Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രാകേഷ് ദ്വിവേദിയെ കണ്ട് ഡൽഹിയിൽ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; നവോത്ഥാനക്കാരുടെ നിർദ്ദേശം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികൾ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോൾ; പ്രതിഫലമായി കുളനടയിലെ പഴയ സിപിഎം നേതാവിന് കിട്ടിയത് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം; വിശ്വാസത്തിനൊപ്പം നിൽക്കേണ്ടയാൾ ഇപ്പോഴും പറയുന്നത് യുവതി പ്രവേശനത്തിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന സൂചനകൾ; മണ്ഡലകാലത്തെ കുട്ടിച്ചോറാക്കാൻ വാസു വീണ്ടും മുന്നിൽ നിൽക്കുമ്പോൾ

രാകേഷ് ദ്വിവേദിയെ കണ്ട് ഡൽഹിയിൽ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; നവോത്ഥാനക്കാരുടെ നിർദ്ദേശം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികൾ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോൾ; പ്രതിഫലമായി കുളനടയിലെ പഴയ സിപിഎം നേതാവിന് കിട്ടിയത് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം; വിശ്വാസത്തിനൊപ്പം നിൽക്കേണ്ടയാൾ ഇപ്പോഴും പറയുന്നത് യുവതി പ്രവേശനത്തിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന സൂചനകൾ; മണ്ഡലകാലത്തെ കുട്ടിച്ചോറാക്കാൻ വാസു വീണ്ടും മുന്നിൽ നിൽക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കംമറിഞ്ഞതായിരുന്നു കേരളത്തിലെ ഭക്തരെ ആകെ വേദനിപ്പിച്ചത്. ഇതിന് പിന്നിൽ കളിച്ചത് അന്ന് ദേവസം ബോർഡ് കമ്മീഷണറായിരുന്ന വാസുവായിരുന്നു. നവോത്ഥാനം നടത്താൻ ഏതറ്റം വരേയും പോകുമെന്ന തരത്തിലായിരുന്നു ഇടപെടൽ. യുവതി പ്രവേശനത്തിനെതിരെ പുനപരിശോധനാ ഹർജി നൽകുമെന്നായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിധി വന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാർ പറഞ്ഞത്. ഇതിൽ വിശ്വാസ സമൂഹം പ്രതീക്ഷ അർപ്പിച്ചു. എന്നാൽ കോടതിയിൽ ദേവസ്വം ബോർഡ് എടുത്തത് എതിർ നിലപാടായിരുന്നു. ഇതിന് പിന്നീൽ പ്രവർത്തിത്തിച്ചത് വാസുവായിരുന്നു. ഡൽഹിയിലേക്കുള്ള വാസുവിന്റെ യാത്രയും മടങ്ങി വരവിലെ എകെജി സെന്റർ സന്ദർശനവും ഏറെ ചർച്ചയായി. അന്ന് അത് ചെയ്ത വാസു ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റാണ്.

സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ലെന്നും ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നുമായിരുന്നു സുപ്രീംകോടതിയിൽ ്പ്രധാന വാദമായി അവതരിപ്പിച്ചത്. ശബരിമലയിലെ വിലക്കിൽ രണ്ടു മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നും അവിടെ വിവേചനവും ഒരുവിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ടെന്നും ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇ ഇത് തന്നെയാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയും പറഞ്ഞു വച്ചത്. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്നത് ഭരണഘടനയുടെ 25-ാം വകുപ്പിനെതിരാണെന്നും യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ലെന്നും ബോർഡ് ഉന്നയിച്ചു. ഇതിലേക്ക് അഭിഭാഷകനെ എത്തിച്ചത് വാസുവിന്റെ ഇടപെടലാണ്. ഇപ്പോൾ യുവതി പ്രവേശനം പുനപരിശോധനയ്ക്ക് വിധേയമാക്കുന്നു അപ്പോഴും. യുവതി പ്രവേശനത്തിലെ വിധി നിലനിൽക്കുന്നുവെന്ന് പരാമർശമാണ് വാസു നടത്തുന്നത്. ഫെബ്രുവരി ആറിന് പഴയ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ സുപ്രീംകോടതി മൗനം പാലിക്കുന്നു. അതുകൊണ്ട് തന്നെ പഴയ വിധിയുണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. നിയമോപദേശം തേടി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും പറയുന്നു.

മണ്ഡലകാലത്ത് തീർത്ഥാടനം നേരെ കൊണ്ടു പോകേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ സീസണിൽ വരുമാനക്കുറവും മറ്റും ഉണ്ടായതിന് കാരണം ഈ പ്രശ്‌നങ്ങളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബോർഡ് എത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഇല്ലാത്തൊരു തീർത്ഥാടനമാണ് ഭക്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ യുവതികൾക്ക് ഇനിയും വരാൻ കഴിയുമെന്ന സന്ദേശം നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എത്തുമ്പോൾ അത് പ്രതിസന്ധിയിലാക്കുക ശബരിമല തീർത്ഥാടനത്തെ തന്നെയാകും. കരുതലോടെയുള്ള പ്രതികരണങ്ങൾ പ്രസിഡന്റ് നടത്തിയില്ലെങ്കിൽ അത് വെട്ടിലാക്കുക സർക്കാരിനെ കൂടിയാകും. അതുകൊണ്ട് തന്നെ വിശ്വാസികൾക്കൊപ്പം വാസു എത്തുമെന്ന് കരുതുന്നവരും ഉണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ അർദ്ധജുഡീഷ്യൽ പദവിയാണ് കമ്മീഷണറുടേതെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്. പദവിയിലെത്തുന്നത് ആരോപണം നേരിടുന്നയാളോ കളങ്കിതനോ ആവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കമ്മീഷണർ കാലാവധി പൂർത്തിയായാൽ വാസുവിനെ കാത്തിരിക്കുന്നത് മറ്റൊരു ഉന്നത പദവിയാണെന്നാണ് അണിയറ സംസാരവും എത്തി. യുവതീപ്രവശനത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ചുമതലപ്പെടുത്തിയിരുന്നത് വാസുവിനെയാണെന്നും വാദമെത്തി. അഡ്വ.രാകേഷ് ദ്വിവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയപ്പോൾ വാസുവിന്റെ ഗ്രാഫ് സിപിഎമ്മിന്റെ കണ്ണിൽ വീണ്ടും ഉയർന്നു. കണ്ണിലെ കരടായ പത്മകുമാറാകട്ടെ ഒന്നുമറിയാതെ തിരുവനന്തപുരത്ത് ഇരുന്നു. അതിന് ശേഷം വാസുവിനെ ദേവസ്വം കമ്മീഷണറായി ഉയർത്തി. അന്ന് രകേഷ് ദ്വിവേദിയെ കണ്ട് ഡൽഹിയിൽ നിന്ന് വിമാനമിറങ്ങി നേരേ എകെജി സെന്ററിലെത്തിയതിന് എൻ.വാസു തന്റെതായ വിശദീകരണം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നോട് റിപ്പോർട്ടോ വിശദീകരണമോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ ആവർത്തിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമാണ്. അദ്ദേഹം ചില കാര്യങ്ങൾ പരസ്യമായി പറഞ്ഞു.

അത് പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. അതു കൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എൻ വാസു പറഞ്ഞു. കോടിയേരിയെ വാസു കാണുമ്പോൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രസിഡന്റ് കെ എൻ രാജഗോപാലും ഒപ്പമുണ്ടായിരുന്നു. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ബോർഡ് തീരുമാനമാണ് സുപ്രീംകോടതിയിൽ അന്ന് ധരിപ്പിച്ചത്.

എൻ.വാസു സിപിഎമ്മിന് പ്രിയപ്പെട്ടവൻ

പ്രസിഡന്റും അംഗങ്ങളും അറിയാതെ, യുവതി പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കം മറിയാൻ കാരണമായത് ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ ഇടപെടലാണ്. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥാനമൊഴിയേണ്ടി വരുന്ന വാസു പുതിയ പദവി ലക്ഷ്യമിട്ട് നടത്തിയ നീക്കമായിരുന്നു ഇതെന്നായിരുന്നു ആക്ഷേപം. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാന പ്രവർത്തകനായിരുന്നു വാസു. കുളക്കട പഞ്ചായത്തിൽ രണ്ടു തവണ അദ്ദേഹം പ്രസിഡന്റായി. 1977 ലും 82 ലും.. 82 ൽ രണ്ടു വർഷം മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. 84 ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് വിജിലൻസ് ട്രിബ്യൂണലിൽ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് വാസുവിനെ ആ സ്ഥാനത്ത് നിയമിച്ചത്. അതുവരെ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് ഒരു ജുഡീഷ്യൽ ഓഫീസറായിരുന്നു എന്ന പേരിൽ വാസുവിന് കൈമാറിയത്.

യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ വാസുവിനെ നീക്കി ഐഎഎസുകാരനായ വേണുഗോപാലിനെ കമ്മിഷണറാക്കി നിയമിച്ചു. വേണുഗോപാലായിരുന്നു കമ്മിഷണറെ മാറ്റിയാണ് വാസുവിനെ വീണ്ടും നിയമിച്ചത്. ഇതിനിടെയാണ് കമ്മിഷണർ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം പാടില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതോടെ വാസുവിന്റെ കസേര ഇളകി ഇരിക്കുകയായിരുന്നു. ഈ സമയത്താണ് സർക്കാരിന്റെ നവോത്ഥാന നിലപാടിനൊപ്പം വാസു ചേർന്നത്. പത്മകുമാറിനെ സർക്കാർ അകറ്റുകയും ചെയ്തു. ഈ നിലപാടിന്റെ സർക്കാർ നൽകിയ സമ്മാനമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP