Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും! പിസി ജോർജ്ജിന്റെ ഭാര്യ വേദനയിൽ പുളഞ്ഞ് പറഞ്ഞത് ശാപവാക്കോയോ? സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ദിവസങ്ങൾക്കുള്ളിൽ തേടിയെത്തിയത് സമാനതകളില്ലാത്ത പ്രതിസന്ധി; സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നിൽ 'കൊന്തയുടെ ശക്തിയും'; ചിരിക്കുന്നത് പിസിയും കുടുംബവും

എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും! പിസി ജോർജ്ജിന്റെ ഭാര്യ വേദനയിൽ പുളഞ്ഞ് പറഞ്ഞത് ശാപവാക്കോയോ? സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ദിവസങ്ങൾക്കുള്ളിൽ തേടിയെത്തിയത് സമാനതകളില്ലാത്ത പ്രതിസന്ധി; സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നിൽ 'കൊന്തയുടെ ശക്തിയും'; ചിരിക്കുന്നത് പിസിയും കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും-പിസി ജോർജിന്റെ ഭാര്യ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്. മൊഴി എടുക്കാൻ വിളിച്ചു വരുത്തി പിസി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസായിരുന്നു. തീർത്തും അപ്രതീക്ഷിത നീക്കം. ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതിപരാതിയുമായി മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സർക്കാരിനെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കോടതി പിസിയെ ജാമ്യത്തിൽ വിട്ടത്.

ഏതായാലും ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്പൻ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാൻ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയിൽ ജനരോഷം ഉയർന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും എന്ന പ്രസ്താവനയും ചർച്ചയാകുന്നത്.

പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോർജിന്റെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മരുമകൾ പാർവതി ഷോണും ആരോപിച്ചു. ശബരിമലയിൽ കറുത്ത വസ്ത്രമിട്ട് സ്ത്രീകളെ കയറ്റിയെന്നും അതിന്റെ ദോഷം മാറാനാണ് മുഖ്യമന്ത്രി കറുത്ത കാറിൽ സഞ്ചരിക്കുന്നതുമെന്ന് ഷോണും ആരോപിച്ചിരുന്നു. കറുത്ത കാറിൽ യാത്ര ചെയ്തിട്ടും കഷ്ടകാലം തീരുന്നില്ലെന്നായിരുന്നു ഷോണിന്റെ പ്രതികരണം. ഇതിന് അപ്പുറത്തേക്കായിരുന്നു പിസിയുടെ ഭാര്യയുടെ പ്രതികരണം. പിണറായി വിജയൻ അനുഭവിക്കും എന്ന് തന്നെ ഉഷ ജോർജ് പറഞ്ഞു.

പി.സി. ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ പറഞ്ഞു. 'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോഎന്നും പിസിയുടെ ഭാര്യ ചോദിച്ചിരുന്നു.

40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായതുകൊണ്ട് പറ്റിയതാണ് ഇതെല്ലാം. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.

രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.'- ഉഷ ജോർജ് പ്രതികരിച്ചു. എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കുമെന്ന് ഉഷ പറഞ്ഞത്. ഇത് അച്ചട്ടാകും വിധമാണ് ചൊവ്വാഴ്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം എത്തിയത്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു സജി ചെറിയാൻ. സഭകളെ അടക്കം സിപിഎമ്മനോട് ചേർത്ത് നിർത്താൻ മുമ്പിൽ നിന്ന് മന്ത്രി. ഇതിലുപരി ആലപ്പുഴയിലെ പിണറായി ശത്രുക്കളെ വെട്ടിനിരത്തിയും സജി ചെറിയാനാണ്. മുൻ മന്ത്രി ജി സുധാകരനെ അടക്കം വെട്ടിയൊതുക്കി. ഈ നേതാവിനെ കൈവിടാൻ പിണറായിക്ക് ഒട്ടും മനസ്സില്ല.

എന്നാൽ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞ ഒരു ആവശ്യവും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം അതിശക്തമായ നിലപാടിലാണ്. സഭയിൽ നിന്ന് പ്രതിഷേധിച്ചിറങ്ങിയ പ്രതിപക്ഷം ഡോ.ബി.ആർ അംബ്ദേക്കറുടെ പ്രതിമയ്ക്കു മുന്നിലേക്ക് പ്രതിഷേധം മാറ്റി. 'ജയ് ഭീം' മുദ്രാവാക്യം വിളിയുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ആർഎസ്എസ് സ്ഥാപക നേതാവ് ഗോൾവാക്കറുടെ പുസ്തകത്തിൽ പറയുന്നത് തന്നെയാണ് സജി ചെറിയാനും പറഞ്ഞിരിക്കുന്നത്. ആർ.എസ്. എസ് സ്ഥാപകന്റെ പുസ്തകം കണ്ണൂർ സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇവരാണ്. മന്ത്രിസ്ഥാനം രാജിവച്ചാലും ആർഎസ്എസ് പിന്തുണയോടെ സജി ചെറിയാന് കേന്ദ്രമന്ത്രിസ്ഥാനം കിട്ടാൻ ഇടയുണ്ട്. സജി ചെറിയാൻ പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും പോളിറ്റ് ബ്യുറോയുടെയും നിലപാട് തന്നെയാണോ എന്ന് വ്യക്തമാക്കണം. സജി ചെറിയാന്റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭരണഘടനയെ വിമർശിക്കാം. എന്നാൽ അപമാനിക്കാൻ പാടില്ലെന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. ഭരണഘടനയെ അപമാനിക്കുന്ന പേക്കൂത്താണ് മന്ത്രി കാണിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റാണ്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുക്കുന്നത് എഴുതിവയ്ക്കുന്ന വിഡ്ഢിയാണോ അംബേദ്ക്കർ. ലോകം മുഴുവൻ ആരാധിക്കുന്ന അംബേദ്ക്കറെ അപമാനിച്ചതിൽ സിപിഎമ്മിനും സർക്കാരിനും ഒന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഭരണഘടനയേയും ദേശീയ പതാകയേയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുന്നത് തടയുന്ന നിയമപ്രകാരം മന്ത്രിക്കെതിരെ മല്ലപ്പള്ളി സ്റ്റേഷൻ മുതൽ ഡിജിപിക്ക് വരെ പരാതി നൽകിയിട്ടുണ്ട്. മന്ത്രിക്കെതിരെ കേസെടുക്കാൻ ഗവർണർ പൊലീസിന് നിർദ്ദേശം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP