Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിസ്റ്റർ ലൂസിക്കെതിരെ പ്രതികാര നടപടിയുമായി സഭ; വിശദീകരണം ആവശ്യപ്പെട്ട് സന്യാസിനി സമൂഹം നോട്ടീസ് നൽകിയത് ഫ്രാങ്കോക്കെതിരായ സമരത്തിൽ പങ്കെടുത്തതിനും മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്തതിനും ചാനൽ ചർച്ചയിൽ പങ്കെടുത്തെന്ന കുറ്റവും ചുമത്തി; ശുശ്രൂഷാ വിലക്കിനെതിരെ വിശ്വാസികൾ തെരുവിൽ ഇറങ്ങിയപ്പോൾ പിൻവലിഞ്ഞ സഭാനേതാക്കൾ എല്ലാം ശമിച്ചപ്പോൾ പ്രതികാരം തീർക്കാൻ രംഗത്ത്; ഹാജരാകില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കന്യാസ്ത്രീ

സിസ്റ്റർ ലൂസിക്കെതിരെ പ്രതികാര നടപടിയുമായി സഭ; വിശദീകരണം ആവശ്യപ്പെട്ട് സന്യാസിനി സമൂഹം നോട്ടീസ് നൽകിയത് ഫ്രാങ്കോക്കെതിരായ സമരത്തിൽ പങ്കെടുത്തതിനും മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്തതിനും ചാനൽ ചർച്ചയിൽ പങ്കെടുത്തെന്ന കുറ്റവും ചുമത്തി; ശുശ്രൂഷാ വിലക്കിനെതിരെ വിശ്വാസികൾ തെരുവിൽ ഇറങ്ങിയപ്പോൾ പിൻവലിഞ്ഞ സഭാനേതാക്കൾ എല്ലാം ശമിച്ചപ്പോൾ പ്രതികാരം തീർക്കാൻ രംഗത്ത്; ഹാജരാകില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കന്യാസ്ത്രീ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലാത്സംഗ വീരൻ മെത്രാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയതിന്റെ പേരിൽ വയനാട്ടിലെ കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടിയുമായി സഭാ നേതൃത്വം. മാധ്യമങ്ങളോട് സംസാരിച്ചത് അടക്കം അച്ചടക്ക ലംഘനമായി കാണിച്ചു കൊണ്ട് സിസ്റ്റർ അംഗമായ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർലൂസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള സർക്കാറിന്റെ വനിതാ മതിലിന് അടക്കം പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി.

ഫ്രാങ്കോക്കെതിരായ സമരങ്ങളിൽ സിസ്റ്റർ ലൂസി സജീവമായിരുന്നു. ഇങ്ങനെ സമരത്തിൽ പങ്കെടുത്ത അവർ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുകയും ചാനൽ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രമാണ് അവർക്കെതിരെ സഭ ചുമത്തിയത്. സ്വന്തമായി കാർ വാങ്ങിയെന്നും എറണാകുളത്ത് യാത്ര പോയി എന്നുമാണ് സന്യാസിനി സമൂഹം ചുമത്തിയിരിക്കുന്ന മറ്റൊരു കുറ്റം. നാളെ ജനറലേറ്റിൽ നേരിട്ട് മദർ ജനറലിന് മുന്നിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം നാളെ താൻ ഹാജരാകില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിസ്റ്റർ ലൂസി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകൾ വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടിരൂപതയിൽ പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുർബാന നൽകൽ, സൺഡേ സ്‌കൂൾ അദ്ധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർത്ഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിച്ചിരുന്നു. ഇതിനെതിരെ ഇടവക ജനങ്ങൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ വിലക്ക് പിൻവലിക്കുകയാണ് ഉണ്ടായത്.

ഈ സംഭവത്തിലെ ജനരോഷം തണത്തു തുടങ്ങിയപ്പോഴാണ് കത്തോലിക്കാ സഭ പകപോക്കൽ നടപടിയുമായി രംഗത്തെത്തിയത്. അടുത്തിടെ സർക്കാറിന്റെ നവോത്ഥാന വനിതാ മതിലിനെ പിന്തുണച്ചു കൊണ്ട് ചുരിദാർ ധരിച്ച് സിസ്റ്റർ രംഗത്തുവന്നിരുന്നു. ഇത് ഫേസ്‌ബുക്കിൽ പോസ്റ്റുമിടുകയുണ്ടായി. വിദേശത്തു നിന്നും കേരളത്തിൽ എത്തുന്ന കന്യാസ്ത്രീകൾ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന് കണ്ട് സാരിയും ചുരിദാറും ധരിച്ച് നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ, കേരളത്തിലുള്ള കന്യാസ്ത്രീകൾ അങ്ങനെ പുറത്തിറങ്ങാറില്ല. ഇനി ഇറങ്ങിയാൽ തന്നെ പലരും സംശയദൃഷ്ടിയോടെ നോക്കുകയും ചെയ്യും.

ഈ അവസ്ഥയെ കുറിച്ച് വ്യക്തമാക്കാൻ വേണ്ടി ചുരിദാർ ധരിച്ച സ്വന്തം ചിത്രം അവർ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. വനിതാ മതിലിനെ പിന്തുണക്കുന്നു എന്നു വ്യക്തമാക്കി കൊണ്ടാണ് അവർ തന്റെ നിലപാട് അറിയിച്ചത. അച്ചന്മാർ വൈദികവൃത്തി ഇല്ലാത്ത വേളകളിൽ പാന്റ്സും ഷർട്ടും ധരിക്കാറുണ്ടെന്ന കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് സിസ്റ്റർ ലൂസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അച്ചന്മാർക്ക് അങ്ങനെ ആകാമെങ്കിൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് മാത്രം എന്തിന് എല്ലാം നിഷേധിക്കുന്നു എന്നചോദ്യവും അവർ ഉയർത്തി.

തന്റെ വസ്ത്രധാരണം കണ്ട് പുരോഹിതന്മാർ ആരും നെറ്റി ചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ടെന്നും സിസ്റ്റർ ലൂസി പരിഹാസ രൂപത്തിൽ പറഞ്ഞിരുന്നു. ഈ ഫേസ്‌ബുക്ക് അടക്കം സിസ്റ്ററിന് എതിരായ നടപടികൾക്ക് ആയുധമാക്കിയതായാണ് അറിവ്.

ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സഭയ്ക്കുള്ളിൽ കന്യാസ്ത്രീക്കെതിരെ നടപടി എടുക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം അറിഞ്ഞ്ത ഇടവകക്കാർ തെരുവിൽ ഇറങ്ങിയുന്നു. കാരക്കാമല ഇടവക പള്ളിയിലാണ് ഇന്ന് അസാധാരണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകയാണ് കാരിക്കാമല. ഇടവകക്കാരുടെ എതിർപ്പിനെ തുടർന്ന് സിസ്റ്റർ ലൂസിക്കെതിരായ നടപടി വികാരി പിൻവലിക്കുകായിയരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP