിരിഞ്ഞു നോക്കിയില്ല; പഴകിയ ഭക്ഷണം നൽകി; പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച ശേഷം മാതാപിതാക്കൾ ജീവനൊടുക്കി; കേസെടുത്ത് പൊലീസ്
- വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാൻ തോക്കുമായി വരനും വധുവും; തോക്ക് പൊട്ടി തീ മുഖത്തേക്ക് ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു; കല്യാണദിനത്തിലെ സാഹസികതയുടെ വീഡിയോ വൈറൽ
- ഈ കിണറ്റിൽ നിന്ന് ഒരു തൊട്ടിവെള്ളം കോരിയെടുത്ത് തീ കൊടുത്താൽ അത് മുക്കാൽ മണിക്കൂർ നിന്ന് കത്തും; പക്ഷേ ഇത് ഇന്ധനമായി വിറ്റ് കാശാക്കാൻ കഴിയില്ല, കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ല; കൊല്ലം അഞ്ചാലുംമൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണറിന്റെ രഹസ്യമെന്താണ്?
- സ്കോട്ടിഷ് ക്രിക്കറ്റ് ബോർഡ് ചെയർമാനായ ഇന്ത്യൻ വംശജന് നിർബന്ധിത രാജി; വംശീയ വാദ വിവാദം കൊഴുപ്പിക്കുന്നതിലും രഹസ്യ അജണ്ട; സ്കോട്ട്ലാൻഡിനെ ഇസ്ലാമിക രാജ്യമാക്കാനുള്ള ആദ്യ അജണ്ട പുറത്തെടുത്ത് ഹംസ യൂസഫ് പണി തുടങ്ങുമ്പോൾ
- ചൊവ്വാഴ്ച്ച കീഴടങ്ങുന്ന ട്രംപിനെ ഫിംഗർപ്രിന്റ് എടുത്ത് കോടതിയിൽ ഹാജരാക്കും; നഗ്നനായി കണ്ടിട്ടുള്ള ട്രംപിനെ ഒരു പേടിയുമില്ലെന്ന് പരാതിക്കാരി; ഭർത്താവിനൊപ്പം അടിയുറച്ച് നിന്ന് മെലാനി ട്രംപ്; അമേരിക്കയിലെ മുൻ പ്രസിഡണ്ട് സാദാ ക്രിമിനലായി മാറുമ്പോൾ
- 92 കാരനായ റൂപർട്ട് മുഡ്രോക്കിന് അഞ്ചാമത്തെ കല്യാണം; പുതിയ കാമുകിക്ക് 20 കോടി രൂപ വിലമതിക്കുന്ന മോതിരം വാങ്ങി കൊടുത്ത് മീഡിയ മുഗൾ; കുഴിയിലേക്ക് കാലെടുത്ത് വച്ചിരിക്കുമ്പോഴും നവവരനാകാൻ ഒരുങ്ങി മാധ്യമ രാജാവ്
- ചെറുകിട ഹോട്ടൽ നടത്തി ലക്ഷങ്ങളുടെ ബാധ്യത; കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു; മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ
- സുനിൽ ഛേത്രി കാട്ടിയത് സൂപ്പർ ചതി; എന്നിട്ടും ശിക്ഷ കേരളാ ടീമിന്; ആരാധക പ്രതിഷേധം കുറയ്ക്കാൻ ടീമിനെ വിലക്കാതെ തന്ത്രപരമായ തീരുമാനം; വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും ക്രൂര ശിക്ഷ; അപ്പീൽ നൽകാൻ കേരളാ ടീമിന്റെ തീരുമാനം; മാപ്പ് പറഞ്ഞ് പിഴ തുക കുറയ്ക്കില്ല; ആറു കോടി കൊടുക്കേണ്ടി വന്നാലും തല ഉയർത്തി നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
- ഏറ്റവും ഡിമാൻഡുള്ള പുതിയ തൊഴിലിന്റെ പേര് പ്രോംപ്റ്റ് എഞ്ചിനീയർ; ചാറ്റ് ജി പി ടി വൃത്തിയായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ ലക്ഷങ്ങൾ ശമ്പളം; നിർമ്മിത ബുദ്ധിയിൽ കേന്ദ്രീകരിച്ചാൽ കുട്ടികളെ നിങ്ങളുടെ ഭാവി അടിപൊളിയാകും
- ലോകം എമ്പാടുമായി 6300 പെട്രോൾ സ്റ്റേഷനുകൾ; വാൾമാർട്ടിന്റെ പ്രസ്റ്റീജ് സൂപ്പർമാർക്കറ്റായ അസ്ഡ സ്വന്തമാക്കി; ഇപ്പോഴിതാ 44,000 ബ്രാഞ്ചുകളുള്ള സബ് വേ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ലോകം കീഴടക്കുമ്പോൾ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍