Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ

എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: സാം എബ്രഹാം വധക്കേസിൽ ശിക്ഷാവിധി കേൾക്കാൻ ഭാര്യ സോഫിയ കോടതി മുറിയിൽ ഇരുന്നത് കനപ്പെട്ട മുഖത്തോടെ. മറ്റാരെയും നോക്കാതെ ജഡ്ജി വിധി പറഞ്ഞ മുക്കാൽ മണിക്കൂറും നിശ്ചലയായിരുന്നു.എന്നാൽ അരുൺ കമലാസനൻ താരതമ്യേന പ്രസന്നനായിരുന്നു. കോടതി മുറിയിലെത്തിയപ്പോൾ തന്നെ അവിടെത്തിയ മറ്റെല്ലാവരെയും നോക്കുകയും, കോടതി മുറിയിലെ നടപടികൾ കണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അരുണിന്റെ അഭിഭാഷകൻ അടുത്തെത്തി ഏറെ നേരം സംസാരിക്കുകയും ചെയ്തു.

മുക്കാൽ മണിക്കൂർ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം ഇരുവരെയും എഴുന്നേൽപ്പിച്ചു നിർത്തിയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വികാരമൊന്നുമില്ലാതെ അരുൺ അതു കേട്ടപ്പോൾ, കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും, ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും കോടതി പറഞ്ഞു. കുട്ടി വളരുന്ന സമയത്ത് അരുൺ അടുത്തുണ്ടാകില്ല. പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവർക്കൊപ്പം അരുണിന് ഉണ്ടാകാൻ കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.

കുറ്റകൃത്യത്തിൽ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചതായി കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. സോഫിയയുടെ ഒമ്പത് വയസ്സായ കുട്ടി ഇപ്പോൾ സഹോദരിക്കൊപ്പം മെൽബണിലാണ്. സാമിന്റെ മാതാപിതാക്കൾ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതിൽ സോഫിയക്ക് ആശങ്കയുണ്ടെന്നു അറിയാമെങ്കിലും അതിൽ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കൊഗ്ലൻ വിധിച്ചത്.

അതേസമയം തന്റെ മകനെ കൊന്നവർക്കു ശിക്ഷ കിട്ടിയതിൽ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സാമിന്റെ അ്ചഛൻ സാമുവൽ എബ്രഹാമിന് ആശങ്കകൾ ഒഴിയുന്നില്ല. സന്തോഷം. സാമിന്റെ ഒൻപതു വയസ്സുള്ള മകനെയോർത്താണ് ആശങ്കയേറുന്നത്.

സോഫിയയുടെ സഹോദരിക്കൊപ്പം കുഞ്ഞിനെ മെൽബണിൽ നിർത്തുന്നത് സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നിൽക്കും? പത്തുവയസ്സാകാൻ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളിൽ പക വളരില്ലേ.. അതു തിരിച്ചറിയുമ്പോൾ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?' സാമുവൽ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെൽബണിലാണ്.

കുട്ടിയെ വിട്ടുകിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ടകൊച്ചുമകനുമായി ആഗ്രഹിക്കുന്നതുപോലെ സംസാരിക്കാൻ സാധിക്കാത്തതിലാണു സാമുവലിന് ഏറെ വിഷമം. 'മാസത്തിലൊരിക്കലാണു വിഡിയോ കോൾ ചെയ്യുക. പക്ഷേ, അവന് അധികമൊന്നും എന്നോടു സംസാരിക്കാൻ കഴിയാറില്ല. സോഫിയയുടെ കുടുംബാംഗങ്ങൾ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്പോൾ അതെയെന്ന് അവൻ പറയും. അതെത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. സോഫിയയുടെ സഹോദരിയോട് ഞാൻ സംസാരിക്കാറില്ല. സംസാരിക്കണമെന്നു തോന്നിയിട്ടേയില്ല. കുഞ്ഞിന്റെ കാര്യങ്ങളെക്കുറിച്ച് അറിയാൻ അവരുടെ ഭർത്താവിനോടു സംസാരിച്ചിട്ടുണ്ട്.

എന്റെ മകന്റെ മരണത്തെക്കുറിച്ച് ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.' - സാമുവൽ പറയുന്നു. 'അവർക്ക് എല്ലാം അറിയാമായിരുന്നു. പക്ഷേ, ഇപ്പോൾ അവർ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം'.

സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം. കാരണം ഞങ്ങൾ അത്രമേൽ സ്നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവൾ.ഹാർട്ട് അറ്റാക്ക് എന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോൾ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.ഭാര്യയൊന്നും ഇപ്പോഴും മകന്റെ മരണത്തോട് പൊരുത്തപ്പെട്ടിട്ടില്ല. കാരണം അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് തോന്നൽ. അവൻ ഞങ്ങളെ വന്ന് കണ്ടിട്ട് അധികം വൈകാതെ ആയിരുന്നല്ലോ സംഭവം.മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണിൽ വിളിച്ച് ഞാൻ സുഖമായിരിക്കുന്നുവെന്ന് മോൻ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടിൽ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാൻ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നല്ലേ സംഭവം നടക്കുന്നത്.

ഞങ്ങൾക്ക് ഇനി ഒരു ആഗ്രഹമേയുള്ളു. ആ കുഞ്ഞിനെ ഇങ്ങ് കിട്ടിയിരുന്നങ്കിൽ എന്നാണ് ആഗ്രഹം. ഇതിന് വേണ്ടി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകൾ നൽകി. ഓസ്ട്രേലിയയിൽ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങൾ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയിൽ നിന്ന് കിട്ടിയിരുന്നു.കു്ട്ടിയെ കി്ട്ടാൻ ഏംബസി വഴി പരമാവധി ശ്രമിക്കും.

സാമിന്റെയും സോഫിയയുടെയും സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തനിക്കൊന്നുമറിയില്ലായിരുന്നെന്നും സാമുവൽ പറഞ്ഞു. സാമിന്റെ മരണശേഷം, അവനോട് അടുപ്പമുണ്ടായിരുന്ന ബന്ധുക്കളിലും സുഹൃത്തുക്കളിലുംനിന്നാണു പലതും മനസ്സിലാക്കിയത്. അരുൺ ഓസ്‌ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്‌ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനിൽ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനിൽ ഒപ്പം നിർത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവൾ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്‌ട്രേലിയയിലേക്കു പോകുകയായിരുന്നു.

കോട്ടയത്തെ ഒരു കോളജിൽ ഒരുമിച്ചു പഠിച്ചവരാണു സോഫിയയും അരുണും. സാമുമായുള്ള വിവാഹത്തിനു മുൻപ് സോഫിയയും അരുണും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്നതിനു തെളിവൊന്നുമില്ല. ഉണ്ടായിരുന്നെന്നു തന്നെയാണു താൻ വിശ്വസിക്കുന്നതെന്നും സാമുവൽ പറയുന്നു. സാമിനു ഭാര്യയെ സംശയമുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ ഉറപ്പുണ്ട്. അവർ ഒരുമിച്ചു പുറത്തുപോകുമ്പോഴൊക്കെയും പഴയ സഹപാഠിയുമായുള്ള സൗഹൃദത്തിനപ്പുറം എന്തെങ്കിലുമുള്ളതായി സാം കരുതിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP