Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202329Friday

സമൂഹമാധ്യമങ്ങൾ പലതവണ 'കൊലപ്പെടുത്തിയ' തന്നെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു നടത്തിയത് അമൃതാനന്ദമയിയുടെ അനുഗ്രഹം; രോഗാവസ്ഥയിൽ ജീവിതം കൈവിട്ട് പോകുമെന്ന് കരുതിയ നിമിഷത്തിൽ ജീവിതത്തിലേക്ക് തനിക്ക് തിരിച്ചവരാൻ കഴിഞ്ഞത് അമ്മയുടെ വാക്കുകളും അനുഗ്രഹവുമാണെന്നും നടൻ; അമൃതശ്രീ സംഗമത്തിൽ സലിംകുമാർ പറഞ്ഞത്

സമൂഹമാധ്യമങ്ങൾ പലതവണ 'കൊലപ്പെടുത്തിയ' തന്നെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു നടത്തിയത് അമൃതാനന്ദമയിയുടെ അനുഗ്രഹം; രോഗാവസ്ഥയിൽ ജീവിതം കൈവിട്ട് പോകുമെന്ന് കരുതിയ നിമിഷത്തിൽ ജീവിതത്തിലേക്ക് തനിക്ക് തിരിച്ചവരാൻ കഴിഞ്ഞത് അമ്മയുടെ വാക്കുകളും അനുഗ്രഹവുമാണെന്നും നടൻ; അമൃതശ്രീ സംഗമത്തിൽ സലിംകുമാർ പറഞ്ഞത്

ആർ പീയൂഷ്

കൊച്ചി: സമൂഹമാധ്യമങ്ങൾ പലതവണ 'കൊലപ്പെടുത്തിയ' തന്നെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു നടത്തിയത് അമൃതാനന്ദമയിയുടെ അനുഗ്രഹമാണെന്ന് നടൻ സലീംകുമാർ. രോഗാവസ്ഥയിൽ ജീവിതം കൈവിട്ട് പോകുമെന്ന് കരുതിയ നിമിഷത്തിൽ ജീവിതത്തിലേക്ക് തനിക്ക് തിരിച്ചവരാൻ കഴിഞ്ഞത് അമൃതാനന്ദമയിയുടെ വാക്കുകളും അനുഗ്രഹവുമാണെന്നും സലീംകുമാർ പറഞ്ഞു. എറണാകുളം ഏലൂർ ഉദ്യോഗമണ്ഡൽ ഫാക്ട് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ സ്വന്തം കാലിൽ നിർത്താൻ അമൃതശ്രീയിലൂടെ മാതാഅമൃതാനന്ദമയിയും ആശ്രമവും നടത്തിയ സേവനം പ്രശംസനീയമെന്നും എല്ലാവരുടെയും ആദ്യ യൂണിവേഴ്സിറ്റിയും ആദ്യ ഗുരുവും അവരവരുടെ അമ്മയാണെന്നും നന്മയിലേക്ക് നയിക്കാൻ കഴിയുന്നത് അമ്മയ്ക്ക് മാത്രമാണെന്നും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി പൂർണ്ണാമൃതാനന്ദപുരി പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബം എന്നതാണ് മാതാ അമൃതാനന്ദമയിയുടെ സ്വപ്നം. എല്ലാവരെയും ഒരുമിപ്പിക്കുന്നതിനുള്ള ഈ വലിയ ശ്രമത്തിലാണ് അമ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎംനേതാവും മുൻരാജ്യസഭാംഗവുമായ കെ. ചന്ദ്രൻ പിള്ള, കൊല്ലം ജില്ലാ കൺഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ, ബിജെപി ജില്ലാപ്രസിഡന്റ് എൻ.കെ മോഹൻദാസ്, തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി. ഈ വർഷത്തെ എറണാകുളം ജില്ലയിലെ അമൃതശ്രീ സംഗമത്തിനൊപ്പം നടന്ന പ്രവർത്തന മൂലധന / ആനുകൂല്യ വിതരണങ്ങളുടെ ഉദ്ഘാടനം സലീംകുമാറും സ്വാമി പൂർണ്ണാമൃതാനന്ദപുരിയും വിശിഷ്ടാത്ഥികളും ചേർന്ന് നിർവ്വഹിച്ചു.

അമൃതശ്രീ സ്വയം സഹായസംഘങ്ങളിലെ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള പുതുവസ്ത്രങ്ങളും സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. അമൃതശ്രീ ചീഫ് കോർഡിനേറ്റർ ആർ രംഗനാഥൻ സ്വാഗതവും എറണാകുളം ജില്ലാ കോർഡിനേറ്റർ ഓമനസുലളിതൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം അമൃതശ്രീസരംഭകരും പ്രവർത്തകരും സംഗമത്തിൽ സന്നിഹിതരായി. 20 പേരടങ്ങുന്ന ഒരു സംഘത്തിന് 30,000 രൂപയാണ് ഒരു വർഷം പ്രവർത്തന മൂലധനമായി അമൃതശ്രീയിലൂടെ നൽകുന്നത്.

2004 ഡിസംബർ മാസത്തിൽ നാട്ടിലാകെ നാശം വിതച്ചെത്തിയ സുനാമി മൂലവും കടംകയറി ആത്മഹത്യചെയ്ത കർഷകആത്മഹത്യകൾ കാരണവും ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെയും കർഷകസമൂഹത്തിന്റെയും കുടംബങ്ങളിലെ ദാരിദ്ര്യമകറ്റാനും മറ്റ് തൊഴിലുകളിലൂടെ ഇവരെ സ്വയംപര്യാപ്തതയിലെത്തിക്കുവാനുമായി അമൃതാനന്ദമയിമഠം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്ത്രീശാക്തികരണപദ്ധതിയാണ് അമൃതശ്രീ. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളതും സാധാരണക്കാരുമായ വനിതകളെ സ്വന്തം കാലിൽ നിൽക്കുന്നതിനായി മാതാ ആമൃതാനന്ദമയീദേവിയുടെ ആശീർവാദത്തോടെയാണ് അമൃതാനന്ദമയി മഠം ഈ മഹത് പ്രസ്ഥാനത്തിന് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് അയ്യായിരംതൊഴിൽസംഘങ്ങളിലൂടെ ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃതശ്രീയ്ക്ക് തുടക്കം കുറിച്ചത്.

2004ൽ രൂപീകൃതമായ അമൃതശ്രീ 15 വർഷങ്ങൾ പിന്നിടുമ്പോൾ ഇരുപതിനായിരത്തോളംസംഘങ്ങളും നാല് ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യയിലെ തന്നെ ബൃഹത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. കേരളം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 20546 സ്വാശ്രയ സംഘങ്ങളാണ് അമൃതശ്രീക്ക് നിലവിലുള്ളത്. ഈ സ്വാശ്രയസംഘങ്ങളിലായി ആകെ 3,80190 അംഗങ്ങളാണുള്ളത്. അംഗങ്ങളും അവരുടെ കുടുംബങ്ങളുമടക്കം 1232760പേരാണ് അമൃതശ്രീയുടെ ഗുണഭോക്താക്കൾ. കേരളത്തിൽ 11,000 സ്വാശ്രയ സംഘങ്ങളിലായി രണ്ടേകാൽ ലക്ഷത്തിലധികം അംഗങ്ങളാണ് പ്രവർത്തിക്കുന്നത്.

സേവനലക്ഷ്യങ്ങളുടെ ഭാഗമായി കൂടുതൽ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളിൽ ഭാഗഭാക്കാക്കുന്നതിനായാണ് ജില്ലാടിസ്ഥാനത്തിൽ അമൃതശ്രീ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആധ്യാത്മിക സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വലിയ പൊതുപരിപാടികളായാണ് അമൃതശ്രീ സംഗമങ്ങൾസംഘടിപ്പിച്ചു വരുന്നത്. അമൃതശ്രീ സ്വയം സഹായസംഘങ്ങളിലെ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കടക്കം നൽകുന്ന പുതുവസ്ത്രങ്ങളും സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും കൂടാതെ 20 പേരടങ്ങുന്ന ഒരു സംഘത്തിന് ഒരു വർഷം നൽകുന്ന പ്രവർത്തന മൂലധനം 30,000 രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP