Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ലോക്ക്ഡൗണിൽ നികുതി ഉൾപ്പടെയുള്ള വരുമാനമാർഗ്ഗങ്ങൾ അടഞ്ഞു; കേന്ദ്ര സഹായം ലഭിക്കാത്തതും പ്രതിസന്ധി; ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് നിയമോപദേശം; വരാനിരിക്കുന്നത് സാലറി ചലഞ്ച് അല്ല സാലറി കട്ടു തന്നെ; സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ടു മാസത്തേക്ക് വെട്ടിച്ചുരുക്കാൻ പിണറായി വിജയൻ; തെലുങ്കാന മോഡൽ കേരളത്തിലും എത്തിയേക്കും; കൊറോണയിൽ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് കരുതിയ ഉദ്യോഗസ്ഥർക്ക് തിരിച്ചടി

ലോക്ക്ഡൗണിൽ നികുതി ഉൾപ്പടെയുള്ള വരുമാനമാർഗ്ഗങ്ങൾ അടഞ്ഞു; കേന്ദ്ര സഹായം ലഭിക്കാത്തതും പ്രതിസന്ധി; ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് നിയമോപദേശം; വരാനിരിക്കുന്നത് സാലറി ചലഞ്ച് അല്ല സാലറി കട്ടു തന്നെ; സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ടു മാസത്തേക്ക് വെട്ടിച്ചുരുക്കാൻ പിണറായി വിജയൻ; തെലുങ്കാന മോഡൽ കേരളത്തിലും എത്തിയേക്കും; കൊറോണയിൽ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് കരുതിയ ഉദ്യോഗസ്ഥർക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത മാസം ശമ്പളം കൊടുക്കാൻ സർക്കാരിന്റെ കൈയിൽ കാശില്ല. കോവിഡിൽ നികുതി വരവ് കുറഞ്ഞതാണ് ഇതിന് കാറണം. അതുകൊണ്ട് തന്നെ പ്രളയകാലത്തെ പോലെ ആകില്ല. ഇത്തവണ സാലറി ചലഞ്ച്. കൊറോണ രോഗപ്രരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും.

മറ്റു സംസ്ഥാന സർക്കാരുകളുടെ മാതൃക കേരളത്തിൽ നടപ്പാക്കാനാണ് ഇത്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിൽ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്. 2200 കോടി ജീവനക്കാരുടെ ശമ്പളത്തിലൂടെ സമാഹരിക്കാനാണ് സർക്കാർ ശ്രമം. 20000 കോടി രൂപയുടെ പാക്കേജിന് മുതൽകൂട്ടാകാനാണ് ഇത്. പ്രളയകാലത്തെ സാലറി ചലഞ്ചിൽ സുപ്രീംകോടതി വരെ സർക്കാരിനെ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കം.

കേരളത്തിൽ ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറുള്ളവർക്ക് അത് മൂന്നോ നാലോ ഗഡുക്കളായി നൽകാൻ സാവകാശം അനുവദിക്കും. അതിന് തയ്യാറാകാത്തവരുടെ ഏപ്രിൽ, മെയ്‌ മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കാനാണ് ആലോചന. പൊതുമേഖലയിലും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്. ശമ്പളം വെട്ടിക്കുറയ്ക്കൽ മോഡൽ അവതരിപ്പിച്ചത് തെലുങ്കാനാ സർക്കാരാണ്.

കൊറോണയെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിർത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്നാണ് നിലപാട്. ഇക്കാര്യത്തിൽ തികച്ചും പുതിയതും ധീരവുമായ ചുവടുകൾക്ക് തയ്യാറാവുകയാണ് കെ. സി. ആർ. അതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെയാണ് കേരളവും ആലോചന തുടങ്ങിയത്. തെലുങ്കാനയും കൂടെയുള്ളതു കൊണ്ട് സുപ്രീംകോടതിയിൽ കേസ് എത്തിയാലും തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ശമ്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല.

2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതിനാൽ ഇത്തവണ നിയമവശങ്ങൾകൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്യും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഒരു മാസം ശമ്പളം നൽകാനുള്ള തുക സർക്കാരിനില്ലെന്നാണഅ പിണറായിയുടെ നിലപാട്. ഈ മാസം ജീവനക്കാർ ജോലിയും ചെയ്തിട്ടില്ല. വീട്ടിൽ ഇരിക്കുകയാണ്. അതിനിടെ നേഴ്‌സുമാരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉണ്ട്.

കോവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നവരെ എല്ലാം സർക്കാർ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. അവർ രാപകലില്ലാതെ ജോലി ചെയ്ത സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ജീവനക്കാരുടെ സംഘടനകൾ സാലറി ചലഞ്ച് തത്ത്വത്തിൽ അംഗീകരിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ താഴെത്തട്ടിലെ ജീവനക്കാരെയു രോഗപ്രതിരോധ രംഗത്ത് ത്യാഗസന്നദ്ധതയോടെ പ്രവർത്തുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും പൊലീസിനെയുമൊക്കെ സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കുമെന്ന് തന്നെയാണ് സൂചന. ഈ ആവശ്യവും സർക്കാർ ചർച്ചചെയ്യും.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടാൻ നിയമപരമായ തടസ്സമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. പ്രളയകാലത്തെ സാലറി ചലഞ്ചിൽ സർക്കാരിന് കിട്ടിയത് 1500 കോടി രൂപയാണ്. ഇതിൽ എല്ലാവരും പങ്കെടുത്തിരുന്നില്ല. ഇത്തവണ എല്ലാവരേയും ഇതിന്റെ ഭാഗമാക്കിയേ മതിയാകൂവെന്നാണ് സർക്കാർ നിലപാട്. അതിനിടെ ശമ്പളം കുറവുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലുള്ളത്.

ലോക്ക്ഡൗൺ കാരണം നികുതി ഉൾപ്പടെയുള്ള വരുമാനമാർഗ്ഗങ്ങൾ അടഞ്ഞതും മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ അപകടത്തിലാക്കുന്ന സാഹചര്യം വിലയിരുത്തിയാണ് തെലുങ്കാന ശമ്പളം വെട്ടിക്കുറച്ചത്. ഇതനുസരിച്ച് മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും, എം എൽ എ, എം എൽ സി, വിവിധ ബോർഡുകളുടെ ചെയർമാന്മാർ, തദ്ദേശഭരണസമിതി അംഗങ്ങൾ എന്നിവരുടെ ശമ്പളം 75% വരെ വെട്ടിക്കുറയ്ക്കും.

ഐ എ സ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ഇന്ത്യൻ ഭരണ സർവ്വീസിലുള്ളവരുടെ ശമ്പളം 60 ശതമാനവും അദ്ധ്യാപകർ ഉൾപ്പടെയുള്ള മറ്റ് ഗസറ്റഡ് നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും വെട്ടിക്കുറയ്ക്കും. എന്നാൽ ഇക്കാര്യത്തിലും അദ്ദേഹം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരോട് തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നുണ്ട്. ക്ലാസ് ഫോർ ജീവനക്കർ, പ്യൂൺ, തൂപ്പുകാർ, കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ എന്നിവർക്ക് 10% മാത്രമേ ശമ്പളക്കുറവുണ്ടായിരിക്കു എന്നും തെലുങ്കാന മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തെലുങ്കാനയിൽ ഈ നടപടികൾ സംസ്ഥാന സർവ്വീസിൽ നിന്നു പിരിഞ്ഞ പെൻഷൻ കാർക്കും ബാധകമാക്കിയിട്ടുണ്ട്. ക്ലാസ് ഫോർ ജീവനക്കാർ ഒഴിച്ചുള്ള എല്ലാവരുടെയും പെൻഷൻ 50% വെട്ടിക്കുറയ്ക്കുമ്പോൾ ക്ലാസ് ഫോർ ജീവനക്കാർക്ക് 10% കുറവ് മാത്രമേ ഉണ്ടാവുകയുള്ളു. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും ഇതേ നിരക്കിലുള്ള ശമ്പളക്കുറവ് ബാധകമാണ്.

എന്നാൽ ഇത് എത്രനാളത്തേക്കാണെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഏപ്രിലിൽ നൽകേണ്ട, മർച്ച് മാസത്തിലെ ശമ്പളത്തിൽ ഇത് പ്രതിഫലിക്കുമെന്ന് മാത്രമേ തെലുങ്കാനയിൽ ഇപ്പോൾ വ്യക്തയുള്ളൂ. ഇത്തരത്തിലൊരു വഴിയേയാണ് കേരളവും യാത്ര ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP