Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം

കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയാക്കിയത് ശബരിമല വിഷയമാണ്. പ്രത്യക്ഷത്തിൽ ശബരിമല എന്ന് പറഞ്ഞില്ലെങ്കിലും വിശ്വാസ വിഷയം ആളിക്കത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിന് ശേഷം പത്തനംതിട്ടയിലെത്തിയ അമിത് ഷായും ശബരിമല ചർച്ചയാക്കി. ഇതോടെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ശബരിമലയിൽ ഇടപെടൽ നടത്തിയതെന്ന് സിപിഎം അവകാശ വാദം ഉന്നയിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉത്തരവ് പ്രകാരമായിരുന്നു ഇടപെടലെന്നും വിശദീകരിച്ചു. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കാൻ കേരളത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്ന തരത്തിലാണ് ചർച്ചകൾ സജീവമായത്. എന്നാൽ ഇത് തീർത്തും പച്ചക്കള്ളമാണ്.

ഞാൻ കളവ് പറയാറില്ല. ഉള്ളത് മാത്രമേ പറയാറുള്ളൂ. തെളിവുമായാണ് എത്തിയത്. നമ്പർ വായിച്ചു. അതിലെ ഒരു വരി മാത്രം വായിക്കാമെന്ന് പറഞ്ഞ് ഒരു വരി മുഖ്യമന്ത്രി വായിച്ചു. അതിലെ മറ്റ് വാചകങ്ങളൊന്നും വായിച്ചതുമില്ല. ഉത്തരവ് മാധ്യമങ്ങൾക്ക് നൽകിയതുമില്ല. അങ്ങനെ തന്ത്രപരമായി ഇടപെട്ടു. അതിന് മുമ്പിലുള്ളതൊന്നും വായിച്ചതുമില്ല. ഇതിലൂടെ ഉത്തരവിന്റെ കാതൽ മറച്ചു വയ്ക്കാനാണ് പിണറായി ശ്രമിച്ചത്. ശബരിമല സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിന് എതിരായ സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ഇതേ ചെയ്യാനാകു. അത് തന്നെയാണ് കേരള സർക്കാരും ചെയ്തത്-ഇതായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ കമന്റ്. ഇതിലൂടെ കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സുപ്രീംകോടതി വിധി നടപ്പാക്കിയതെന്ന ചർച്ച സജീവമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ശബരിമല വിഷയം കത്തി നിൽക്കുന്ന മണ്ഡലകാലത്തും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കൻ കേരളത്തോട് കേന്ദ്രം നിർദ്ദേശിച്ചുവെന്നും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും വിശദീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറി കോടിയേരിയുടേയും നിലപാട് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നത് മറ്റ് കാര്യങ്ങളായിരുന്നു. ഇത് മറുനാടൻ ചർച്ചയാക്കിയതോടെ ഈ വാദത്തിൽ നിന്നും പിന്മാറി. തെരഞ്ഞെടുപ്പ് കാലത്തും അതേ ഉത്തരവാണ് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ സിപിഎമ്മും പിണറായിയും ഉപയോഗിക്കുന്നത്. ഇതേ കത്ത് തന്ത്രപരമായി വീണ്ടും ഉപയോഗിക്കുകയാണ് പിണറായി ചെയ്യുന്നത്. യഥാർത്ഥത്തിൽ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ ഈ കത്തിലൂടെ ആവശ്യപ്പെട്ടിട്ടില്ല.

ഇന്റലിൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ വാർത്ത മാധ്യമങ്ങളിൽ എത്തിയപ്പോൾ ''സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശം'' എന്നായി. ഇതാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ളവർ വാർത്താ സമ്മേളനങ്ങളിലും മറ്റും ഉയർത്തിക്കാട്ടിയത്. രഹസ്യ സ്വഭാവമുള്ള കത്ത് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് കേരളത്തിലേക്ക് അയച്ചത്. സമാന കത്ത് തമിഴ്‌നാടിലും ആന്ധ്രയ്ക്കും കർണ്ണാടകയ്ക്കും അയക്കുകയും ചെയ്തു. എന്താണ് തുലമാസ നട തുറക്കുമ്പോൾ സംഭവിക്കുകയെന്നും പൊലീസിനെ അറിയിക്കുകയായിരുന്നു കേന്ദ്ര സർക്കാർ കത്തിലൂടെ ഉദ്ദേശിച്ചത്. ഈ കത്തുമായി തന്നെയാണ് ശബരിമലയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താൻ പിണറായി ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

നാല് പാരഗ്രാഫുകളാണ് കത്തുള്ളത്. ഇതിൽ ആദ്യ ഭാഗത്തിലാണ് സുരക്ഷ വേണമെന്ന് വിശദീകരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇത് വാക്കുകളിൽ തന്നെ വ്യക്തമാണ്. ഇതിനെയാണ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചുവെന്ന തരത്തിൽ തുടക്കം മുതൽ സംസ്ഥാന മന്ത്രിമാരും സിപിഎമ്മുകാരും വ്യാഖ്യാനിക്കപ്പെട്ടത്. കേരള സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കത്ത് കേന്ദ്രം എഴുതിയതെന്ന വരികൾ മറച്ചു വച്ചാണ് കേന്ദ്ര സർക്കാരിന്റെ കത്ത് ആയുധമാക്കി പ്രചരണം അന്നും നടത്തുന്നത്. അതിന്റെ പുതിയ വെർഷനാണ് ഇന്നും നടക്കുന്നത്.

രണ്ടാമത്തെ പാരയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നു. ആക്ടിവിസ്റ്റുകളും ഇടത് സംഘടനകളും സ്ത്രീകളെ ശബരിമലയിലേക്ക് പോകാനായി നിർബന്ധിക്കുന്നുണ്ട്. ഇതിനെ വിശ്വാസികൾ എതിർക്കും. നിലയ്ക്കലിൽ ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കും. അതുകൊണ്ട് നിലയ്ക്കലിലും എരുമേലിയിലും സുരക്ഷ കർശനമാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിലുട നീളം കോടതി വിധിക്കെതിരെ പ്രതിഷേഘം നടക്കും. ഇതിൽ ആയിരങ്ങൾ അണിനിരക്കും. ഈ സാഹചര്യത്തിൽ വേണ്ടത്ര കരുതലെടുക്കണം. തമിഴ്‌നാട്ടിലും കർണ്ണാടകയിലും സുരക്ഷ വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലെ അവസാന വരികളാണ് പിണറായി ഇന്ന് മാധ്യമങ്ങൾക്കുമുമ്പിൽ വായിച്ചത്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സർക്കാരാണു കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നു തുലാമാസ പൂജ സമയത്തും പിണറായി വിജയൻ പറഞ്ഞിരുന്നു. സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ടെന്നും വിശദീകരിച്ചിരുന്നു. എന്നാൽ സ്ത്രീകൾ എത്തിയാൽ ഉണ്ടായ പ്രശ്നങ്ങളെ മറികടക്കാൻ ക്ഷേത്രത്തിന് സുരക്ഷ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ കത്ത്. ആക്ടിവിസ്റ്റുകളും ഇടത് ആശയമുള്ളവരും പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കത്തിലൂടെ സംസ്ഥാനത്തെ അറിയിച്ചുവെന്നാതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP