Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കക്കൂസിൽ പോകുന്ന ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ; തത്വമസി ബോർഡ് മാറ്റി ജെൻസ് ടോയിലറ്റ് എന്ന് ആക്കിയാൽ യുവതികളെ വിലക്കാം! ഈ പോസ്റ്റിട്ട ആർബിഐ ഉദ്യോഗസ്ഥനും രഹ്നാ ഫാത്തിമയെ പോലെ ജോലി നഷ്ടമായേക്കും; കേരളാ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് അന്വേഷണ ഉത്തരവ് സംഘടിപ്പിച്ചത് ബിജെപി നേതൃത്വം തന്നെ; ശബരിമലയെയും ആചാരങ്ങളെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച വികെ നാരായണന്റെ പോസ്റ്റുകൾ പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ്

കക്കൂസിൽ പോകുന്ന ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ; തത്വമസി ബോർഡ് മാറ്റി ജെൻസ് ടോയിലറ്റ് എന്ന് ആക്കിയാൽ യുവതികളെ വിലക്കാം! ഈ പോസ്റ്റിട്ട ആർബിഐ ഉദ്യോഗസ്ഥനും രഹ്നാ ഫാത്തിമയെ പോലെ ജോലി നഷ്ടമായേക്കും; കേരളാ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് അന്വേഷണ ഉത്തരവ് സംഘടിപ്പിച്ചത് ബിജെപി നേതൃത്വം തന്നെ; ശബരിമലയെയും ആചാരങ്ങളെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച വികെ നാരായണന്റെ പോസ്റ്റുകൾ പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ്

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമലയെയും ആചാരങ്ങളെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച പാപ്പനംകോട് സ്വദേശിയും ആർബിഐ ഉദ്യോഗസ്ഥനുമായ വി.കെ നാരായണനെതിരെ ആർബിഐ അച്ചടക്ക നടപടി എടുത്തേക്കും, നാരായണനെതിരെ കേസെടുക്കാന്നുള്ള തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് കണക്കിലെടുത്താണ് നീക്കം. വികെ നാരായണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കേന്ദ്ര ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. മതനിന്ദയും ആചാര ലംഘനവും ഇദ്ദേഹം നടത്തിയെന്ന നിഗമനത്തിലാണ് ഇത്. ഇന്റലിജൻസ് റിപ്പോർട്ടും നിർണ്ണായകമാകും.

2018 സെപ്തമ്പറിൽ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് ശ്രീപ്രകാശ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൊടുത്തിരുന്നു. എന്നാൽ സിപിഎം അനുഭാവി ആയതിനാൽ കേസെടുക്കാതെ പരാതി അവഗണിച്ചുവെന്നായിരുന്നു ശ്രീപ്രകാശിന്റെ പരാതി. ഇതേ തുടർന്ന് ശ്രീപ്രകാശ് കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വൃണപ്പെടുത്തുന്നതും കലാപങ്ങൾക്ക് സാഹചര്യമൊരുക്കുന്നതുമാണ് പോസ്റ്റ്. ഇതിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടതോടെ വികെ നാരായണനെതിരെ നടപടി എടുക്കേണ്ടി വരും.

'കക്കൂസിൽ പോകുന്ന ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. തത്വമസി ബോർഡ് മാറ്റി ജെൻസ് ടോയിലറ്റ് എന്ന് ആക്കിയാൽ യുവതികളെ വിലക്കാം' എന്ന തരത്തിൽ ശബരിമല സന്നിധാനത്തെയും അയ്യപ്പ പ്രതിഷ്ഠയേയും വളരെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു വി.കെ നാരായണൻ പോസ്റ്റിലൂടെ. മാത്രമല്ല ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ അപമാനിക്കുന്ന തരത്തിൽ മറ്റ് പോസ്റ്റുകളും പ്രതി ഫെയ്‌സ് ബുക്ക് പേജു വഴി പ്രചരിപ്പിച്ചിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിക്കുകയും ചെയ്തു.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 295,295എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് ഒക്ടോബർ 5ന് പ്രതി കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് ഉത്തരവിട്ടു. നേരത്തെ ബി എസ് എൻ എൽ ഉദ്യോഗസ്ഥയായ രഹ്നാ ഫാത്തിമയുടെ സമാന ആരോപണത്തിൽ കുടുങ്ങിയിരുന്നു. ശബരിമലയിൽ ദർശനത്തിനായി പോയ രഹ്നാ ഫാത്തിമയുടെ ചില പോസ്റ്റുകൾ മതവികാരത്തെ വൃണപ്പെടുത്തുന്നതായിരുന്നുവെന്നായിരുന്നു കോടതി നിരീക്ഷണം. ഈ കേസിൽ രഹ്നയ്ക്ക് ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു.

തുടർന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള ബി എസ് എൻ എൽ രഹ്നാ ഫാത്തിമയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതുവരെ തിരിച്ചെടുത്തില്ല. ഇതിന് ശേഷമാണ് ഇപ്പോഴൊരു കേന്ദ്ര സ്ഥാപനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കേസിൽ കുടുങ്ങുന്നത്. ആർ ബി ഐ സ്വയം ഭരണസ്ഥാപനമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാനാകില്ല. എങ്കിലും ഈ വിഷയം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ആർ ബി ഐയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് നീക്കം. പരാതിക്കാരനു വേണ്ടി ബിജെപി തിരുവനന്തപുരം ലീഗൽ സെൽ കൺവീനർ അഡ്വ: രാജ് മോഹൻ ജി ജെ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:ആർ എസ് രാജീവ്, അഡ്വ: പ്രകാശ് ആർ.സി എന്നിവർ ഹാജരായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടൽ നടത്തുന്ന വ്യക്തിയാണ് വികെ നാരായണൻ. തൃശൂർ സ്വദേശിയെന്നാണ് ഫെയ്‌സ് ബുക്കിൽ കാണിക്കുന്നത്. ഇടതു പക്ഷ ആശയങ്ങളാണ് നാരായണൻ പിന്തുണയ്ക്കുന്നത്. ശബരിമല വിഷയത്തിലും മറ്റും അതിരൂക്ഷമായ പ്രതികരണങ്ങളാണ് നാരായണൻ നടത്തുന്നത്. തോൽവിക്ക് കാരണമന്വേഷിച്ച് ഇടതു പക്ഷം വിഷമിക്കേണ്ട. മതങ്ങളെ പാലും തേനും കൊടുത്ത് വളർത്തുമ്പോൾ തിരിഞ്ഞു കൊത്തുമെന്ന് ആലോചിക്കണം. മതമില്ലാത്തവരെ വളർത്തൂ. അതിനായി ശിവയോഗിയുടെ പുസ്തകങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തൂ. നിരീശ്വരവാദം പ്രചരിപ്പിക്കൂ. ജനങ്ങളുടെ ചിന്താഗതി മാറുമ്പോൾ കമ്മ്യൂണിസം വളരും.-ഇതാണ് ഫെയ്‌സ് ബുക്കിലൂടെ നാരായണൻ മുന്നോട്ട് വയ്ക്കുന്ന ആശയം. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിക്കുന്ന തരത്തിലാണ് ഈ പോസ്റ്റിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

മോദി ധീരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കി. തെറ്റു ശരികൾ ഇരിക്കട്ടെ. ശബരിമലവിധി നടപ്പാക്കി യിരുന്നെങ്കിൽ LDF ലീഡ് നേടിയേനെ-ഇങ്ങനെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നാരായണന്റെ പ്രതികരണം. മല കയറുന്ന യുവതിക്ക് സുരക്ഷ നൽകാൻ ബുദ്ധിമുട്ടാണെങ്കിൽ നടയടച്ചിടുക. ആണിനും പെണ്ണിനും തുല്യനീതി കൊടുക്കാനാവാത്ത സർക്കാർ നവോത്ഥാനത്തെ കുറിച്ച് മിണ്ടരുത്. വർഗ്ഗീയ പാർട്ടിയും നിങ്ങളും തമ്മിൽ മത വിഷയത്തിൽ ഒരു വ്യത്യാസവുമില്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലൊ. ഇനി യുവതികൾ ആരെങ്കിലുമൊക്കെ ശബരിമലയിൽ കേറണേ. ഇതിങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് നവോത്ഥാന കേരളത്തിന് നാണക്കേടാണ്-എന്നിങ്ങനെയുള്ള കമന്റുകളും അദ്ദേഹം ഇട്ടിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് കേന്ദ്ര ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകും. പ്രകോപനപരമായ പോസ്റ്റുകൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതിന് ശേഷം ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആർ ബി ഐ ഉദ്യോഗസ്ഥന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. അതിന് ശേഷമാകും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP