Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നന്ദി പറയുന്നില്ല..മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും; ബോട്ടിൽ വരവേ ഇരുനില വീട്ടിൽ നിന്ന് കൂട്ടക്കരച്ചിൽ കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്; രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പാരപ്പറ്റിലെത്തിയപ്പോൾ മനസ്സിലായി ഇത് പ്രിയനടന്റെ വീടെന്ന്; മൂന്നുദിവസം കുടുങ്ങിക്കിടന്ന 'ലാഫിങ് വില്ല'യിൽ നിന്ന് തന്നെയും മുപ്പതോളം പേരെയും രക്ഷിച്ച സുനിലിനെ എങ്ങനെ മറക്കും സലിം കുമാർ!

നന്ദി പറയുന്നില്ല..മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും; ബോട്ടിൽ വരവേ ഇരുനില വീട്ടിൽ നിന്ന് കൂട്ടക്കരച്ചിൽ കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്;  രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പാരപ്പറ്റിലെത്തിയപ്പോൾ മനസ്സിലായി ഇത് പ്രിയനടന്റെ വീടെന്ന്; മൂന്നുദിവസം കുടുങ്ങിക്കിടന്ന 'ലാഫിങ് വില്ല'യിൽ നിന്ന് തന്നെയും മുപ്പതോളം പേരെയും രക്ഷിച്ച സുനിലിനെ എങ്ങനെ മറക്കും സലിം കുമാർ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയക്കെടുതിയിൽ അകപ്പെട്ട് നടൻ സലിം കുമാറും കുടുംബവും വീട്ടിൽ അഭയം തേടിയ മറ്റ് മുപ്പതോളം പേരും 'ലാഫിങ് വില്ല'യിൽ കുടുങ്ങിയത് മൂന്ന് ദിവസമാണ്. അപകടാവസ്ഥ വ്യക്തമാക്കി സലീം കുമാർ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. വീടിന്റെ താഴെത്തെ നില ഏകദേശം മുങ്ങിയതായും താനും മറ്റുള്ളവരും രണ്ടാം നിലയിലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ടെറസിൽ കയറേണ്ടി വരുമെന്നും ടെറസ് ചെറുതാകയാൽ മുങ്ങാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണെന്നും എത്രയും വേഗം രക്ഷാപ്രവർത്തകരെത്തി തങ്ങളെ രക്ഷിക്കണമെന്നുമാണ് സലിം കുമാർ അഭ്യർത്ഥിച്ചത്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഫിഷറീസ് വകപ്പിന്റെ ബോട്ടിലാണ് സുനിൽ അടക്കമുള്ള മത്സ്യത്തൊഴിലാളികൾ രക്ഷകരായി എത്തിയത്.

മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റാണ് സുനിൽ. സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായാണ് പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി. മൂന്നുദിവസവും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു പോയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വെള്ളം കയറിയപ്പോൾ തന്നെ വീട്ടിൽ നിന്ന് വണ്ടിയെടുത്തപ്പോഴാണ് സഹായം അഭ്യർത്ഥിച്ച നിരവധിയാളുകൾ എത്തിയത്. പിന്നീട് വീടിന്റെ ടെറസിൽ തങ്ങുകയായിരുന്നു.കൊടുങ്ങല്ലൂർ വടക്കൻ പറവൂർ ആലമ്മാവ് ജങ്ഷന് സമീപത്താണ് സലിം കുമാറിന്റെ വീട്.

ഭക്ഷണവും കുടിവെള്ളം ആയിരുന്നു എറ്റവും വലിയ വെല്ലുവിളി. പിന്നീട് ഭാര്യയോട് അരിയും മറ്റും സ്റ്റോർ ചെയ്യുകയായിരുന്നു. ദുരിതാശ്വാസ ക്യംപിലേക്ക് വേണ്ടി ശേഖരിച്ചു വെച്ചിരുന്ന ഭക്ഷണ സാമഗ്രികൾ കൊണ്ടാണ് ഈ രണ്ട് ദിവസവും പിടിച്ച് നിന്നത്. എന്തായാലും അത് സ്വന്തം ദുരിതാശ്വാസത്തിന് ഉപകരിച്ചത് കാര്യമായെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ ഞാനുൾപ്പടെ പത്ത് നാൽപതിലധികം പേർ പെട്ടു പോയേനെ എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഫിഷറീസ് വകുപ്പിനോടും മത്സ്യത്തൊഴിലാളികളോടുമാണ്. കാരണം നേവി പോലും പരിസരത്ത് വന്ന് രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്. ഹെലികോപ്ടറുകൾ എത്തിയെങ്കിലും ഞങ്ങളെ കാണാൻ സാധിച്ചിരുന്നില്ല. എന്റെ വീടിനോട് ചേർന്ന ബിൽഡിങിൽ ചിപ്പ്സ് നിർമ്മിക്കുന്നുണ്ട്. ഈ ചിപ്പ്സ് ഉൾപ്പടെ നൽകിയാണ് തനിക്കൊപ്പമുള്ളവരുടെ വിശപ്പ് അകറ്റിയതെന്നും അദ്ദഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP