Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യമായി മറ്റൊരാളെ കൊണ്ട് തന്റെ മുഖം ഷേവ് ചെയ്യിപ്പിച്ച് ക്രിക്കറ്റ് ദൈവം; ആൺവേഷം കെട്ടി ബാർബർ ജോലി ചെയ്യുന്ന രണ്ടു പെൺകുട്ടികൾക്ക് ആദരവുമായി ബാർബർ ഷോപ്പിൽ നേരിട്ടെത്തി സച്ചിൻ തെൻഡുൽക്കർ; നേഹക്കും ജ്യോതിക്കും സച്ചിന്റെ വക സ്‌കോളർഷിപ്പും; ഇന്ത്യൻ വനിതകളുടെ ആത്മാഭിമാനം ആകാശത്തോളം ഉയരണം ഈ രണ്ടു പെൺകുട്ടികളുടെ കഥ കേട്ടാൽ

ആദ്യമായി മറ്റൊരാളെ കൊണ്ട് തന്റെ മുഖം ഷേവ് ചെയ്യിപ്പിച്ച് ക്രിക്കറ്റ് ദൈവം; ആൺവേഷം കെട്ടി ബാർബർ ജോലി ചെയ്യുന്ന രണ്ടു പെൺകുട്ടികൾക്ക് ആദരവുമായി ബാർബർ ഷോപ്പിൽ നേരിട്ടെത്തി സച്ചിൻ തെൻഡുൽക്കർ; നേഹക്കും ജ്യോതിക്കും സച്ചിന്റെ വക സ്‌കോളർഷിപ്പും; ഇന്ത്യൻ വനിതകളുടെ ആത്മാഭിമാനം ആകാശത്തോളം ഉയരണം ഈ രണ്ടു പെൺകുട്ടികളുടെ കഥ കേട്ടാൽ

മറുനാടൻ മലയാളി ബ്യൂറോ

ബെൻവാലി: ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കർ ജീവിതത്തിലാദ്യമായിന്ന് മറ്റൊരാളെ കൊണ്ട് തന്റെ മുഖം ഷേവ് ചെയ്യിപ്പിച്ചു. ഒരാളെ കൊണ്ടല്ല, രണ്ടു പേരെക്കൊണ്ട്. വെറും രണ്ടുപേരല്ല, കുടുംബം പുലർത്താനായി കഴിഞ്ഞ നാലു വർഷമായി ആൺവേഷം ധരിച്ച് അച്ഛന്റെ ബാർബർ ഷോപ്പ് എറ്റെടുത്തു നടത്തുന്ന ജ്യോതിയുടെയും നേഹയുടെയും അടുത്തേക്കാണ് ക്രിക്കറ്റ് ദൈവം നേരിട്ടെത്തിയത്.

ഗില്ലറ്റ് ഇന്ത്യാ സ്‌കോളർഷിപ്പ് നൽകുന്നതിനു വേണ്ടിയാണ് സച്ചിൻ പെൺകുട്ടികൾ ആൺവേഷം ധരിച്ച് നടത്തുന്ന ബാർബർ ഷോപ്പിലെത്തിയത്. പെൺകുട്ടികളുടെ ബാർബർ ഷോപ്പിൽ നേരിട്ടെത്തി ഗില്ലറ്റ് ഇന്ത്യയുടെ സ്‌കോളർഷിപ്പ് നൽകാൻ കഴിഞ്ഞത് തനിക്കു ലഭിച്ച ഒരു അംഗീകാരമാണെന്നും സച്ചിൻ പിന്നീട് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

പെൺകുഞ്ഞുങ്ങൾ ശാപമാണെന്നു വിശ്വസിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിലെ ബെൻവാലി ജില്ലയിലാണ് നേഹയും ജ്യോതിയും ജനിച്ചത്. അച്ഛൻ ബാർബറായിരുന്നു. അച്ഛന്റെ ഷോപ്പിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക കൈത്താങ്ങ്. എന്നാൽ പെമ്#കുട്ടികളുടെ സന്തോഷമെല്ലാം കെടുത്തി നാലുവർഷം മുമ്പ് അവരുടെ പ്രിയപ്പെട്ട അച്ഛൻ കിടപ്പിലായി. നിത്യരോഗിയായിപ്പോയ അച്ഛന് കുടുംബം പോറ്റാൻ വഴി കണ്ടെത്തെനാകില്ലെന്ന തിരിച്ചറിവിൽ ആ കുടുംബം ആദ്യം ഒ്ന്നു പകച്ചു.

2014 ൽ ആണ് അവരുടെ കുടുംബത്തെപ്രതിസന്ധിയിലാക്കിക്കൊണ്ട് അച്ഛൻ കിടപ്പിലായത്.അച്ഛന്റെ ചികിൽസ, വീട്ടുചെലവ്, തങ്ങളുടെ വിദ്യാഭ്യാസച്ചെലവ് ഇങ്ങനെയുള്ള ചിലവുകളെല്ലാം ഒരു ചോദ്യചിഹ്നമായി ഉയർന്നപ്പോൾ കൗമാര പ്രായക്കാരായ ആ പെൺകുട്ടികൾ ഒന്നുറപ്പിച്ചു. വിദ്യാഭ്യാസം മുടങ്ങാതെ ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ കണ്ടെത്തണം. അങ്ങനെ അച്ഛന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്താൻ പന്ത്രണ്ടും പതിനാലും വയസ്സുള്ള ആ പെൺകുട്ടികൾ തീരുമാനിച്ചു. പകൽ സ്‌കൂളിൽ പോകുന്ന അവർ വൈകുന്നേരം മടങ്ങിയെത്തിയാലുടൻ ബാർബർ ഷോപ്പിലേക്ക് പോകും.

അച്ഛൻ ചെയ്തിരുന്ന ജോലി തന്നെ അവരും തുടർന്നു. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ലായിരുന്നു. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ഒരു ബാർബർ ഷോപ്പിൽ ജോലിചെയ്യേണ്ടി വരുമ്പോൾ എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്ന് ജീവിതം അവരെ പഠിപ്പിച്ചു.പെണ്ണുടലിനെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിൽ പക്ഷേ തോറ്റു പിന്മാറാൻ അവർ ഒരുക്കവുമായിരുന്നില്ല. തങ്ങളുടെ സ്വത്വ സൗന്ദര്യം ആ പെൺകുട്ടികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു.

തുടർന്ന് ഇരുവരും പെൺവേഷം ഉപേക്ഷിച്ച് ആൺവേഷം ധരിച്ച് ജോലി തുടരുകയായിരുന്നു. ഇരുവരും പേരുമാറ്റി ദീപക്ക്, രാജു എന്നീ പേരുകൾ സ്വീകരിച്ചു. ഗ്രാമത്തിലുള്ളവർക്ക് ഇരുവരും പെൺകുട്ടികളാണെന്ന് അറിയാമെങ്കിലും രൂപം മാറിയതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. സാവധാനം ഗ്രാമവാസികൾ ഇരുവരും പെൺകുട്ടികളാണെന്ന കാര്യം മറന്നു തുടങ്ങി. ഇതോടെ കട മികച്ചരീതിയിൽ മുന്നോട്ട് പോയി തുടങ്ങി.

ക്ലാസു കഴിഞ്ഞു വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കട തുറന്നു പ്രവർത്തിച്ചു. ദിവസം 400 രൂപയിലേയ്ക്ക് വരുമാനം ഉയർന്നതോടെ അച്ഛന്റെ ചികിത്സ ചെലവും നടക്കുമെന്നായി. ജ്യോതി ഇപ്പോൾ ബിരുദവിദ്യാർത്ഥിയാണ്. നേഹ സ്‌കൂളിൽ പഠിക്കുന്നു. പ്രാദേശിക പത്രത്തിൽ ഇവരെക്കുറിച്ചു വാർത്ത വന്നതിനെത്തുടർന്ന് സർക്കാർ ഇവർക്ക് സഹായവാഗ്ദനങ്ങളുമായി രംഗത്ത് വന്നു. പെൺകുട്ടികൾ നടത്തുന്ന ബാർബർ ഷോപ്പിനൊടുള്ള എതിർപ്പ് നാട്ടുകാർക്ക് മാറിയതോടെ ജ്യോതി ആൺവേഷം ഉപേക്ഷിച്ചു. എന്നാൽ നേഹ രാജുവായി തന്നെ തുടരുന്നു.

ജ്യോതിക്കും നേഹക്കും ഇന്ത്യാ ഗവൺമെന്റിന്റെ ആദരം

ഒരു ജനതക്ക് മുഴുവൻ അഭിമാനിക്കാവുന്ന രണ്ടു പെൺകുഞ്ഞുങ്ങളുടെ ജീവിതകഥ പുറംലോകം അറിഞ്ഞതോടെ ഇന്ത്യാ ഗവൺമെന്റ് തന്നെ ഇവരെ ആദരിച്ചു. തുടർന്നാണ് ഈ സഹോദരിമാരുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കാൻ ബ്ലെയിഡ് നിർമ്മാണ കമ്പനിയായ ഗില്ലറ്റ് രംഗത്തെത്തിയത്. വരും തലമുറക്കെങ്കിലും ലിംഗസമത്വത്തെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളിൽ മാറ്റമുണ്ടാക്കുവാൻ നിങ്ങളുടെ പ്രവർത്തനം പ്രചേദനമാകട്ടെ എന്നാണ് കമ്പനിയും സച്ചിനും കുട്ടികളോട് പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP