Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

ഇൻസ്റ്റായിൽ 'എസ്' എന്ന് മാത്രമായി സാമന്ത പേര് ചുരുക്കിയതോടെ ആരാധകർ അടക്കം പറഞ്ഞു; ഗോസിപ്പുകൾക്ക് വിട പറയാം; ഊഹം ശരിയായി; തങ്ങൾ വിവാഹബന്ധം വേർപെടുത്തുന്നു എന്ന് സാമന്ത അക്കിനേനിയും നാഗചൈതന്യയും

ഇൻസ്റ്റായിൽ 'എസ്' എന്ന് മാത്രമായി സാമന്ത പേര് ചുരുക്കിയതോടെ ആരാധകർ അടക്കം പറഞ്ഞു; ഗോസിപ്പുകൾക്ക് വിട പറയാം; ഊഹം ശരിയായി; തങ്ങൾ വിവാഹബന്ധം വേർപെടുത്തുന്നു എന്ന് സാമന്ത അക്കിനേനിയും നാഗചൈതന്യയും

മറുനാടൻ മലയാളി ബ്യൂറോ

 ഹൈദരാബാദ്: അതെ ശരി തന്നെ. സാമന്ത അക്കിനേനിയും നാഗ ചൈതന്യയും ബന്ധം വേർപിരിയുകയാണ്. ഗോസിപ്പുകൾക്ക് തൽക്കാലം വിട പറായം. ഇരുവരും തങ്ങളുടേതായ വഴികൾ തിരഞ്ഞെടുക്കുകയാണെന്ന് സാമന്ത ഇൻസ്റ്റാഗ്രാമിൽ ഫോളേവേഴ്‌സിനെ അറിയിച്ചു.

' ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളും അറിയാൻ..വളരെ ആലോചിച്ച ശേഷമാണ് ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാർ എന്ന നിലയിൽ നിന്ന് വേർപിരിയാനും സ്വന്തം പാതകൾ തിരഞ്ഞെടുക്കാനും തീരുമാനിച്ചത്. ഒരു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു', എന്നാണ് താരങ്ങൾ പോസ്റ്റിൽ കുറിക്കുന്നത്.

ദക്ഷിണേന്ത്യൻ താരങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഏറെയായി കേട്ടിരുന്നു, ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല. ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. ഇരുവരും തമ്മിൽ അടുത്തകാലത്ത് സ്വരചേർച്ചയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ എസ് എന്ന് മാത്രമായി സാമന്ത പേര് മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നത്.

തന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വേദനയുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP