Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... പാടി സായി ടീച്ചർ സോഷ്യൽ മീഡിയയുടെ താരമായി; പക്ഷേ, അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്‌കൂൾ ടീച്ചർ ആയതിനാൽ ശമ്പളമില്ല; അദ്ധ്യാപികയ്ക്കുള്ളത് എന്നെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷ മാത്രം; കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ക്ലാസെടുക്കാൻ സഹായിച്ചത് ടിക്ക് ടോക്ക് വീഡിയോകളിൽ സാന്നിധ്യമായിരുന്നതെന്നും സായി ടീച്ചർ; നിരുപദ്രവ ട്രോളുകളിലൂടെ താരമാക്കിയ ട്രോളർമാർക്കും ടീച്ചറുടെ നന്ദി!

തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... പാടി സായി ടീച്ചർ സോഷ്യൽ മീഡിയയുടെ താരമായി; പക്ഷേ, അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്‌കൂൾ ടീച്ചർ ആയതിനാൽ ശമ്പളമില്ല; അദ്ധ്യാപികയ്ക്കുള്ളത് എന്നെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷ മാത്രം; കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ക്ലാസെടുക്കാൻ സഹായിച്ചത് ടിക്ക് ടോക്ക് വീഡിയോകളിൽ സാന്നിധ്യമായിരുന്നതെന്നും സായി ടീച്ചർ; നിരുപദ്രവ ട്രോളുകളിലൂടെ താരമാക്കിയ ട്രോളർമാർക്കും ടീച്ചറുടെ നന്ദി!

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്നു വിളിച്ചെത്തിയ ടീച്ചർ ഇന്ന് മലയാളക്കരയിലെ മിന്നും താരമാണ്. കുട്ടികളെ ഭംഗിയായി പഠിപ്പിച്ച സായി ടീച്ചറാണ് സോഷ്യൽ മീഡിയയിലെ പുതിയ താരമായി മാറായിത്. ഒന്നാം ക്ലാസിലെ ഓൺലൈൻ ക്ലാസുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മനസ്സിൽ പോലും സായി ടീച്ചർ കരുതിയിരുന്നില്ല. തന്നെ പ്രശസ്തയാക്കിയ ട്രോളന്മാരോടും ടീച്ചർക്ക് പരിഭവമില്ല. ട്രോളുകൾ താൻ ഇഷ്ടപ്പെട്ടുവെന്നാണ് അവർ പറയുന്നത്. അതേസമയം സോഷ്യൽ മീഡിയയുടെ താരമാണെങ്കിലും ടീച്ചറിന് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.

ഇക്കാര്യം സായി ടീച്ചർ തന്നെ ഒരുമാസം മുമ്പുള്ള ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്‌കൂൾ അധ്യപികയാണ് സായി ശ്വേത. അവർ തന്നെ ഏപ്രിൽ 29 ന് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. പ്രൊഫൈൽ വൈറലായതിനിടെ സമൂഹമാധ്യമത്തിൽ തന്നെ ഇക്കാര്യവും ഉയർന്ന് വന്നത്. തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും എന്നാൽ നൃത്തം പഠിപ്പിച്ച് തനിക്ക് ലഭിച്ച തുക മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്നും ടീച്ചർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ടീച്ചറെ സോഷ്യൽ മീഡിയയിൽ ട്രോളുന്നവർ ഇതുകൂടി അറിയണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളിൽ ആളുകൾ വ്യക്തമാക്കുന്നു.

ടീച്ചർ ഏപ്രിൽ 29ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: അഭിമാനത്തോടെ പറയട്ടെ, ഞാനും അദ്ധ്യാപികയാണ്. എയ്ഡഡ് സ്‌കൂളിൽ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു.. പൂർണ്ണമനസ്സോടെ.. സായി ശ്വേത ദിലീ.

പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ ഇന്നലെ എത്തിയത്. ഈണത്തിൽ താളത്തിൽ കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ എൽ പി സ്‌കൂൾ അദ്ധ്യാപികയായ സായി ടീച്ചർ.നീണ്ട വർഷം അദ്ധ്യാപനത്തിൽ പരിചയമൊന്നും ടീച്ചർക്കില്ല. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനായി ക്ലാസെടുത്ത് ടീച്ചർ മലയാളികളുടെ അംഗീകാരം പിടിച്ചുപറ്റി. ഒരു വർഷം മാത്രമാണ് ഈ അദ്ധ്യാപികയ്ക്ക് അദ്ധ്യാപനത്തിൽ പരിചയം. സ്‌കൂളിൽ കഴിഞ്ഞ വർഷമാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം രണ്ടാം ക്ലാസ് അദ്ധ്യാപികയായിരുന്നു. പരിചയക്കുറവൊന്നും ടീച്ചർക്കൊരു പ്രശ്നമേ ആയിരുന്നില്ല.

വിദ്യാർത്ഥിനിയായിരുന്നപ്പോൾ മോണോ ആക്ട്, നാടോടി നൃത്തം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ ടീച്ചർ അതിമനോഹരമായ ക്ലാസിലൂടെ കുട്ടികളുടെ മനസ്സിലേക്കാണ് നടന്നു കയറിയത്. വിദേശത്ത് ജോലിയുള്ള പനയുള്ളതിൽ ദിലീപിന്റെ ഭാര്യയാണ് ടീച്ചർ. പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അദ്ധ്യാപിക പിഞ്ചു കുട്ടികളെ ആകർഷിക്കുകയും പിടിച്ചിരുത്തുകയും ചെയ്തത്. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടീ വിക്ക് മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് ടീച്ചറുടെ ക്ലാസ് കണ്ടത്. വാവിട്ടു കരയുന്ന ഒന്നാം ക്ലാസുകാരെയല്ല ഇന്നലെ കണ്ടത്. കൊച്ചു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ടീച്ചർ അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ കുട്ടികൾ ക്ലാസിൽ മുഴുകി.

സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഇപ്പോൾ ഈ അദ്ധ്യാപിക. കഴിഞ്ഞ വർഷം കുട്ടികളെ മുന്നിലിരുത്തി ക്ലാസെടുത്ത അദ്ധ്യാപിക ഇന്നലെ കുട്ടികളെ കാണാതെ അഭിനയിക്കുകയായിരുന്നു. ടീച്ചറുടെ മുമ്പിൽ കുട്ടിളുണ്ടോ എന്ന് പരിപാടി കാണുന്നവർ സംശയിച്ചു പോകുവന്ന തരത്തിലുള്ളതായിരുന്നു ക്ലാസ്. ടി ക് ടോക്ക് വീഡിയോകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ക്ലാസെടുക്കാൻ സഹായിച്ചുവെന്ന് ടീച്ചർ പറയുന്നു. തന്നെ ട്രോളിയ ട്രോളർമാർക്ക് നന്ദിയും പറയുകയാണ് ടീച്ചർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP