Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെളിവുകൾ തീരുമാനിക്കും പ്രതി ആരാകണമെന്ന് ... പ്രതി ഞാനാകണം എന്നൊരു തീരുമാനം ഉള്ളതുപോലെ...! ദിലീപിന്റെ 'അറംപറ്റിയ' രാമലീല; ഞാൻ ഒന്ന് അറിഞ്ഞു പെരുമാറിയാൽ നീയൊക്കെ പിന്നെ പത്തു മാസം കഴിഞ്ഞേ ഫ്രീ ആകൂ എന്ന ചോക്ലേറ്റിലെ സ്ത്രീ വിരുദ്ധതയെ മായിച്ച അയ്യപ്പനും കോശിയിലേയും ആദിവാസി കണ്ണമ്മ; ഒരിക്കൽ പിരിയേണ്ടവരാണെന്ന് നേരത്തേ പറഞ്ഞുറപ്പിച്ച് സുഹൃത്ത് സേതുവിനൊപ്പം 2007ൽ തുടങ്ങിയ കരിയർ; ഇനി സച്ചി ജ്വലിക്കുന്ന ഓർമ്മ മാത്രം

തെളിവുകൾ തീരുമാനിക്കും പ്രതി ആരാകണമെന്ന് ... പ്രതി ഞാനാകണം എന്നൊരു തീരുമാനം ഉള്ളതുപോലെ...! ദിലീപിന്റെ 'അറംപറ്റിയ' രാമലീല; ഞാൻ ഒന്ന് അറിഞ്ഞു പെരുമാറിയാൽ നീയൊക്കെ പിന്നെ പത്തു മാസം കഴിഞ്ഞേ ഫ്രീ ആകൂ എന്ന ചോക്ലേറ്റിലെ സ്ത്രീ വിരുദ്ധതയെ മായിച്ച അയ്യപ്പനും കോശിയിലേയും ആദിവാസി കണ്ണമ്മ; ഒരിക്കൽ പിരിയേണ്ടവരാണെന്ന് നേരത്തേ പറഞ്ഞുറപ്പിച്ച് സുഹൃത്ത് സേതുവിനൊപ്പം 2007ൽ തുടങ്ങിയ കരിയർ; ഇനി സച്ചി ജ്വലിക്കുന്ന ഓർമ്മ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി സച്ചി ജ്വലിക്കുന്ന ഓർമ്മ. 12 ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് മേക്കറായ സച്ചി. അതിൽ രാമലീലയും അയ്യപ്പനും കോശിയും തിരക്കഥയുടെ കരുത്തിൽ ജനമനസ്സിലെത്തിയ ചിത്രങ്ങലാണ്. രാമലീലയിൽ എഴുതിയത് നായകന്റെ ഭൂതകാല ജീവിതമായിരുന്നുവെങ്കിൽ അയ്യപ്പനും കോശിയും പെൺകരുത്തിലേക്കുള്ള സച്ചിയുടെ തിരിഞ്ഞു നോട്ടമായിരുന്നു. തമാശയും ആക്ഷനും ത്രില്ലറും മലയാളിയെ ഒരു പോലെ അനുഭവിപ്പിച്ചാണ് സച്ചി 48-ാം വയസ്സിൽ പിന്മാറുന്നത്.

അഭിനയിച്ച ചില മുഹൂർത്തങ്ങൾ സിനിമ റിലീസാകുന്നതിനു മുൻപേ ദിലീപിന് സ്വന്തം ജീവിതത്തിൽ സംഭവിച്ചു! രാമലീലയുടെ ട്രെയിലർ പോലും ഇതിന്റെ ചുവട് പടിച്ചായിരുന്നു. ദിലീപിന്റെ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ സച്ചിയായിരുന്നു എഴുതിയത്. ആ തിരക്കഥയിലെ രംഗങ്ങളിൽ ചിലത് ഏറെക്കുറെ സമാനമായി തന്നെ നായകനടന്റെ ജീവിതത്തിലും സംഭവിച്ചു.

എഴുതിയത് അറം പറ്റിപ്പോയോ എന്ന സംശയം ചർച്ചയാക്കിയ എഴുത്ത്. ദിലീപിനെതിരായ കേസ് സജീവമായിരുന്നിട്ടും ആ സിനിമ വാണിജ്യവിജയം നേടി. തീർത്തും കാൽപനികമായ ഒരു ലോകത്തിരുന്ന് സച്ചി നെയ്‌തെടുത്ത തിരക്കഥ ദിലീപിന്റെ ജീവിതത്തിൽ യഥാർഥമായി എന്നതാണ് വസ്തുത. രാമലീലയുടെ ആദ്യ ടീസർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരുടെ സംശയമായിരുന്നു ജീവിതവും കഥയും തമ്മിലെ സാമ്യം. തെളിവുകൾ തീരുമാനിക്കും പ്രതി ആരാകണമെന്ന് എന്ന മുകേഷിന്റെ കഥാപാത്രം പറയുന്നു. പ്രതി ഞാനാകണം എന്നൊരു തീരുമാനം ഉള്ളതുപോലെ എന്ന് പറഞ്ഞ് കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന ദിലീപിന്റെ കഥാപാത്രം. സമകാലിക സംഭവങ്ങളോട് ചേർന്ന് നിൽകുന്ന നിരവധി മൂഹൂർത്തങ്ങൾ ചിത്രത്തിലുണ്ടായിരുന്നു.

ദിലീപ് ഇപ്പോൾ കടന്നു പോകുന്ന അതേ അവസ്ഥകളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണു 'രാമലീല'യിലെ നായകൻ. എന്നാൽ അയാളുടെ പശ്ചാത്തലവുമായി ദിലീപിന്റെ വ്യക്തിജീവിതത്തിനു ബന്ധമില്ല. സാഹചര്യത്തെളിവുകളെല്ലാം എതിരാവുകയും ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്ന സിനിമയിലെ ഈ കഥാപാത്രത്തിന് അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിൽ താരപരിവേഷമുണ്ടെന്നു മാത്രം. 11 മാസം മുൻപെഴുതിയതാണു തിരക്കഥ. സാമ്യം തോന്നുന്നതു യാദൃശ്ചികം മാത്രം-ഇതായിരുന്നു രാമലീലയുടെ എഴുത്തിനെ കുറിച്ച് സച്ചിക്ക് പറയാനുണ്ടായിരുന്നത്.

സ്ത്രീ വിരുദ്ധ ഡയലോഗുകളുടെ പട്ടികയിൽ ഏറെ പഴി കേട്ട ചിത്രമായിരുന്നു സച്ചി-സേതു കൂട്ടുകെട്ടിൽ എഴുതപ്പെട്ട ചോക്ലേറ്റ് എന്ന ചിത്രം. നായികയോട് 'ഞാൻ ഒന്നു അറിഞ്ഞു പെരുമാറിയാൽ നീയൊക്കെ പിന്നെ പത്തു മാസം കഴിഞ്ഞേ ഫ്രീ ആകൂ' എന്ന സെക്‌സിസ്റ്റ് ഡയലോഗ് ഏറെ വിമർശനങ്ങൾ നേരിട്ട ഒന്നാണ്. അതേ നായകനെ വച്ച് പിന്നീട് അത് സച്ചി തിരുത്തി.

മുൻ സിനിമകളിൽ നടത്തിയ സെക്‌സിസ്റ്റ് തമാശകൾക്കും സ്ത്രീവിരുദ്ധ സംഭാഷണങ്ങൾക്കും ഒരു പ്രായശ്ചിത്തമാണോ എന്നു തോന്നിപ്പിക്കും വിധമായിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലെ സ്ത്രീകഥാപാത്ര സൃഷ്ടിയും സംഭാഷണങ്ങളും. രണ്ട് ആണുങ്ങൾ തമ്മിലുള്ള പോരാട്ടമെന്നു പറയുമ്പോഴും അതിലെ സ്ത്രീകഥാപാത്രം താരമായി മാറി.

കോശിയുടെ ആണത്തത്തിന്റെ ഹുങ്കിനെ ഒട്ടും ദാക്ഷിണ്യമില്ലാതെ കോൺസ്റ്റബിൾ ജെസിയും ആദിവാസി നേതാവ് കണ്ണമ്മയും നേരിട്ടത് ഇതിന് സാക്ഷ്യമായി. സ്ത്രീവിരുദ്ധത കുത്തിനിറയ്ക്കാതെയും ഒരു മാസ് സിനിമ സാധ്യമാണെന്ന് മലയാളത്തെ ബോധ്യപ്പെടുത്താനും അയ്യപ്പനും കോശിയും എന്ന ഒറ്റ സിനിമയിലൂടെ സച്ചിക്കു സാധിച്ചു. ശബ്ദിക്കാൻ ചങ്കൂറ്റമുള്ള പ്രശ്നങ്ങളെ ഗൗരവത്തോടെ നേരിടുന്ന ആദിവാസി യുവതിയായ കണ്ണമ്മയാണ് അയ്യപ്പന്റെ ശക്തി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയിൽ ഉടനീളം കാണാനാകും.

ഒരിക്കൽ പിരിയേണ്ടവരാണെന്ന് നേരത്തേ പറഞ്ഞുറപ്പിച്ചാണ് സുഹൃത്ത് സേതുവിനൊപ്പം 2007ൽ സച്ചി ഇരട്ട തിരക്കഥാകൃത്തുകളുടെ വേഷം അണിയുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഇരുവരും ഷാഫിക്കായി ഒരുക്കിയത് ചോക്ലേറ്റ് എന്ന ഹിറ്റ് ചിത്രം. പിന്നീടു വന്ന റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്‌സ് എന്നീ ചിത്രങ്ങൾ വാണിജ്യവിജയം നേടിയെങ്കിലും ചോക്ലേറ്റ് കൊയ്തതു പോലെ കൂറ്റൻ ഹിറ്റ് എന്ന നേട്ടം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. ഡബിൾസ് എന്ന ചിത്രം പരാജയമാകുകയും ചെയ്തു. അഞ്ചു വർഷത്തിനു ശേഷം സച്ചിയും സേതുവും എഴുത്തുവഴിയിൽ രണ്ടായി പിരിഞ്ഞു.

തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും സച്ചിയുടെ പ്രതിഭ അടയാളപ്പെടുത്തിയ രണ്ടാം ഘട്ടം അവിടെ തുടങ്ങി. വാണിജ്യ സിനിമയിലെ വിജയ പേരായി സച്ചി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP