Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൂഗിൾ മാപ്പ് പണി കൊടുത്തു; ചിറ്റാറിൽ നിന്ന് തേക്കടിക്ക് പോകാൻ സെറ്റ് ചെയ്തത് പമ്പ-സന്നിധാനം വഴിയുള്ള ട്രക്കിങ് കാനനപാത; പമ്പയിലെത്തിയപ്പോൾ സന്നിധാനത്തേക്കുള്ള ഗേറ്റ് തുറന്നു കിടക്കുന്നു; അടിച്ചു വിട്ട് മരക്കൂട്ടത്ത് ചെന്നപ്പോൾ വനപാലകർ പിടികൂടി; ബൈക്കിൽ സന്നിധാനത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് യുവാക്കൾക്കെതിരേ കേസും

ഗൂഗിൾ മാപ്പ് പണി കൊടുത്തു; ചിറ്റാറിൽ നിന്ന് തേക്കടിക്ക് പോകാൻ സെറ്റ് ചെയ്തത് പമ്പ-സന്നിധാനം വഴിയുള്ള ട്രക്കിങ് കാനനപാത; പമ്പയിലെത്തിയപ്പോൾ സന്നിധാനത്തേക്കുള്ള ഗേറ്റ് തുറന്നു കിടക്കുന്നു; അടിച്ചു വിട്ട് മരക്കൂട്ടത്ത് ചെന്നപ്പോൾ വനപാലകർ പിടികൂടി; ബൈക്കിൽ സന്നിധാനത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് യുവാക്കൾക്കെതിരേ കേസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചത് കാരണം കിലോമീറ്റർ കറങ്ങിയ അനുഭവം നമ്മിൽ പലർക്കുമുണ്ടാകും. ചിറ്റാറിൽ നിന്ന് തേക്കടിക്ക് പോകാൻ എളുപ്പവഴി തേടിയ രണ്ടു യുവാക്കൾക്ക് ഇതേ ഗൂഗിൾ മാപ്പ് കൊടുത്തത് മുട്ടൻപണി. പമ്പ, സന്നിധാനം വഴി തേക്കടിക്ക് പോകാൻ ബൈക്കിൽ ചെന്ന യുവാക്കൾ മരക്കൂട്ടം വരെ തടസമൊന്നുമില്ലാതെ എത്തി. ഇവിടെ നിന്ന് വനപാലകർ പിടികൂടി വനത്തിൽ അതിക്രമിച്ച് കടന്നതിന് കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു.

ചിറ്റാർ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേൽ വീട്ടിൽ വിപിൻ വർഗീസ്(23) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ബൈക്കിൽ ഘടിപ്പിച്ച ഫോണിൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്തായിരുന്നു യാത്ര. ചിറ്റാറിൽ നിന്ന് പ്ലാച്ചേരി വഴി പമ്പയിൽ എത്തി. ഗണപതി കോവിൽ കടന്ന് മുന്നോട്ട് ചെന്നപ്പോൾ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇത്തരമൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബൈക്കിൽ വന്ന യുവാക്കൾ നേരെ വിട്ടു പോയി കഴിഞ്ഞാണ് വനപാലകരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം ഇവർ സന്നിധാനത്തുള്ള വനപാലകർക്കും പൊലീസിനും കൈമാറി. കോൺക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പൻ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകർ ട്രാക്ടറിൽ നിൽപ്പുണ്ടായിരുന്നു.

ഇവിടെ വച്ച് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്ത് തേക്കടി പോകാൻ ഇറങ്ങിയതാണ് തങ്ങളെന്ന് വിശദീകരിച്ചത്. വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്ക് ഉണ്ട്. വഴി തേടിയ യുവാക്കൾക്ക് ഗൂഗിൾ മാപ്പ് ചൂണ്ടിക്കാണിച്ചത് അതായിരുന്നുവെന്നാണ് വിശദീകരണം. എന്തായാലും യുവാക്കൾക്കെതിരേ വനത്തിൽ അതിക്രമിച്ച് കടന്നതിന് കേസ് എടുത്തു.

എന്നാൽ, യുവാക്കളും വനപാലകരും പൊലീസും നൽകുന്ന വിശദീകരണം കൃത്യമാകാൻ സാധ്യത കുറവാണ്. കാരണം, പമ്പ വഴിയിൽ പലയിടത്തും ഒരു മൊബൈൽ കമ്പനിക്കും നെറ്റ് വർക്ക് കിട്ടാത്തതായുണ്ട്. ആ സ്ഥിതിക്ക് ജിപിഎസ് മുറിഞ്ഞു പോകാനും ഇടയുണ്ട്. പിന്നെങ്ങനെ കൃത്യമായി ഇവർ സന്നിധാനം റൂട്ടിൽ കയറി എന്ന ചോദ്യം ബാക്കിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP