Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി; അമ്മയുടെ ശസ്ത്രക്രിയക്ക് പോയിട്ട്, ആഹാരം കഴിക്കാൻ പോലും ​ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്; വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപ; ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെ; ആരോരുമില്ലാതെ പകച്ച് നിന്ന സമയത്ത് സഹായ​ഹസ്തവുമായെത്തിയവർ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സാജൻ കേച്ചേരി

വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി; അമ്മയുടെ ശസ്ത്രക്രിയക്ക് പോയിട്ട്, ആഹാരം കഴിക്കാൻ പോലും ​ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്; വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപ; ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെ; ആരോരുമില്ലാതെ പകച്ച് നിന്ന സമയത്ത് സഹായ​ഹസ്തവുമായെത്തിയവർ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സാജൻ കേച്ചേരി

മറുനാടൻ ഡെസ്‌ക്‌

വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി. അമ്മയുടെ ചികിത്സക്ക് പോയിട്ട് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ അമൃത ആശുപത്രിയിൽ വിഷമിച്ചിരുന്ന വർഷയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. അമ്മയുടെ ചികിത്സക്കായി കിട്ടിയ പണം നൽകണമെന്നാവശ്യപ്പെട്ട് സാജനും സംഘവും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് വർഷ രം​ഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് സാജൻ കേച്ചേരി ഫേസ്‌ബുക്ക് ലൈവിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്. ഓപ്പറേഷന് വെറും മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് തങ്ങൾ വീഡിയോചെയ്തത്. തന്നെ സഹായിക്കാൻ ബന്ധുക്കളോ നാട്ടുതാരോ മറ്റാരുമോ തന്നെ ഇല്ലെന്ന് വർഷ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സക്കുള്ള പണം കണ്ടെത്താൻ വീഡിയോ ചെയ്തത്.

രാധാ പി എന്ന വർഷയുടെ അമ്മയുടെ അക്കൗണ്ട് കൊടുക്കുകയും വർഷയുടെ ​ഗൂ​ഗിൾ പേ നമ്പർ കൊടുക്കുകയും ആയിരുന്നു. പിറ്റേദിവസം അഞ്ച് മണി ആകുമ്പോഴേക്കും അക്കൗണ്ടിൽ അമ്പത്തഞ്ച് ലക്ഷം കഴിഞ്ഞ് 60 ലക്ഷം രൂപയുടെ അടുത്തെത്തി. ആവശ്യത്തിലധികം ഫണ്ട് ആയതിന്റെ അടിസ്ഥാനത്തിൽ വർഷയുമായി സംസാരിച്ച് കണ്ണൂരിൽ ബാങ്ക് മാനേജരെ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് വരെ 59 ലക്ഷം രൂപയായിരുന്നു. അതിന് ശേഷം ​ഗൂ​ഗിൾ പേയിൽ നോക്കിയപ്പോൾ 31,60,652 രൂപയോളം വന്നു. ടോട്ടൽ ഒരുകോടി 20 ലക്ഷത്തിലധികം രൂപയാണ്. വേൾഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി അഡ്വ. സിറിയക് തോമസാണ് 60 ലക്ഷം രൂപ നൽകിയത്. വേൾഡ് മലയാളി അസോസിയേഷൻ വഴിയും പ്രവാസി കോൺക്ലേവ് എന്ന സംഘടനയും സംയ‌ുക്തമായാണ് അത്രയും തുക നൽകിയത്പിന്നീട് വർഷയുടെ അമ്മയുടെ ഓപ്പറേഷൻ നടത്തുകയും വീടെടുത്ത് മാറികയായിരുന്നു,

ഇത്രയധികം ഫണ്ട് മൂന്ന് ദിവസം കൊണ്ട് വരാനുള്ള മുഖ്യകാരണം തന്റെ മാത്രം ഫേസ്‌ബുക്ക് ഷെയർ കൊണ്ടല്ലെന്നും സാജൻ കേച്ചേരി പറയുന്നു. ഫിറോസ് കുന്നംപറമ്പിലും സുശാന്ത് നിലമ്പൂരും ഈ വീഡിയോ ഷെയർ ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. അവർക്ക് ആവശ്യമുള്ള ഫണ്ട് കഴിച്ചുള്ള തുക മടക്കിക്കൊടുക്കാം എന്ന് പറഞ്ഞത് വർഷ തന്നെയാണ്. ഞാൻ പറഞ്ഞത് ആശുപത്രി ചെലവ് കഴിഞ്ഞ് ഒരു വീടും വെക്കാനായി 70 ലക്ഷം രൂപ എടുത്തുകൊള്ളാനാണ്. ബാക്കി വരുന്ന പണം നമുക്ക് അർഹതപ്പെട്ട ആളുകളിലേക്ക് എത്തിക്കാം എന്നാണ് പറഞ്ഞതെന്നും സാജൻ പറയുന്നു.

സംഭവം ഇങ്ങനെ..

തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന വർഷയാണ് അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യർത്ഥിച്ചത്. രാധയ്‌ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌‌ മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്‌ക്ക്‌ പോയപ്പോഴാണ്‌ കരൾ പൂർണമായും നശിച്ചുവെന്ന്‌ മനസ്സിലായത്‌. ഉടനെ ശസ്‌ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ്‌ ആശുപത്രി വരാന്തയിൽനിന്ന്‌ കരഞ്ഞുകൊണ്ട്‌ ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ വർഷ ആദ്യമായി എത്തിയത്‌. വർഷയ്‌ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ്‌ കുന്നുംപറമ്പിലും ഫേസ്‌ബുക്ക്‌ ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകൾ വർഷ. ‍അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു.

വർഷയുടെ ആരോപണം..

ശസ്‌ത്രക്രിയയ്‌ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ്‌‌ വർഷ വീണ്ടുമെത്തിയത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അമ്മ രാധയ്‌ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്‌. ഇതിനിടയിലാണ്‌ അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത്‌ എന്ന് വർഷ ആരോപിക്കുന്നു.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആദ്യ ചെക്കപ്പ്‌ പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ആദ്യ ചെക്കപ്പ്‌ കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. അമൃത ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക്‌ വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട്‌ എന്നും വർഷ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP