Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

ഇന്ത്യയെ അറിയാൻ മലപ്പുറം മുതൽ കാശ്മീരിലേക്ക്; തന്റെ സ്വപ്‌നത്തിലേക്ക് ചവിട്ടിക്കയറാനൊരുങ്ങി സഹല; ലക്ഷ്യമിടുന്നത് 5000 കി. മീ സൈക്കിളിൽ മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാൻ

ഇന്ത്യയെ അറിയാൻ മലപ്പുറം മുതൽ കാശ്മീരിലേക്ക്;  തന്റെ സ്വപ്‌നത്തിലേക്ക് ചവിട്ടിക്കയറാനൊരുങ്ങി സഹല;  ലക്ഷ്യമിടുന്നത് 5000 കി. മീ സൈക്കിളിൽ മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതൊരു യാത്രികന്റെയും സ്വപ്‌നഭൂമിയാണ് കാശ്മീർ.മഞ്ഞുവീഴുന്ന ആ താഴ്‌വരിയിലേക്ക് ഒരിക്കലെങ്കിലും എത്താൻ കൊതിക്കാത്തവർ വിരളം.എന്നാൽ അത് തങ്ങൾ ആഗ്രഹിക്കുന്നത് പോലെ അൽപ്പം സാഹസികമായി സൈക്കിളിൽ ആയാലോ തീർച്ചയായും അതൊരു സ്വപ്‌നയാത്രയായി മാറും.അത്തരമൊരു യാത്രയുടെ ആഹ്ലാദത്തിലാണ് മലപ്പുറത്തുകാരി സഹല.സ്വന്തമായി സൈക്കിൾ വാങ്ങി അതിൽ കൂട്ടുകാരുമൊത്ത് കാശ്മീരിലേക്ക് ചവിട്ടിക്കയറുകയാണ് ഈ മിടുക്കി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ തച്ചണ്ണ സ്വദേശി സക്കീർ ഹുസൈൻ, ഹഫ്‌സത്ത് ദമ്പതികളുടെ മൂത്തമകളായ സഹ്ല എന്ന 21 കാരിയും രണ്ട് സുഹൃത്തുക്കളുമാണ് ഇന്ത്യയെ ്‌രിയാനായി യാത്ര ആരംഭിച്ചിരിക്കുന്നത്.

കോവിഡ് കാലമൊക്കെയായതിനാൽ ആരെയും അറിയിക്കാതെ തന്റെ സ്വപ്ന യാത്ര നടത്തി തിരിച്ചെത്താനായിരുന്നു സംഘം പദ്ധതിയിട്ടത്. എന്നാൽ യാത്രയ്ക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയതോടെ നാട്ടിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹ്ലയും സംഘവും യാത്ര സൈക്കിളിലാക്കിയത്. കുട്ടിക്കാലം മുതലേ സൈക്കിൾ ചവിട്ടാൻ ഇഷ്ടമുള്ള സഹ്ല സ്വന്തം അധ്വാനത്തിലൂടെ വാങ്ങിയ സൈക്കിളുമായാണ് സ്വപ്ന യാത്ര പുറപ്പെട്ടത്.ദിവസേന 100 കിലോ മീറ്റർ സൈക്കിൾ യാത്രയാണ് സഹ്ലയും സംഘവും പദ്ധതിയിട്ടിരിക്കുന്നത്. സുരക്ഷിതമായ സ്ഥാനം ലഭിക്കുകയാണെങ്കിൽ താമസിക്കാൻ ടെന്റുകളും സ്ലീപ്പിങ് ബാഗുകളും കയ്യിൽ കരുതിയിട്ടുണ്ട്.

മൂന്നുമാസം കൊണ്ട് കശ്മീരിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഹ്ലയും സുഹൃത്തുക്കളും.തിരിച്ച് അവിടെ നിന്നും നാട്ടിലേക്കും സൈക്കിൾ ചവിട്ടി കാഴ്ചക്കൾ കണ്ട് മടങ്ങാനാണ് മൂവരുടെയും തീരുമാനം. 2018ൽ സൈക്കിൾ ചവിട്ടി കശ്മീരിൽ എത്തിയ ഷാമിലും, ബൈക്കുമായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച മൂർക്കനാട് സ്വദേശി മഷ്ഹൂർ ഷാനും ഉൾപ്പടെ മൂന്ന് പേരാണ് യാത്രക്ക് തുടക്കം കുറിക്കുന്നത്. സൈക്കിളിൽ ഒരു ദീർഘദൂര യാത്ര പോക്കാൻ കഴിയുന്ന സന്തോഷത്തിലാണ് സഹ്ല.

മുഹമ്മദ് ഷാമിൽ ഏറനാട് പെഡ്‌ലേഴ്സ് എന്ന സൈക്കിൾ കൂട്ടായ്മയുടെ സെക്രട്ടറിയാണ്. ഒരുപാട് കാലമായി രണ്ടാമതൊരു കശ്മീർ യാത്രയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ തുടങ്ങിയിട്ട്. കോവിഡ് കാരണം യാത്രകൾ മാറ്റിവെക്കുകയായിരുന്നു. 5 വർഷത്തിനിടെ ഷാമിൽ സൈക്കിളിൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷനുമാണ് മുഹമ്മദ് ഷാമിൽ. മശ്ഹൂർ ഷാൻ അരീക്കോട് ഐടിഐയിലെ താൽക്കാലിക അദ്ധ്യാപകനായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂവരും സൈക്കിളിൽ യാത്ര തിരിക്കുന്നത്.

തന്റെ യാത്രയുടെ കാര്യം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടിൽ നിന്നുണ്ടായ പ്രതികരണവും സഹ്ല പങ്കുവച്ചു. അവസരം കിട്ടിയാൽ ഇതുപോലൊരു യാത്ര പോകണമെന്ന് പണ്ടമുതലേ സഹ്ല വീട്ടിൽ പറയാറുണ്ടായിരുന്നു. യാത്ര പോകുകയാണെന്ന് അറിയിച്ചപ്പോൾ പിതാവിന് വലിയ പ്രശ്നമുണ്ടായിരുന്നില്ല. മാതാവിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയപ്പോൾ സമ്മതിച്ചെന്ന് സഹ്ല പറഞ്ഞു. പിതാവിന്റെ വലിയ പിന്തുണ സഹ്ലയ്ക്കുണ്ടായിരുന്നു.പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അവരുടെ ആഗ്രഹം സഫലമാകുമെന്ന് സഹ്ലയുടെ പിതാവ് സക്കീർ പറഞ്ഞു.

ഡൽഹി, മണാലി, ധനുഷ്‌കോടി, ഗോകർണ, ഗോവ എന്നിവിടങ്ങളിലേക്ക് സഹ്ല ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും സൈക്കിളിൽ ഇങ്ങനെ ഒരു യാത്ര ആദ്യമായാണ്. തന്റെ സ്വപ്ന യാത്ര ആരംഭിച്ചതിന്റെ ത്രില്ലിലാണ് സഹല. മധ്യപ്രദേശിലെ അമർകാന്തകിലെ ഐജിഎൻടിയു കേന്ദ്ര സർവ്വകലാശാലയിലെ ഒന്നാം വർഷ മാധ്യമ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സഹ്ല. കോവിഡ് കാലത്ത് സർവകലാശാല കാണാൻ കഴിയാത്ത സങ്കടവും ഈ യാത്രയിൽ തീർക്കണമെന്നാണ് സഹ്ല വിചാരിക്കുന്നത്. യാത്രക്കിടയിൽ പറ്റിയാൽ യൂണിവേഴ്‌സിറ്റിവരെ ഒന്ന് പോവും.

ജൂലായ് 25ന് അരീക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. എന്താലായും സഹ്ലയുടെ ഈ സ്വപ്ന യാത്ര ഓരോ പെൺകുട്ടികൾക്കും പ്രചോദനമാകുമെന്ന് നമുക്ക് കരുതാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP