Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാറും സ്ഥിരീകരിച്ചു; ബാക്കിയുള്ളവരിൽ എത്ര പേർ ശബരിമല സന്ദർശിച്ചു എന്ന് സ്ഥിരീകരിക്കാനും വഴികളില്ല; കണക്കു തയ്യാറാക്കിയത് ഓൺലൈൻ രജിസ്‌ട്രേഷന് അനുസരിച്ച് പാസ് ഇഷ്യു ചെയ്തവരുടേത്; സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പുരുഷന്മാർ പാസെടുത്ത സംഭവങ്ങളും ഏറെ; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തിരുത്തും; അബദ്ധം തിരുത്താൻ അടിയന്തര നടപടികളുമായി സർക്കാറും രംഗത്ത്

50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാറും സ്ഥിരീകരിച്ചു; ബാക്കിയുള്ളവരിൽ എത്ര പേർ ശബരിമല സന്ദർശിച്ചു എന്ന് സ്ഥിരീകരിക്കാനും വഴികളില്ല; കണക്കു തയ്യാറാക്കിയത് ഓൺലൈൻ രജിസ്‌ട്രേഷന് അനുസരിച്ച് പാസ് ഇഷ്യു ചെയ്തവരുടേത്; സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പുരുഷന്മാർ പാസെടുത്ത സംഭവങ്ങളും ഏറെ; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തിരുത്തും; അബദ്ധം തിരുത്താൻ അടിയന്തര നടപടികളുമായി സർക്കാറും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ അടിമുടി അപാകതകൾ കടന്നുകൂടിയതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെറ്റുകൾ തിരുത്തി പുതിയ ലിസ്റ്റ് സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ നീക്കം. സർക്കാരിനു തിരിച്ചടിയായ പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ എഡിജിപി അനിൽ കാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

51 പേരിൽ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം ഇത് കൂടാതെ എത്രപേർ ദർശനം നടത്തി എന്ന കാര്യത്തിലും സർക്കാറിന് വ്യക്തതയില്ല. എത്രപേർ ശബരിമല സന്ദർശിച്ചു എന്നു കണ്ടെത്താൻ നിലവിലെ സാഹചര്യത്തിൽ സർക്കാറിന് വഴികളില്ല. എന്തായാലും വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക കൈമാറും. നാണക്കേടായ പൊലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തി

പൊലീസിനു സംഭവിച്ച പിഴവിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നു സുപ്രീം കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ പറയുന്നു. എന്നാൽ, പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണു പട്ടിക കൈമാറിയതെനനാണു പൊലീസിന്റെ വാദം. അതിനിടെ, നിലവിലെ പട്ടികയിലെ പുരുഷന്മാരുടെ പേര് മാത്രമാകും ഒഴിവാക്കുകയെന്ന് അഭിഭാഷകർ പറഞ്ഞു. ദർശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകർക്കാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തെറ്റുണ്ടായാൽ അപേക്ഷകർ തിരുത്തണം. അവർ സമർപ്പിക്കുന്ന േരഖകൾ വിശ്വാസത്തിലെടുക്കാനേ കഴിയൂ എന്നും അറിയിച്ചു.

അതേസമയം, സുപ്രീം കോടതിയിൽ കൊടുത്ത പട്ടികയുടെ ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പട്ടിക നൽകിയതു ദേവസ്വം വകുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും പട്ടിക നൽകിയവർ പറയട്ടെയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രതികരിച്ചു.

ശബരിമലയിലെത്തിയ യുവതികളുടെ പട്ടിക സംബന്ധിച്ച പൂർണ ഉത്തരവാദിത്തം സർക്കാരിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കുറ്റപ്പെടുത്തി. സുപ്രീം കോടതി പോലൊരു സംവിധാനത്തിന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടു തന്നെയായിരിക്കും വിവരങ്ങൾ നൽകിയിട്ടുണ്ടാവുക. വിവരങ്ങൾ തെറ്റാണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പട്ടിക പാർട്ടി ഓഫിസിലല്ല ഇരിക്കുന്നതെന്നും സർക്കാരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും കാനം മറുപടി നൽകി.

അതേസമയം യുവതികളുടെ പട്ടിക നൽകിയതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും സത്യവിരുദ്ധമായ റിപ്പോർട്ട് നൽകി സംസ്ഥാനത്തെ അപമാനിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രശ്‌നങ്ങൾ സൃഷ്ടിച്ച് സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പ്രളയാനന്തര പുനർനിർമ്മിതിയിൽ പരാജയപ്പെട്ട സർക്കാരിനു അതു മറയ്ക്കാൻ വീണുകിട്ടിയ വിഷയമാണ് ശബരിമലയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് ദർശനത്തിനെത്തിയവരുടെ പട്ടികയിൽ നിന്നാണ് 51 'യുവതി'കളെ പൊലീസ് കണ്ടെത്തിയത്. രജിസ്റ്റർ ചെയ്ത ശേഷം പാസുമായി ശബരിമലയിലെത്തി ബാർ കോഡ് സ്‌കാൻ ചെയ്തവരുടെ പട്ടികയെ ഇതിനായി ആശ്രയിച്ചു. സ്‌കാൻ ചെയ്തുകഴിഞ്ഞതിനാൽ ഇവർ മലകയറിയെന്ന് ഉറപ്പിച്ച പൊലീസ് പക്ഷേ, വെബ്‌സൈറ്റിൽ നൽകിയ വിശദാംശങ്ങൾ വസ്തുതാപരമാണോ എന്നു പരിശോധിക്കാൻ മിനക്കെട്ടില്ല.

രജിസ്റ്റർ ചെയ്യുമ്പോൾ തീർത്ഥാടകർ തന്നെയാണു പ്രായം രേഖപ്പെടുത്തേണ്ടത്. തിരിച്ചറിയൽ രേഖയുടെ നമ്പരും നൽകണം. എന്നാൽ തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യേണ്ടതില്ല. പലരും രേഖപ്പെടുത്തിയതാകട്ടെ തിരിച്ചറിയൽ കാർഡിലുള്ളതിൽ നിന്നു വ്യത്യസ്തമായ വിവരങ്ങളാണ്. എന്നാൽ 51 പേരെ ഫോണിൽ വിളിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ പൊലീസിനാകുമായിരുന്നു. ദിവസങ്ങൾ ലഭിച്ചിട്ടും പൊലീസിനു കഴിയാത്തത് മാധ്യമങ്ങൾ ഒറ്റ ദിവസം കൊണ്ടു ചെയ്തു.

തിരുവനന്തപുരം ന്മ സുപ്രീം കോടതി വിധിക്കു ശേഷം സന്നിധാനത്ത് എത്തിയ 50 വയസ്സിൽ താഴെയുള്ള സ്ത്രീകളുടെ കണക്കെടുക്കാൻ ദേവസ്വം ബോർഡ് മുൻപ് ആരംഭിച്ചിരുന്ന നീക്കം സർക്കാർ തന്നെ ഇതു ചെയ്യുന്ന സാഹചര്യത്തിൽ വേണ്ടെന്നുവച്ചു. ഇപ്പോഴത്തെ വിവാദത്തിന്റെ ഉത്തരവാദിത്തം പാടേ സർക്കാരിൽ ചാരി മാറി നിൽക്കാനാണു ബോർഡിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP