Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ

ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ

എം മനോജ് കുമാർ

കൊല്ലം: ശരിയാണോ ..തെറ്റാണോ ..ചർച്ചമുറുകട്ടെ ..........നീതി ജയിക്കട്ടെ ...സജി എകെജിയുടെ രചനയിൽ മനസ്സിൽ തൊടുന്ന ഒരു പാട്ട് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ കൊല്ലം ..പാടുന്നു ... യുവ ഡോക്ടറെ ബലാത്സംഗം ചെയ്ട ശേഷം ചുട്ടെരിച്ച നാല് പ്രതികളെ വെടിവെച്ച് കൊന്ന തെലുങ്കാന പൊലീസ് നടപടി പ്രതീക്ഷയും പ്രത്യാശയുമാണോ ഇന്ത്യയിൽ ഉയർത്തുന്നത്? പൊലീസ് നടപടിക്ക് നിമിഷം തോറും പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. വി സി സജ്ജനാർ നടത്തിയത് സത്കർമ്മം തന്നെ എന്ന രീതിയിലാണ് പൊതു സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ പൊലീസ് വിധി നടപ്പാക്കുന്നത് ശരിയല്ലെന്ന വാദവും ഉണ്ട്.

ഇതിനിടെയിലും പൊലീസ് നടപടി നിയമത്തിനും ജനാധിപത്യ രീതികൾക്കും യോജിക്കുന്നതാണോ എന്ന ചിന്തകൾക്കും വാദഗതികൾക്കും പ്രസക്തി നൽകാത്ത രീതിയിലാണ് പൊലീസ് നടപടിക്ക് പിന്തുണ വരുന്നത്. സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾ ആണ് നടക്കുന്നത്. 'അച്ഛന്റെ മനസ്സുള്ള ആ തെലുങ്കാന പൊലീസ് ഓഫീസർക്ക്' ഇന്ത്യയിലെ അമ്മമാർ നന്ദിയർപ്പിക്കുമ്പോൾ അതിന്റെ അനുരണനങ്ങൾ ഇപ്പോൾ കേരളത്തിലും ദൃശ്യമാകുകയാണ്. ഇതിന് മറ്റൊരു തെളിവാണ് സജി എകെജിയുടെ വരികൾക്ക് ലഭിക്കുന്ന പിന്തുണ. സജിയുടെ മകളും പാട്ടിലൂടെ വൈറലാകുന്നത്.

തീ തുപ്പിയ തോക്കിനു പിന്തുണ നൽകി അച്ഛൻ എഴുതിയ കവിതയ്ക്ക് ആലാപന ഭംഗി പകർന്നു മകൾ നടത്തിയ ആലാപനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ട അനേകമനേകം പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയും അമ്മമാരുടെ രോഷം ആത്മാവിന്റെ അലമുറകളായി മാറുകയും ചെയ്യുന്ന വേളയിൽ തന്നെയാണ് ബലാത്സംഗത്തിനു ശേഷം യുവ ഡോക്ടറെ ചുട്ടെരിച്ച ഘാതകരുടെ വിധി തെലുങ്കാന പൊലീസ് സ്വയം തീരുമാനിച്ച വാർത്ത പുറത്തു വരുന്നത്. തെലുങ്കാന പൊലീസിന്റെയും വി സി.സജ്ജനാർ എന്ന പൊലീസ് കമ്മിഷണറുടെയും നടപടികൾക്ക് സോഷ്യൽ മീഡിയയും അമ്മമാരും നൽകുന്ന പിന്തുണ നിമിഷം പ്രതി വർദ്ധിച്ചുകൊണ്ടുമിരിക്കുകയുമാണ്. ഇതേ വി സി സജ്ജനാർ എന്ന തെലുങ്കാന പൊലീസ് കമ്മിഷണർക്ക് സ്തുതി പാടുന്ന തീ തുപ്പിയ തോക്കിന്നൊരുമ്മ കവിതയാണ് കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ വൈറൽ.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊന്നശേഷം മൃതദേഹം കത്തിച്ച നാലു പ്രതികളെ ഹൈദരാബാദ് പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ രാജ്യം ഇളകിമറിയവേയാണ് നടപടിയോടുള്ള അനുകൂല പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ ആകുന്നത്. പക്ഷെ ഇത്തരം പ്രതികരണങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുകയും സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്യുന്ന കവിതയാകുകയാണ് തീ തുപ്പിയ തോക്കിന്നൊരുമ്മ എന്ന ഫെയ്‌സ് ബുക്ക് കവിത അർത്ഥവത്തായ വരികളും ആലാപന ഭംഗിയുമാണ് ഈ കവിതയെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ട് തന്നെ കവിത പോസ്റ്റ് ചെയ്തയുടൻ തന്നെ കവിത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കൊല്ലത്തെ ഓട്ടോ ഡ്രൈവറായ സജി എകെജി ഈണം പകർന്ന ശേഷം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ കൊല്ലം ആലപിച്ച ഈ കവിതയാണ് സോഷ്യൽ മീഡിയയിൽ അലയൊലികൾ ഉയർത്തുന്നത്. തെലുങ്കാന പൊലീസിന്റെ നടപടി അറിഞ്ഞ ശേഷം അച്ഛൻ എഴുതിയ നിമിഷ കവിതയാണ് മകൾ ആലപിക്കുന്നത്. വെസ്റ്റ് കൊല്ലം മുളങ്കാടകത്തെ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആര്യ. നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസുകളെല്ലാം ഒന്നായിട്ടങ്ങനെ ചൊന്നത് നാളേയ്ക്ക് ഒരു കരുതലിനാകാം എന്ന് തുടങ്ങി മാധുര്യമേറിയ വരികളാണ് കവിതയിൽ നിറയെ. ഒട്ടനവധി കവിതകളും പാട്ടുകളും എഴുതിയിട്ടുണ്ട് സജി എകെജി. എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ആലാപനം മുഴുവൻ നടത്തിയിരിക്കുന്നത് ആര്യയും. എല്ലാം വൈറൽ ആയി മാറിയതോടെയാണ് കവിതയും പാട്ടുമെഴുത്തും സജി തുടർച്ചയായി നടത്തിയത്.

ഇന്നലെ സംഭവം അറിഞ്ഞയുടൻ സജി വരികൾ എഴുതുകയും മകൾ ആലപിക്കുകയുമായിരുന്നു. എനിക്കും ഒരു മകളാണ്. അവൾക്ക് ധൈര്യപൂർവം ഇറങ്ങി നടക്കണം. ആ സുരക്ഷ കേരളത്തിലും ലഭിക്കേണ്ടേ? നടപടിക്ക് പിന്തുണയർപ്പിച്ച് ഒരു കവിത എഴുതാം എന്ന് തോന്നി. അങ്ങിനെ എഴുതിയ വരികൾക്ക് ഈണം നൽകി മകളെ ഏൽപ്പിച്ചു. മകൾ ആ വരികൾക്ക് ആലാപന പൂർണ്ണത വരുത്തി-സജി മറുനാടനോട് പറഞ്ഞു. തെലുങ്കാന സംഭവം വന്നശേഷം ഏത് രക്ഷിതാവിന്റെയും മനസ്സിൽ ആശങ്കകളുണ്ട്. ആ ആശങ്ക തന്നെയാണ് പൊലീസ് നടപടികൾക്ക് സ്തുതിപാടികൊണ്ട് ഇത്തരം ഒരു കവിത എഴുതാൻ എനിക്ക് പ്രേരണയായത്. ശരിയാണോ തെറ്റാണോ എന്നൊന്നും ചിന്തിച്ചില്ല. നാളെ ഇത് ആവർത്തിക്കരുത്. പെൺകുട്ടികൾക്ക് റോഡിൽക്കൂടി ഇറങ്ങി നടക്കേണ്ട അവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. പൊലീസ് നടപടിക്ക് ഞാൻ പിന്തുണ നൽകുന്നു-സജി പറയുന്നു. കൊല്ലം തിരുമുല്ലവാരം സ്വദേശിയാണ് സജി. അവിടെ തന്നെ കുടുംബസമേതം താമസിക്കുകയും ചെയ്യുന്നു. താരയാണ് ഭാര്യ. പ്ലസ് ടുവിന് പഠിക്കുന്ന സുർജിത്ത് ആണ് മകൻ.

കവിതയുടെ വരികൾ ഇങ്ങനെ:

തീ തുപ്പിയ തോക്കിന്നൊരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ

ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി
നീറുന്ന ഒരു നിലവിളിയാകാം
തീ തുപ്പും തോക്കിന്നോരുമ്മ

നിശബ്ദം കത്തീടുന്നൊരു
പ്രതിഷേധ മനസുകളെല്ലാം
ഒന്നായിട്ടങ്ങനെ ചൊന്നത്
നാളേയ്ക്ക് ഒരു കരുതലിനാകം

തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം

നിയമത്തിനു പഴുതുകളെറെ
പണമുണ്ടേൽ രക്ഷകരെറെ
വാദിക്കാൻ പഠിച്ചവരിങ്ങനെ
ഇരയായി നിൽക്കുന്നാട്ടിൽ

വാദിക്കാൻ പഠിച്ചവരിങ്ങനെ
ഇരയായി നിൽക്കുന്നാട്ടിൽ
തീ തുപ്പും തോക്കിന്നോരുമ്മ
തീ തുപ്പും തോക്കിന്നോരുമ്മ

ഗോവിന്ദച്ചാമിമാരങ്ങനെ
കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ
തിന്നങ്ങിനെ കൊഴുത്തിട്ടങ്ങനെ
ജയിലാകെ നിറയ്ക്കും നാട്ടിൽ

ഗതികെട്ട് തളർന്ന മനസുകൾ
ഒന്നായിട്ടങ്ങനെ ചൊല്ലും
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ

തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം

നിയമത്തിൻ പഴുതുകളെല്ലാം
മാറ്റേണ്ടത് മാറ്റുക തന്നെ
പെണ്ണ്ങ്ങളുടെ മാനം കാക്കാൻ
കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ

നീതിക്കായ് നിയമമൊരുക്കിയ
നേരിന്റെ തൂക്കുമരങ്ങൾ
ഉണര്ന്നാലെ നാടുണരുള്ളൂ
കഴുവേറ്റുക പേപ്പട്ടികളെ

ഇതിലേക്കൊരു ചുവടാകട്ടെ
വെടിയേറ്റ് മറിഞ്ഞ ശവങ്ങൾ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ

തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
നിയമത്തിൽ നെറികേടാകാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP