Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചെത്തിയപ്പോൾ പിന്നോട്ട് വലിഞ്ഞ് പിണറായി; സാലറി കട്ട് വേണ്ടെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രി; പ്രളയകാല ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടി രൂപയും ലഭിച്ചതിന്റെ കണക്ക് പ്രതിപക്ഷം ചോദിക്കുന്നതും നിർണ്ണായകമായി; സാലറി ചലഞ്ചിൽ ജീവനക്കാരുടെ സമ്മത പത്രം ചോദിച്ചു വാങ്ങും; ഒരു മാസത്തെ സാലറി നൽകുന്നവർക്ക് പാരിതോഷികവും പരിഗണനയിൽ; ശമ്പള പിടിക്കലിൽ കടുംപിടിത്തം മാറുമ്പോൾ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചെത്തിയപ്പോൾ പിന്നോട്ട് വലിഞ്ഞ് പിണറായി; സാലറി കട്ട് വേണ്ടെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രി; പ്രളയകാല ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടി രൂപയും ലഭിച്ചതിന്റെ കണക്ക് പ്രതിപക്ഷം ചോദിക്കുന്നതും നിർണ്ണായകമായി; സാലറി ചലഞ്ചിൽ ജീവനക്കാരുടെ സമ്മത പത്രം ചോദിച്ചു വാങ്ങും; ഒരു മാസത്തെ സാലറി നൽകുന്നവർക്ക് പാരിതോഷികവും പരിഗണനയിൽ; ശമ്പള പിടിക്കലിൽ കടുംപിടിത്തം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഒരുമിച്ച് പത്ര സമ്മേളനം നടത്തിയതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകും. നിർബന്ധിത സാലറി ചലഞ്ച് ഉണ്ടാകില്ല. സമ്മതപത്രം വാങ്ങിയുള്ള സാലറി ചലഞ്ചാകും നടപ്പാക്കുക. ഇതിൽ നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് സൂചന. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറങ്ങും.

പ്രളയകാലത്തെ സാലറി ചലഞ്ചിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി ഇതിനും ബാധകമായതിനാലാണ് കരുതലോടെ പോകുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ നികുതി പണം ഇല്ലാത്തതു കൊണ്ട് വരുമാനം കുറഞ്ഞു. അതിനാൽ ഒരു മാസത്തെ സാലറി ഇല്ലെന്ന തരത്തിൽ ഉത്തരവിറക്കാൻ നീക്കമുണ്ടായിരുന്നു. ഇത് സർക്കാരിന്റെ ധനശേഷിയെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തും. ധൂർത്തും കെടുകാര്യസ്ഥതയും വീണ്ടും ചർച്ചയാവുകയും ചെയ്യും. ഇതു കൊണ്ടാണ് കരുതലോടെ നീങ്ങുന്നത്. സാലറി കട്ട് ചെയ്താൽ ജീവനക്കാർ എതിരാവുകയും ചെയ്യും. സാലറി കട്ട് മോശം കീഴ് വഴക്കമാകുമെന്ന് എൻജിഒ യൂണിയനും നിലപാട് എടുത്തു. ഇതോടെയാണ് സമ്മത പത്രം വാങ്ങിയുള്ള സാലറി ചലഞ്ചിന് സർക്കാർ തയ്യാറെടുക്കുന്നത്.

സംഭാവനയ്ക്ക് സർക്കാർ ജീവനക്കാരെ നിർബന്ധിക്കാനാവില്ലെന്നായിരുന്നു കോടതിവിധി. അതിനാൽ അഭ്യർത്ഥനമാത്രമായിരിക്കും ഈ ഘട്ടത്തിൽ നടത്തുക. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു മാസത്തിൽക്കുറയാത്ത തുക സ്വമേധയാ നൽകാമെന്ന തരത്തിലാവും ഉത്തരവ്. ഇതിനായി 10 മുതൽ 12 വരെ തവണകൾ അനുവദിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലും ഇനിയുള്ള മാസങ്ങളിലും വരുമാനംകുറയുമെന്നതിനാലും എല്ലാ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. പ്രതിപക്ഷ നേതാക്കളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.

എല്ലാ ജീവനക്കാരും സംഭവാന നൽകുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന കാര്യവും സർക്കാർ ആലോചനയിലുണ്ട്. സാലറി ചലഞ്ചിലേക്ക് ജീവനക്കാരെ ആകർഷിക്കാൻ എന്തെങ്കിലും ആനൂകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിന് നിയമപരമായ സാധുതയുണ്ടോ എന്നും സർക്കാർ പരിശോധിക്കും. പങ്കെടുക്കാത്തവരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിച്ചിരുന്നു. കേന്ദ്രം എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും എംഎ‍ൽഎമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും സംസ്ഥാന സർക്കാർ കുറയ്ക്കാനിടയില്ല. കേന്ദ്രത്തിന്റെ ജനപ്രതിനിധികൾക്കുള്ള ശമ്പളം കുറച്ചത് കേരളത്തിൽ നടപ്പാക്കണമെന്ന ആവശ്യമുണ്ട്. സാലറി കട്ടിലേക്ക് പോയാൽ ഇത്തരം ആവശ്യങ്ങലും പൊതു സമൂഹത്തിൽ എത്തും. ഇതെല്ലാം മനസ്സിൽ വച്ചാണ് സാലറി കട്ടിൽ നിന്നും പിന്മാറുന്നത്.

സാലറി ചാലഞ്ചിനെ അംഗീകരിക്കുന്നെങ്കിലും ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാവില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരത്തുക രണ്ടു മാസത്തേതു മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താനുമിടയുണ്ട്. പ്രളയകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ സ്ഥിതി കോവിഡ് കാലത്തു മെച്ചമായിരിക്കുമ്പോഴാണു നിർബന്ധിത പിരിവ്. എല്ലാ അവശ്യസാധനങ്ങളുടെ വില സപ്ലൈകോ തന്നെ കൂട്ടിയിരിക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോകൾ സാനിറ്റൈസ് ചെയ്യാനനുവദിച്ചതിൽനിന്ന് അഞ്ചുലക്ഷം ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് വൃത്തിയാക്കാൻ വകമാറ്റി ഉത്തരവിറക്കിയിരിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയിരിക്കുകയാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

കേന്ദ്രത്തിൽനിന്ന് 1894 കോടി ലഭിച്ചിട്ടും മാറാത്ത എന്ത് സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ ഉണ്ടാക്കിയതെന്ന് കോൺഗ്രസ് ഉയർത്തിയ ചോദ്യം നിർണ്ണായകമായി. പ്രളയം കുറെ നാശമുണ്ടാക്കിയിട്ടുണ്ട്. കൊറോണ അത്തരത്തിലൊന്നുമുണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിശദീരിച്ചിരുന്നു. കൊറോണയുടെ പേരിൽ സാലറി ചലഞ്ചിനിറങ്ങുന്ന സർക്കാർ പ്രളയത്തിന്റെ പേരിൽ കിട്ടിയ പണമെന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യവും നിർണ്ണായകമായി. സാലറി ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടിരൂപയും ലഭിച്ചു. ഇതൊക്കെ എങ്ങനെ ചെലവഴിച്ചുവെന്ന കണക്ക് വെളിപ്പെടുത്താനുള്ള സത്യസന്ധത സർക്കാർ കാണിച്ചിട്ടില്ല. ഇതിനുപുറമേ റീബിൽഡ് കേരളയ്ക്കായി 1780 കോടി എ.ഡി.ബി. വായ്പവാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ കണക്കുകൾ ചർച്ചയാക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമില്ല. ഇതും സാലറി ചലഞ്ചിലെ സമ്മത പത്രത്തിന് കാരണമായെന്നാണ് സൂചന.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം സാലറി ചാലഞ്ചിലേക്ക് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഉത്തരവിറക്കും. എല്ലാവരുടെയും സമ്മതം വാങ്ങി ധാരണയിലെത്തും. സംഭാവന ചെയ്യുന്നവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും സംഭാവന സ്വീകരിക്കുക. കേന്ദ്രസർക്കാർ എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചതുപോലെ എംഎൽഎമാരുടെ കാര്യത്തിൽ ഉദ്ദേശിക്കുന്നില്ല. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് പ്രതിനിധികൾവരെ സ്വയം മുന്നോട്ടുവരുന്നുണ്ട്. 3 മാസത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP