Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി കട്ട് നിർത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകൾ; ഇല്ലെങ്കിൽ പണിമുടക്ക്; കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നൽകിയാൽ തുടർന്നുള്ള കട്ടിനോടു സഹകരിക്കാമെന്ന് ജോയിന്റ് കൗൺസിൽ; ഇപ്പോൾ സാലറി പിടിച്ചാലും ജനുവരിയിൽ പണം എങ്ങനെ തിരികെ കൊടുക്കുമെന്ന് സർക്കാറിന് എത്തും പിടിയുമില്ല; ശമ്പളം പിടിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയും

സാലറി കട്ട് നിർത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകൾ; ഇല്ലെങ്കിൽ പണിമുടക്ക്; കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നൽകിയാൽ തുടർന്നുള്ള കട്ടിനോടു സഹകരിക്കാമെന്ന് ജോയിന്റ് കൗൺസിൽ; ഇപ്പോൾ സാലറി പിടിച്ചാലും ജനുവരിയിൽ പണം എങ്ങനെ തിരികെ കൊടുക്കുമെന്ന് സർക്കാറിന് എത്തും പിടിയുമില്ല; ശമ്പളം പിടിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാലറി കട്ടിനോട് മുഖം തിരിച്ചു പ്രതിപക്ഷ സർവീസ് സംഘടനകൾ. ധനമന്ത്രി നിർദേശിച്ച 3 ഓപ്ഷനുകളിൽ ഒന്നും തിരഞ്ഞെടുക്കാതെ, കട്ട് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ കത്തു നൽകി. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലാകട്ടെ കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നൽകിയാൽ തുടർന്നുള്ള കട്ടിനോടു സഹകരിക്കാമെന്നറിയിച്ചാണു കത്തു നൽകിയത്. ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങിയാൽ ഉടൻ കോടതിയെ സമീപിക്കാനും പണിമുടക്ക് ആരംഭിക്കാനുമാണ് യുഡിഎഫ്, ബിജെപി അനുകൂല സംഘടനകളുടെ തീരുമാനം.

സാലറി കട്ടിനോടു സഹകരിക്കാമെന്നു ചൊവ്വാഴ്ച മന്ത്രി വിളിച്ച യോഗത്തിൽ തന്നെ വ്യക്തമാക്കിയ സിപിഎം അനുകൂല സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ആക്ഷൻ കൗൺസിൽ, മന്ത്രി മുന്നോട്ടു വച്ച 3 ഓപ്ഷനുകളിലൊന്നു തിരഞ്ഞെടുത്ത് ഇന്നു കത്തു നൽകും. പാർട്ടിയുടെ നിലപാടു കേട്ട ശേഷം ഈയാഴ്ച തന്നെ വീണ്ടും സംഘടനകളുടെ യോഗം വിളിക്കാമെന്നാണു സർക്കാർ നിലപാട്. തീരുമാനം നീണ്ടുപോകുന്നതിനാൽ ഈ മാസത്തെ ശമ്പളത്തിൽ നിന്നു സാലറി കട്ട് തുക മാറ്റിവയ്ക്കാൻ സാധ്യത കുറവാണെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നിലപാടുകൾ ഇങ്ങനെയാണ് നിർബന്ധപൂർവം ശമ്പളം പിടിക്കരുതെന്നാണ് കോൺഗ്രസ് സംഘടനയായ സൈറ്റോ മുന്നോട്ടു വെച്ചത്. മന്ത്രി നിർദേശിച്ച 3 ഓപ്ഷനുകളിൽ ഒന്നിനോടും യോജിക്കുന്നില്ല. പിടിച്ചെടുത്ത ശമ്പളം ഉടൻ മടക്കി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. സാലറി കട്ട് തുടരുന്നതിനോട് എതിർപ്പില്ല. ഇതുവരെ മാറ്റിവച്ച തുക പണമായി നൽകണം. 35,000 രൂപ വരെ ശമ്പളമുള്ളവരെ ഒഴിവാക്കണം. ഈ കാലയളവിൽ ശമ്പളത്തിൽ നിന്നുള്ള പിഎഫ് വിഹിതം കുറയ്ക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. സിപിഎം അനുകൂല സംഘടനയാണ് ഇവർ.

പിടിച്ച ശമ്പളം തിരികെ തന്ന ശേഷം സാലറി കട്ട് തുടരാം. താഴെ തട്ടിലുള്ള ജീവനക്കാരെ ഒഴിവാക്കണം. അതിനു കഴിയില്ലെങ്കിൽ പകുതി മാസത്തെ ശമ്പളം നൽകാമെന്നാണ ജോയിന്‌റ് കൗൺസിലിന്റെ അഭിപ്രായം. സാലറി കട്ട് ഉപേക്ഷിക്കണം. ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കരുത്. ഓപ്ഷൻ തിരഞ്ഞെടുക്കുന്നില്ല. സാലറി കട്ട് തുടർന്നാൽ പണിമുടക്ക്. പണം തിരികെ തരാമെന്നു കോടതിയിൽ മുൻപു നൽകിയ ഉറപ്പു പാലിക്കണമെന്ന് ബിജെപി അനുകൂല സംഘടനയായ ഫെറ്റോയും ആവശ്യപ്പെടുന്നു.

അതേസമയം ജനുവരി ആകുമ്പോഴേക്കും എങ്ങനെ പണം തിരികെ കൊടുക്കാൻ കണ്ടെത്തും എന്ന കാര്യത്തിൽ ഇപ്പോഴും സർക്കാറിന് ധാരണയില്ല. അപ്പോഴത്തേക്ക് വൻ തുക തന്നെ സർക്കാറിന് കണ്ടെത്തേണ്ടി വരും. അതിനിടെ ശമ്പളം പിടിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും രംഗത്തെത്തി. ഒക്ടോബർ രണ്ടിന് ഡോക്ടർമാർ സെക്രട്ടേറിയറ്റ് നടയിൽ ഉപവസിക്കും. അനിശ്ചിതകാല നിസഹകരണ സമരത്തിനും തീരുമാനമായി.

ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് പൂർണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്പളം ഉടൻ തിരികെ നൽകണം, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ആശുപത്രികളിലും കോവിഡ് ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണുക, പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രത്യക്ഷ സമരം. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഉപവാസ സമരം. സംസ്ഥാന നേതാക്കൾ ഒരു ദിവസം ഉപവസിക്കും.

ഉപവാസ സമരത്തെ തുടർന്ന് തീരുമാനമായില്ലെങ്കിൽ രോഗി പരിചരണത്തേയും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളേയും നേരിട്ട് ബാധിക്കാത്ത തരത്തിൽ നിസഹകരണ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പിനേയും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP