Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാതിമതങ്ങൾക്ക് അതീതമായി ഏവർക്കും നന്മചെയ്യുക; കഴിയുന്ന സഹായം നൽകി പാവങ്ങളുടെ കണ്ണീർ തുടയ്ക്കുക; ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ധാരാളം പണം ചെലവഴിക്കാൻ മടിക്കാത്ത നിരവധിപേർ ഉള്ള ഇക്കാലത്ത് 'നിർധനരെ സഹായിക്കാൻ ഞങ്ങളുണ്ട് എന്ന് ഉറക്കെപ്പറഞ്ഞ് ഒരു നവമാധ്യമ കൂട്ടായ്മ; സോഷ്യൽ മീഡിയ സേവനത്തിന്റെ മുഖമാണെന്ന് വിളംബരം ചെയ്ത് സദ്ഗമയ സത്സംഗവേദി

ജാതിമതങ്ങൾക്ക് അതീതമായി ഏവർക്കും നന്മചെയ്യുക; കഴിയുന്ന സഹായം നൽകി പാവങ്ങളുടെ കണ്ണീർ തുടയ്ക്കുക; ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ധാരാളം പണം ചെലവഴിക്കാൻ മടിക്കാത്ത നിരവധിപേർ ഉള്ള ഇക്കാലത്ത് 'നിർധനരെ സഹായിക്കാൻ ഞങ്ങളുണ്ട് എന്ന് ഉറക്കെപ്പറഞ്ഞ് ഒരു നവമാധ്യമ കൂട്ടായ്മ; സോഷ്യൽ മീഡിയ സേവനത്തിന്റെ മുഖമാണെന്ന് വിളംബരം ചെയ്ത് സദ്ഗമയ സത്സംഗവേദി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് ധാരാളം വാർത്തകൾ വരുമ്പോഴും ഈയൊരു മാധ്യമത്തെ നന്മകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ധാരാളംപേരുണ്ട്. നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവനങ്ങൾക്കുമായി ഇത്തരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ കൈകോർക്കുമ്പോൾ അത് വലിയ വിപ്‌ളവം തന്നെ ആയി മാറുന്നു സമൂഹത്തിൽ. അവശത അനുഭവിക്കുന്നവർക്കും ഒരുനേരത്തെ ആഹാരം ഇല്ലാത്തവർക്കും ചികിത്സാ സഹായം വേണ്ടവർക്കുമെല്ലാം കൈത്താങ്ങായി സോഷ്യൽ മീഡിയ കൂട്ടായ്മകൾ മാറുന്നു.

ഇത്തരത്തിൽ വലിയൊരു സംരംഭത്തിന് സോഷ്യൽമീഡിയയിലെ കൂട്ടായ്മ വേദിയൊരുക്കി. സമൂഹ നന്മ ലാക്കാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം സുമനസ്സുകളുടെ സംഗമത്തിലൂടെയാണ് ഇതിന് വഴിതെളിഞ്ഞത്. ഇതിന്റെ ഫലമായി നവമാധ്യമത്തിലൂടെ രൂപംകൊണ്ട മികച്ചൊരു കൂട്ടായ്മ ഒരു സന്നദ്ധ സംഘമായി മാറി. സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. പത്ത് വ്യത്യസ്ത വാട്‌സ്ആപ് ഗ്രൂപ്പുകളിലെ അംഗങ്ങൾ ചേർന്നാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിച്ചത്. മാനവസേവയിലൂടെ മാധവസേവ എന്ന ലക്ഷ്യം മുൻ നിർത്തി രൂപമെടുത്ത ഒരു കൂട്ടം സമാനമനസ്‌കരുടെ കൂട്ടായ്മയാണ് ഇത്.

ട്രസ്റ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച ഗുരുവായൂർ ബ്രാഹ്മണ സമൂഹം ഹാളിൽ നടന്നു. പ്രശസ്ത ചിന്തകനും കാലടി സംസ്‌കൃത സർവ്വകലാശാല മുൻവൈസ് ചാൻസിലറും പി എസ് സി ചെയർമാനുമായിരുന്ന ഡോ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് ആഹാരവും വസ്ത്രവുമല്ല വേണ്ടത്, ശരിയായ ചികിത്സയും വിദ്യാഭ്യാസവുമാണ് പാവങ്ങൾക്ക് നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വത്തിൽ കുമിഞ്ഞു കൂടിക്കിടക്കുന്ന പണം സമുദായത്തിലെ അർഹരായവർക്ക് വിദ്യാഭ്യാസവും ചികിത്സയും നൽകാൻ വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസവും ആരോഗ്യവും വ്യാവസായ വൽക്കരിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ലോഗോയുടെ പ്രകാശനം പ്രമുഖ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ നിർവ്വഹിച്ചു.

ട്രസ്റ്റിന്റെ വെബ്സൈറ്റിന്റെ പ്രകാശനം കേരളാ ഹൈക്കോടതി അഭിഭാഷകൻ ശ്രീദത്ത് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസ് എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ കെ ജി ദിലീപ് കുമാർ നിർവ്വഹിച്ചു. ട്രസ്റ്റിന്റെ പ്രഥമ സേവാനിധിയുടെ സമർപ്പണം കിഡ്നി രോഗം ബാധിച്ച ശ്രീ സുധീറിന് അദ്ദേഹം നൽകി.

വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ജയകൃഷ്ണൻ എന്ന യുവാവിനുള്ള ചികിത്സാ സഹായം ശ്രീമതി മീനാകുമാരി നൽകി. വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ശ്രീ വിജയകുമാർ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി രാജേഷ് ചന്ദ്രശേഖർ വിഷയാവതരണവും സെക്രട്ടറി ഗിരി എസ് നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രശാന്ത് തയ്യിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

ജാതിമതങ്ങൾക്ക് അതീതമായി കല, കായികം, സാഹിത്യം ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ആത്മീയം തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളേയും ലക്ഷ്യമിട്ടുള്ള സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്.

ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കുമായി കണക്കില്ലാതെ പണം ചെലവഴിക്കാൻ മടിക്കാത്തവർ നിരവധിയുള്ള ഇക്കാലത്ത് ' നിർധനരെ സഹായിക്കാൻ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് ഒരു കൂട്ടം മനുഷ്യസ്‌നേഹികൾ മുന്നോട്ടുവരുന്നു. ഓരോരുത്തരും അവരാൽ കഴിയുന്ന സഹായ സഹകരണങ്ങൾ നൽകുക. അങ്ങനെ കൂടുതൽ പേരുടെ കണ്ണീരൊപ്പി നന്മകൾ മാത്രമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക. ഈ ആശയവുമായാണ് ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP