Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പയിൽ 250 രൂപ വാങ്ങി പോക്കറ്റിലിട്ടിട്ട് നൽകുന്ന ഇരുമുടി കെട്ടിൽ ആകെ നൂറു രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ മാത്രം; ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും; 50 ഗ്രാം നെയ്യ് പോലും നിറയ്ക്കാൻ കഴിയാത്ത നാളികേരവും; തീർത്ഥാടകരെ പതിവായി പറ്റിക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ

പമ്പയിൽ 250 രൂപ വാങ്ങി പോക്കറ്റിലിട്ടിട്ട് നൽകുന്ന ഇരുമുടി കെട്ടിൽ ആകെ നൂറു രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ മാത്രം; ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും; 50 ഗ്രാം നെയ്യ് പോലും നിറയ്ക്കാൻ കഴിയാത്ത നാളികേരവും; തീർത്ഥാടകരെ പതിവായി പറ്റിക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ

എസ്.രാജീവ്

 ശബരിമല: ഇരുമുടിക്കെട്ടിന്റെ പേരിലും തീർത്ഥാടകരെ പിഴിഞ്ഞ് ദേവസ്വം ബോർഡ്. 250 രൂപ ഈടാക്കി ഭക്തർക്ക് പമ്പയിൽ നിന്നും നൽകുന്ന ഇരുമുടി കെട്ടിൽ ആകെയുള്ളത്നൂറു രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ മാത്രം. ഭക്ത ജനങ്ങളെ കബളിപ്പിച്ച് വൻ ക്രമക്കേട് നടത്തുമ്പോഴും ഇത് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം വിജിലൻസും ഉദ്യോഗസ്ഥരും. പമ്പ ഗണപതി ക്ഷേത്രത്തിന്റെ പിൻഭാഗത്താണ് കെട്ടുനിറ മണ്ഡപം ദവസ്വം കൗണ്ടറിൽ നിന്നും വാങ്ങുന്ന ടിക്കറ്റുമായി മണ്ഡപത്തിലെത്തിയാൽ നിശ്ചയിക്കപ്പെട്ട പൂജാരി ഭക്തർക്ക് കെട്ടുനിറച്ചു നൽകും.

ദേവസ്വത്തിന്റെ കണക്കനുസരിച്ച് ഇരുമുടിക്കെട്ടിനായി ഒരു മുടി സഞ്ചി ഒന്ന്, ചെറിയ സഞ്ചി ഒന്ന്, 100 മില്ലിഗ്രാം നെയ്യ് കൊള്ളുന്നത്രയും വലിപ്പമുള്ള നാളികേരം മൂന്ന് എണ്ണം, നെയ്യ് 100 മില്ലി, മലർ 50 ഗ്രാം, മഞ്ഞൾപ്പൊടി 10ഗ്രാം, ഉണക്കലരി 300 ഗ്രാം, കോർക്ക് ഒന്ന്, കർപ്പൂരം ചെറിയ പാക്കറ്റ്, വാക്‌സ് 10 ഗ്രാം എന്നിവയാണ് നൽകേണ്ടത്. എന്നാൽ ഇരുമുടി കെട്ടിൽ നിറക്കാനാവശ്യമായ പൂജാ ദ്രവ്യങ്ങളിൽ പലതും ഗുണമേന്മ തീരെ ഇല്ലാത്തവയാണ്. മാത്രമല്ല സഞ്ചി നൽകാറില്ലെന്നും ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും പലതരത്തിലുള്ള അരികൾ കൂട്ടി കലർത്തിയുമാണ് നൽകുന്നത്. 50 ഗ്രാം നെയ്യ് പോലും നിറക്കാൻ കഴിയാത്ത തരം നാളികേരമാണ് ലഭിക്കുന്നതെന്നും തീർത്ഥാടകർ ആരോപിക്കുന്നു.

മണ്ഡല മകരവിളക്ക് കാലത്ത് മാത്രം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പമ്പയിലെത്തി ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നത്.തീർത്ഥാടകരുടെ കൈയിൽ നിന്നും അമിത വില ഈടാക്കിയ ശേഷം ഗുണ നിലവാരമില്ലത്തതും മതിയായ അളവിലും പൂജാ ദ്രവ്യങ്ങൾ നിറക്കാതെ ഇരുമുടി നിറക്കുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP