Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണത്തിന് ഇടയിലെ പുട്ട് കച്ചവടം; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഓൺലൈൻ പാചക മത്സരത്തിനായി സർക്കാർ പൊടിച്ചത് മൂന്നര കോടി; കേരളാ ടൂറിസത്തിന്റെ നടപടിയിൽ രോഷം പുകച്ച് സർക്കാർ ജീവനക്കാരും; ജീവനക്കാരുടെ ശമ്പളം പിടിച്ച് പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിന്റെ ധൂർത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളടൂറിസത്തിന്റെ വെബ്സൈറ്റ് വഴി നടത്തുന്ന ഓൺലൈൻ പാചക മത്സരത്തിന് സർക്കാർ ചെലവാക്കുന്നത് മൂന്നരകോടിയിലധികം രൂപ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇതും നടക്കുന്നത്.

ചെലവ് ചുരുക്കൽ തീരുമാനങ്ങൾക്കിടയിലാണ് കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി നടത്തുന്ന പാചക മത്സരത്തിനായി 33,280,720 രൂപയാണ് ചെലവാക്കുന്നത്.ഓൺലൈൻ വഴി കേരളീയ വിഭവങ്ങളുടെ പാചക മത്സരം സംഘടിപ്പിക്കുന്നതിനും തിരഞ്ഞെടുത്ത നൂറ് വീഡിയോകൾ കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനുമാണ് ഈ ചെലവ്. രജിസ്ട്രേഷനും മറ്റുമായി രണ്ട് ലക്ഷം രൂപയാണ് ചെലവ്. പ്രചരണത്തിനും മറ്റുമായി രണ്ട് കോടിയോളം രൂപ. ജഡ്ജിങ് കമ്മിറ്റിക്കായി ആറ് ലക്ഷം എന്നിങ്ങനെയാണ് ചെലവുകൾ.

കോവിഡിന്റെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കിടയിൽ കേരള ടൂറിസത്തെ സുപരിചിതമായി നിലനിർത്തണമെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയാണിതെന്നാണ് സർക്കാർ വാദം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ചുകെട്ടാൻ സർക്കാർ ആറുമാസം കൂടി സാലറി ചലഞ്ച് ഏർപ്പെടുത്താനിരിക്കെയാണ് പാചക മത്സരത്തിനായി കോടികൾ ചെലവിടുന്നത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക് പ്രതികരിച്ചത്.ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് തീരുമാനം അറിയിച്ചു. എതിർപ്പുകൾക്കിടയിലും പ്രതിഷേധം വകവയ്ക്കാതെയാണ് സർക്കാർ സാലറി കട്ടുമായി മുന്നോട്ട് പോകുന്നത്. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. എന്നാൽ ഇതനുവദിക്കില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ നിലപാടെടുത്തു.

മാറ്റിവെയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫിൽ ലയിപ്പിച്ച തുക 2021 ജൂൺ 1നു ശേഷം പിൻവലിക്കാൻ അനുമതി നൽകും. 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരും. എന്നാൽ, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിൽ പലിശ നൽകും.

ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്19 ഇൻകം സപ്പോർട്ട് സ്‌കീം' എന്ന് പേര് നൽകാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP