Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ശബരിമല റിവ്യുഹർജിയിൽ വിധിക്ക് മണിക്കൂറുകൾ മാത്രം; കനത്ത ജാഗ്രതയിൽ സംസ്ഥാനം; സോഷ്യൽ മീഡിയയിൽ 24 മണിക്കൂർ നിരീക്ഷണവുമായി സൈബർ സെല്ലും സൈബർ ഡോമും; വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി; സന്നിധാനത്ത് പഴുതടച്ച പൊലീസ് സന്നാഹം; വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ്; ഉടമസ്ഥാവകാശത്തിൽ പിന്നോട്ടില്ലെന്ന് മലയരയസഭ; അനുകൂല വിധിയിൽ പ്രതീക്ഷയുമായി വിശ്വാസികൾ

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ശബരിമല റിവ്യുഹർജിയിൽ വിധിക്ക് മണിക്കൂറുകൾ മാത്രം; കനത്ത ജാഗ്രതയിൽ സംസ്ഥാനം; സോഷ്യൽ മീഡിയയിൽ 24 മണിക്കൂർ നിരീക്ഷണവുമായി സൈബർ സെല്ലും സൈബർ ഡോമും; വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി; സന്നിധാനത്ത് പഴുതടച്ച പൊലീസ് സന്നാഹം; വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ്; ഉടമസ്ഥാവകാശത്തിൽ പിന്നോട്ടില്ലെന്ന് മലയരയസഭ; അനുകൂല വിധിയിൽ പ്രതീക്ഷയുമായി വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാളെ റിവ്യു ഹർജി പരിഗണിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നവമാധ്യമങ്ങൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ സമർപ്പിച്ച ഹർജികളിന്മേലുള്ള വിധിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. രാവിലെ 10.30നാണ് വിധി പ്രസ്താവം ആരംഭിക്കുകയെന്നാണ് വിവരം.

56 പുനഃപരിശോധന ഹർജികളിലാണ് വിധി. കഴിഞ്ഞവർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ നടത്തിയ 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു വിധി. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികൾ വന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒരു ദിവസം നീണ്ട വാദമാണ് ഹർജികളിന്മേൽ നടന്നത്. പിന്നീട് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. യുവതീപ്രവേശനം അനുവദിച്ച വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു.സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട എടുത്ത ഒമ്പതിനായിരത്തോളം കേസിൽ 27,000 പേരാണ് പ്രതികളായത്.

മണ്ഡലകാലം 16ന് ആരംഭിക്കാനിരിക്കെ നാളെ വിധി വരുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. സമൂഹമാധ്യമങ്ങളും നീരീക്ഷണത്തിലായിരിക്കും. സംസ്ഥാന പൊലീസ് വകുപ്പിന്റെ സൈബര്ഡ സെൽ, സൈബർ ഡോം എന്നിവയയുടെ നീരീക്ഷണത്തിന് പുറമെ ഇന്റലിജൻസിന്റെ നിരീക്ഷണവുമുണ്ട്.

സന്നിധാനവും കനത്ത സുരക്ഷാ കാവലിൽ!

കഴിഞ്ഞ വർഷത്തെ യുവതി പ്രവേശന വിധിയോടെ ശബരിമല രാഷ്ട്രീയക്കളിക്ക് വേദിയായതാണ് ഇത്തവണയും ഉറ്റുനോക്കുന്നത്. ശബരിമല ആചാര സംരക്ഷണ സിമിതിയടക്കം ഇത്തവണയും സന്നിധാനത്ത് നിലയുറപ്പിക്കും വിധി പ്രതികൂലമാകുമെങ്കിൽ പ്രതികരണം എങ്ങനെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. അയോധ്യവിധി വന്നതിന് പിന്നാലെ ജനങ്ങൾ ആത്മസംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശബരിമലയിലെ പൊലീസ് സുരക്ഷ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തിൽ ആക്ടിവിസ്റ്റുകൾ മലകയറിയ സാഹചര്യത്തോടെ സംഘപരിവാർ സംഘടനകൾ കനത്ത എതിർപ്പുമായിട്ടാണ് രംഗത്തെത്തിയത്.

യുവതി പ്രവേശന വിധി പുനപരിശോധിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും ശബരിമല പൊലീസ് വിന്യാസത്തിൽ തന്നെയാണ്. കഴിഞ്ഞ തവണ ശബരിമല ആചാര സംരക്ഷണ സമിതിക്ക് പുറമേ കോടതി വിധിയിൽ എതിർപ്പ അറിയിച്ച് ആദ്യം രംഗത്തെത്തിയത് എൻ.എസ്.എസ് ആയിരുന്നു. ഇത്തവണയും എൻ.എസ്.എസ് നിലപാട് അറിയിച്ചിട്ടുണ്ട്, വിശ്വാസകാര്യത്തിൽ പിന്നോട്ടില്ലെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയത്.

സ്ത്രീകളുടെ നാമജപ ഘോഷയാത്രയുൾപ്പടെ കഴിഞ്ഞമണ്ഡലകാലത്ത് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഭക്തജനമുന്നറ്റേം സംഘചിപ്പിക്കാനും സാധിച്ചു. എൻ.എസ്.എസിനു വേണ്ടി വാദിക്കുന്ന പരാശരൻ അടക്കമുള്ള വക്കീലാണ് ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദിച്ചത്. വിധി കാത്തിരിക്കുന്നതോടെ സംസ്ഥാനത്തെ സമൂഹമാധ്യമങ്ങളും കനത്തസുരക്ഷയിലാണ്. പുനപരിശോധനാ ഹർജിയിൽ വിധിക്ക് മാറ്റമില്ലെങ്കിൽ ഒരുപക്ഷേ കനത്ത പ്രതിഷേധമുണ്ടേക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 16ന് നട തുറക്കുന്ന സാഹചര്യത്തിലാണ് കനത്ത പൊലീസ് സംഘത്തെ സർക്കാർ വിന്യസിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കൽ , എരുമേലി, പത്തനം തിട്ട ഭാഗങ്ങളിലായി 12,708 പൊലീസുകാരെ അഞ്ച് ഘട്ടത്തിലായി നിയമിക്കാനാണ് തീരുമാനം.

ഉത്തരമേഖലാ എ.ഡി.ജിപി ഷെയ്ഖ് ദർവേഷ് സാഹേബിനായിരിക്കും മേൽനോട്ട ചുമതല. മനീതി സംഘം ഉൾപ്പടെയുള്ള വനിതാ സംഘങ്ങൾ ഇത്തവണയും ശബരിമല കയറുമെന്ന സാഹചര്യമുള്ളതിനാൽ തന്നെ സംഘർഷ സാധ്യതയും പൊലീസ് കണക്കിലെടുക്കുന്നുണ്ട്. അയോധ്യവിധിക്ക് പിന്നാലെ രാജ്യമൊട്ടാകെ ഭീകരാക്രമണ ഭീക്ഷണി നേരിടുന്ന പശ്ചാത്തലിൽ കര-നാവിക-വ്യോമ സേനയുടെയടക്കം നിരീക്ഷണത്തിലായിരിക്കും സന്നിധാനവും പരിസരവും.

ഇതിന് പുറമേ കനത്ത പൊലീസ് സുരക്ഷയാണ് ആഭ്യന്തരരവകുപ്പ് ഒരുക്കുന്നത്.
ഇത്തവണയും ശബരിമല കയറുമെന്ന് മനീതി സംഘം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന പൊലീസ് കണക്കുകൂട്ടുന്നത്. ദക്ഷിണമേഖല ഐജി ബൽറാം കുമാർ ഉപാധ്യാ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ എം.ആർ അജിത്ത് കുമാർ എന്നിവരെ ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർമാരായും ഡി.ഐ.ജി.മാരായ സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ് കുമാർ, പി പ്രകാശ് എന്നിവരെ ഡെപ്യബൂട്ടി ചീഫ് കോ-ഓർഡിനേറ്റർമാരായും നിയമിച്ചിട്ടുള്ളത്്, പൊലീസ് മേധാവി ജി ജയദേവനാണ് സ്പെഷ്യൽ ലെയിസൺ ഓഫീസർ.

അത്യാവശ്യഘട്ടത്തിൽ ഇടപെടുന്നതിനായി തണ്ടർമോൾട്ട് സേനയെ മണിയാറിലായി നിലയുറപ്പിച്ചിട്ടുണ്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിന്ന് 2 കമാന്റോകളടക്കം 50 പേർ സന്നിധാനത്ത് നിലയുറപ്പിക്കും. ഇതിന് പുറമേ വ്യോമ നാവിക സേനയുടെ പൂർണ നിരീക്ഷണത്തിലായിരിക്കും സന്നിദാനം.അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കു കാലത്ത് 63 ദിവസത്തോളം കനത്ത സുരക്ഷാവലയം ഒരുക്കും.ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെപമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്റർ സുരക്ഷാഇടനാഴിയാക്കി ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കും.

പൊലീസ് വിന്യാസത്തിൽ ഓരോ ഘട്ടത്തിലും 200 ട്രെയിനികളും ഓഫീസർമാരുമടക്കം പരമാവധി 4100 പേരെ ലഭ്യമാക്കാം.700 അംഗങ്ങളുള്ള വനിതാബറ്റാലിയനെയും 48 പേരുള്ള വനിതാ കമാൻഡോസംഘത്തെയും നിയോഗിക്കുംയ.പുൽമേട് വഴിയുള്ള കാനനപാതയിലും പ്രത്യേക സുരക്ഷയുണ്ടാവും.മുൻപ് അക്രമങ്ങളുണ്ടാക്കിയവരെ കണ്ടെത്താൻ, മുഖം തിരിച്ചറിയാൻ കഴിവുള്ള ഫേസ്ഡിറ്റക്ഷൻ കാമറകളും സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനുള്ള സോഫ്റ്റ്‌വെയറും ഒരുക്കും.കാമറ, ഡ്രോൺ, ഹെലികോപ്ടർ നിരീക്ഷണം ശക്തമാക്കും.ജാമറുകളുപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് ബന്ധം അടിയന്തരഘട്ടങ്ങളിൽ വിച്ഛേദിക്കാം.പൊലീസിന് പ്രത്യേക അധികാരങ്ങൾ? വഴികളിൽ കൂട്ടംകൂടൽ, വഴിതടയൽ, പ്രതിഷേധ മാർച്ചുകൾ എന്നിവയ്ക്ക് നിരോധനം.

Image result for sabarimala padmakumar"

ശബരിമല വിധി എന്തായാലും നടപ്പിലാക്കും-പത്മകുമാർ

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധി എന്തായാലും ഭക്തജനങ്ങൾ അവധാനതയോടെ സ്വീകരിക്കാൻ തയാറാകണം. ആചാരവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ താത്പര്യം. കഴിഞ്ഞ രണ്ടു വർഷത്തെ ഭരണകാലയളവിൽ സഹകരിച്ച എല്ലാവർക്കും പത്മകുമാർ നന്ദി അറിയിച്ചു.

വിധി എന്തു തന്നെയായാലും ഉടമസ്ഥാവകാശത്തിൽ വിട്ടുവീഴ്ചയില്ല- മലയരയവിഭാഗം

ശബരിമല വിധി അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും ഉടമസ്ഥാവകാശത്തിൽ നിന്ന് വിട്ടുവീഴ്ചയില്ലെന്ന് മലയരയവിഭാഗം. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള റിവ്യു ഹർജിയിൽ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടാണെങ്കിലും പ്രതികൂലിച്ചുകൊണ്ടാണെങ്കിലും ശബരിമലയെ സംബന്ധിച്ച ഉടമസ്ഥാവകാശ ചർച്ചകൾ സജീവമായി തുടരുമെന്ന് മലഅരയവിഭാഗം നേതാവും ചരിത്രാന്വേഷകനുമായ പി.കെ സജീവ് വ്യക്തമാക്കുന്നു.

ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമൺ മഠംകാർ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും പികെ സജീവിന്റെ വെളിപ്പെടുത്തൽ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് കേരളത്തിൽ നടന്നത്
ക്ഷേത്രം തന്ത്രികുടുംബം ഉൾപ്പെടുന്ന ബ്രാഹ്മണർ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങൾക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലഅരയ സഭ രംഗത്ത് വരികയായിരുന്നു. ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണർ തട്ടിയെുത്തതാണെന്നുമാണ് ഇവരുടെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP