Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതീ പ്രവേശനവിഷയത്തിൽ സിപിഎമ്മും സർക്കാരും നയം മാറ്റിയിട്ടും തീർത്ഥാടകരുടെ മനസ് മാറുന്നില്ല; കാണിക്കയിലും അപ്പം, അരവണ പ്രസാദ വിൽപനയിലും 2017ലെ മണ്ഡലകാലത്തെ അപേക്ഷിച്ച് ഒമ്പത് കോടിയുടെ കുറവ്; നടവരവായി കിട്ടിയ നാണയങ്ങൾ എണ്ണിത്തീർക്കാനും കാലതാമസം; സന്നിധാനത്ത് വരുമാനം കൂടുന്നതും പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്

യുവതീ പ്രവേശനവിഷയത്തിൽ സിപിഎമ്മും സർക്കാരും നയം മാറ്റിയിട്ടും തീർത്ഥാടകരുടെ മനസ് മാറുന്നില്ല; കാണിക്കയിലും അപ്പം, അരവണ പ്രസാദ വിൽപനയിലും 2017ലെ മണ്ഡലകാലത്തെ അപേക്ഷിച്ച് ഒമ്പത് കോടിയുടെ കുറവ്; നടവരവായി കിട്ടിയ നാണയങ്ങൾ എണ്ണിത്തീർക്കാനും കാലതാമസം; സന്നിധാനത്ത് വരുമാനം കൂടുന്നതും പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്

എസ്.രാജീവ്‌

ശബരിമല : യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മും സർക്കാരും നയം മാറ്റിയെങ്കിലും കാണിക്ക അടക്കമുള്ളവയിൽ തീർത്ഥാടകരുടെ മനം മാറിയില്ലെന്നത് ദേവസ്വം ബോർഡിനെയും സർക്കാരിനെയും അങ്കലാപ്പിലാക്കുന്നു. യുവതി പ്രവേശന വിഷയത്തിൽ നിലപാട് മാറ്റിയിട്ടും വിധിക്ക് മുമ്പുള്ള മണ്ഡല കാലത്തെ അപേക്ഷിച്ച് ആകെ വരുമാനത്തിലുണ്ടാകുന്ന ഇടിവാണ് സർക്കാരിന്റെയും ബോർഡിന്റെയും ആശങ്കയ്ക്കടിസ്ഥാനം. 2017 ലെ മണ്ഡല സീസണിൽ ഡിസംബർ 5 വരെയുള്ള കാലയളവിൽ 74 കോടി 70 ലക്ഷത്തോളം രൂപ ആകെ വരുമാനം ലഭിച്ച സ്ഥാനത്ത് ഒമ്പത് കോടിയുടെ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത്.

2018 ലെ മണ്ഡല കാലത്തെ അപേക്ഷിച്ച് വരുമാനം വർദ്ധിച്ചുവെന്നതാണ് ബോർഡിന്റെ ഏക ആശ്വാസം. അപ്പം,അരവണ തുടങ്ങിയ പ്രസാദ വിൽപനയിലും കാണിക്കയിലും 2017 നൊപ്പമെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബർ അഞ്ചുവരെയുള്ള ഈ സീസണിലെ ആകെ വരുമാനം66, 11,07,840 രൂപയാണ്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചുവരെ 39,49, 20,175 രൂപ മാത്രമായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാൽ 2017 ൽ 74,67,36,365 രൂപ മൊത്ത വരുമാന ഇനത്തിൽ ഇതുവരെയുള്ള കാലയളവിൽ ബോർഡിന് ലഭിച്ചിരുന്നു.

നടവരവിന്റെ കാര്യത്തിലും 2017 നേക്കാൾ ഒന്നേകാൽ കോടിയുടെ കുറവാണ് ഈ വർഷം അനുഭവപ്പെടുന്നത്. 4 കോടി ഇരുപത് ലക്ഷത്തോളം രൂപ 2017 ൽ നടവരവായി ലഭിച്ചിരുന്നുവെങ്കിൽ 3 കോടി നാൽപ്പത് ലക്ഷത്തോളം രൂപ മാത്രമാണ് ഈ വർഷത്തെ നടവരുമാനം. കഴിഞ്ഞ മണ്ഡല കാലത്ത് ഇത് വെറും രണ്ടരക്കോടിക്ക് അടുത്തു മാത്രമായിരുന്നു. വൃശ്ചികം ഒന്നിന് നട തുറന്നതു മുതൽ ഇതുവരെഅഞ്ച് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തീർക്കാൻ അവശേഷിക്കുന്നുണ്ട്. ഇതിനായി കൂടുതൽ യന്ത്രങ്ങൾ എത്തിക്കേണ്ടതുണ്ട്. നാണയങ്ങൾ എണ്ണുന്നതിന് ക്ഷേത്ര കലാപീഠത്തിൽ നിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതൽ സന്നിധാനത്ത് ലഭ്യമാക്കുമെന്നും തുടർന്ന് ഓരോ ദിവസത്തേയും നടവരവ് അന്നന്ന് എണ്ണി തീർക്കുമെന്നും ബോർഡംഗം അഡ്വ. എൻ വിജയകുമാർ പറഞ്ഞു. ലോഡ് എത്തിയതോടെ ശർക്കരയുടെ കുറവ് ഒരു പരിധി വരെ പരിഹരിക്കാനായെന്നും നെയ് ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായും ബോർഡംഗം പറഞ്ഞു. കാണിക്കയടക്കമുള്ളവയിൽ വരും ദിനങ്ങളിൽ വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയും ബോർഡംഗം പങ്കുവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP