Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴാം ശമ്പള വർദ്ധന നടപ്പാക്കിയതോടെ കോളജ് അദ്ധ്യാപകരുടെ ശമ്പളത്തിൽ ഉണ്ടാകുന്നത് 30,000 രൂപ വരെ വർദ്ധനവ്; സിവിൽ സർവീസും ഡോക്ടറും എഞ്ചിനീയറും എല്ലാം യുവത്വത്തെ മോഹിപ്പിക്കുമ്പോഴും കോളജ് അദ്ധ്യാപനത്തോട് ഇഷ്ടം തോന്നാൻ കാരണം ഉയർന്ന ശമ്പളം മാത്രമല്ല; ആഴ്‌ച്ചയിൽ അഞ്ചു ദിവസം കൊണ്ട് 16 മണിക്കൂർ മാത്രം പഠിപ്പിക്കേണ്ട കോളജ് അദ്ധ്യാപകരുടെ മനസ്സിനെന്നും 'ടീനേജ്' തന്നെ

ഏഴാം ശമ്പള വർദ്ധന നടപ്പാക്കിയതോടെ കോളജ് അദ്ധ്യാപകരുടെ ശമ്പളത്തിൽ ഉണ്ടാകുന്നത് 30,000 രൂപ വരെ വർദ്ധനവ്; സിവിൽ സർവീസും ഡോക്ടറും എഞ്ചിനീയറും എല്ലാം യുവത്വത്തെ മോഹിപ്പിക്കുമ്പോഴും കോളജ് അദ്ധ്യാപനത്തോട് ഇഷ്ടം തോന്നാൻ കാരണം ഉയർന്ന ശമ്പളം മാത്രമല്ല; ആഴ്‌ച്ചയിൽ അഞ്ചു ദിവസം കൊണ്ട് 16 മണിക്കൂർ മാത്രം പഠിപ്പിക്കേണ്ട കോളജ് അദ്ധ്യാപകരുടെ മനസ്സിനെന്നും 'ടീനേജ്' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴാം ശമ്പള വർദ്ധന നടപ്പാക്കി ഉത്തരവിറങ്ങിയതോടെ കോളജ് അദ്ധ്യാപകരുടെ ശമ്പളത്തിൽ ഉണ്ടാകുക 30,000 രൂപ വരെ വർദ്ധനവ്. സംസ്ഥാനത്തെ കോളജ് അദ്ധ്യാപകർക്ക് യുജിസി ശുപാർശ പ്രകാരമുള്ള ശമ്പള വർദ്ധന നടപ്പാക്കിയതോടെ അസിസ്റ്റന്റ് പ്രഫസർക്ക് 10,000 20,000 രൂപ വരെയും അസോഷ്യേറ്റ് പ്രഫസർക്ക് 25,000 30,000 രൂപ വരെയും വർധന ലഭിച്ചേക്കും. നിലവിൽ അസിസ്റ്റന്റ് പ്രൊഫസർമാർക്ക് 57,700 രൂപയും അസോസിയേറ്റ് പ്രൊഫസർമാർക്ക് 1,31,400 രൂപയുമാണ് അടിസ്ഥാന ശമ്പളം.

മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധന. 2016 ജനുവരി 1 മുതലാണ് മുൻകാല പ്രാബല്യം. പരിഷ്‌കരിച്ച ശമ്പളം ഏപ്രിൽ 1 മുതലാണ് പണമായി ലഭിക്കേണ്ടത്. 2016 ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കുടിശിക വിതരണം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു മാത്രമേ തീരുമാനിക്കൂ. ഈ കാലയളവിൽ വിരമിച്ച അദ്ധ്യാപകരുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, യോഗ്യതയുള്ളവർക്ക് പ്രഫസർ സ്ഥാനത്തേക്കു സ്ഥാനക്കയറ്റം നൽകാം. പെൻഷൻകാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവരും.

ഗ്ലാമർ ജോലി

ഏറ്റവും മഹത്തായ തൊഴിലായാണ് ഇന്ന് കോളജ് അദ്ധ്യാപനം കണക്കാക്കപ്പെടുന്നത്. ശമ്പളത്തിന്റെ മഹിമ മാത്രമല്ല, ഏറ്റവും കുറഞ്ഞ സേവന സമയവും കോളജ് അദ്ധ്യാപകരുടെ മാത്രം പ്രത്യേകതയാണ്. ആഴ്‌ച്ചയിൽ 16 മണിക്കൂറാണ് ജോലി സമയം. ആഴ്‌ച്ചയിൽ അഞ്ചു ദിവസം മാത്രം കോളജിൽ പോയാൽ മതി എന്നതും കോളജ് അദ്ധ്യാപനത്തോട് യുവാക്കൾക്കുള്ള താല്പര്യം വർദ്ധിക്കാൻ കാരണമാകുന്നു.

കേരളീയർ ഏറ്റവും ഉന്നത ജോലിയായി സിവിൽ സർവീസിനെ പരിഗണിക്കുമ്പോഴും ഡോക്ടറും എഞ്ചിനീയറുമാകാൻ മോഹിക്കുമ്പോഴും കോളജ് അദ്ധ്യാപനം നൽകുന്ന ഉല്ലാസവും തൊഴിൽ സുരക്ഷയും മറ്റൊരു മേഖലയും നൽകുന്നില്ല. താരതമ്യേന 'ടെൻഷൻ ഫ്രീ' ജോബ് എന്ന നിലയിലാണ് പുതുതലമുറ അദ്ധ്യാപകവൃത്തിയെ കാണുന്നത്. സിവിൽ സർവീസിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളും ഡോക്ടറുടെയും എഞ്ചിനീയറുടെയും മാനസിക സംഘർഷങ്ങളും എല്ലാം താരതമ്യം ചെയ്താൽ കോളജ് അദ്ധ്യാപനം എത്ര സുന്ദരമാണ് എന്ന് മനസ്സിലാകും.

ജരാനരകൾ ബാധിക്കാത്ത മനസ്സ്

കോളജ് അദ്ധ്യാപകരുടെ മനസ്സിനെന്നും ചെറുപ്പവും ഊർജ്ജസ്വലവുമായിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. കേളജ് കാമ്പസുകളിലെ നിത്യ അന്തേവാസികളാണ് അവർ. സഹകരിക്കുന്നതും സംവദിക്കുന്നതും ചെറുപ്പവുമായി മാത്രം. ഓരോ മാറ്റവും ഏറ്റവും ആദ്യം എത്തുന്നത് കോളജ് വിദ്യാർത്ഥികളിലായതിനാൽ തന്നെ അവ ഏറ്റവുമാദ്യം മനസ്സിലാക്കുന്നതും അദ്ധ്യാപകർ തന്നെയാണ്.

മികച്ച ശമ്പളവും സമൂഹത്തിലെ ഉയർന്ന സ്ഥാനവും ഉല്ലാസത്തിനും വിനോദത്തിനും എല്ലാം ആവശ്യം പോലെ സമയവും കോളജ് അദ്ധ്യാപകർക്കുണ്ട്. ഒപ്പം ലോകത്തിന്റെ മാറ്റങ്ങളെ പെട്ടെന്ന് മനസ്സിലാക്കാനും കഴിയുന്ന വിഭാഗമാണ് കോളജ് അദ്ധ്യാപകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP