Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും; 144 പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത മേഖലകളിൽ ഭക്തരുടെ വാഹനം പരിശോധിക്കുമെന്ന് പ്രതിഷേധക്കാർ; പൊലീസ് സംരക്ഷണയിലുള്ള ആന്ധ്ര യുവതി സന്നിധാനത്തേക്ക് പോകാനൊരുങ്ങിയാൽ സുരക്ഷ ഒരുക്കും; സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസും

കനത്ത സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും; 144 പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത മേഖലകളിൽ ഭക്തരുടെ വാഹനം പരിശോധിക്കുമെന്ന് പ്രതിഷേധക്കാർ; പൊലീസ് സംരക്ഷണയിലുള്ള ആന്ധ്ര യുവതി സന്നിധാനത്തേക്ക് പോകാനൊരുങ്ങിയാൽ സുരക്ഷ ഒരുക്കും; സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും. നാലു സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ.ആവശ്യമുണ്ടെങ്കിൽ നിരോധനാജ്ഞ നീട്ടും.തീർത്ഥാടനം സുഗമമായി നടത്തുന്നതിനാണ് മുൻഗണനയെന്നും കളക്ടർ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം നട തുറന്നതിന് പിന്നാലെ ഇന്ന് വലിയ രീതിയിൽ ഭക്തർ സന്നിധാനത്തേക്ക് എത്തും. തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും സംഘർഷ ഭീതിയിൽ ഭകതർ പിന്നോട്ട് നിൽക്കുന്നില്ല. ഭക്തജനപ്രവാഹമാണ് സന്നിധാനത്തേക്ക്. ഇന്ന് പ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന കണക്ക് കൂട്ടലിൽ കൂടുതൽ ഭക്തർ വൈകുന്നേരത്തോട് എത്തിയേക്കും എന്ന നിഗമനത്തിലാണ് പൊലീസും അധികാരകളും. ഇന്നലെ സംഘർഷം ഉണ്ടായ പ്ശ്ചാത്തലത്തിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് നാല് സ്ഥലങ്ങളിലാണ്. എന്നിരുന്നാലും ഭക്തരുടേതല്ലാത്ത ഏത് വാഹനങ്ങളേയും തടുയുമെന്ന നിലപാടാണ് പ്രതിഷേധക്കാർ.

നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിൽ കൂടി നിക്കുന്നതിനാണ് ഇപ്പോൾ വിലക്കുള്ളത്. ഇത് മറികടക്കാനായി നിരോധനാജ്ഞ പരിതിയിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ അതായത് ഷബരിമലയിലേക്ക് ത്താനുള്ള വഴിയിൽ തന്നെ ഇവരെ തടയാനാണ് തീരുമാനം. അതുകൊണ്ട് തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങൾക്ക് സമീപത്തുള്ള പ്രദേശത്തും സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.ഇന്നലെ ശബരിമലയിൽ ദർശനം നടത്തനായി ആന്ധ്ര പ്രദേശ് സ്വദേശിനി മാധവി കുടുംബ സമേതം എത്തിയിരുന്നു. പ്രതിഷധത്തെ തുടർന്ന് ഇവർ ഇന്നലെ പൊലീസിന്റെ സുരക്ഷയിൽ പമ്പയിലാണ്. ഇന്ന് ഈ സ്ഥലത്ത് നിരോധനാജ്ഞ ബാധകമായതിനാൽ സംഘർഷം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇവർക്ക് താൽപര്യമുണ്ടെങ്കിൽ മല ചവിട്ടാൻ വേണ്ട സുരക്ഷ പൊലീസ് ഒരുക്കും.

നിരോധനാജ്ഞ പ്രഖ്യാപിട്ടതിന് പിന്നാലെ കെഎസ്ആർടിസി ബസുകൾക്ക് നേരേ ആക്രമണമുണ്ടായി. ളാഹയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞിു. പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ പല സ്ഥലങ്ങളിലും പമ്പ-പത്തനംതിട്ട ബസ് സർവീസുകൾ നിർത്തിവച്ചു. ഇതേ തുടർന്ന് പമ്പ ബസ് സ്റ്റാന്റിൽ അയ്യപ്പഭക്തർ പ്രതിഷേധിച്ചു. നിലയ്ക്കലിൽ പൊലീസ് വാഹനത്തിന് നേരേ കല്ലേറുണ്ടായി. ശബരിമല എസ്ഐയുടെ വാഹനത്തിന് നേരേയാണ് ആക്രമണമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക മറിഞ്ഞു. മൂന്ന് പേർക്ക പരിക്കേറ്റു. ഇലവുങ്കലിലും വാഹനങ്ങൾക്ക് നേര ആക്രണമുണ്ടായി.ഇന്ന് രാവിലെ ഹർത്താൽ ആരംഭിച്ചതിന് പിന്നാലെ കോഴിക്കോട് മൂന്ന് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് നടക്കുകയും ചെയ്തു. സ്‌കാനിയ ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്

നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അയ്യപ്പഭക്തർക്ക് ആവശ്യമായ സുരക്ഷ നൽകും. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP