Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡും പ്രായപരിധിയും തടസമായി; ഇക്കുറി മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുക്കുന്നത് ആൺകുട്ടി; മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് വർമയും ശബരിമല മേൽശാന്തിയെ കൗശിക് കെ. വർമയും നറുക്കെടുക്കും

കോവിഡും പ്രായപരിധിയും തടസമായി; ഇക്കുറി മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുക്കുന്നത് ആൺകുട്ടി; മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് വർമയും ശബരിമല മേൽശാന്തിയെ കൗശിക് കെ. വർമയും നറുക്കെടുക്കും

ശ്രീലാൽ വാസുദേവൻ

പന്തളം: കോവിഡും പ്രായപരിധിയും തടസമായതിനാൽ ഇക്കുറി മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കുന്നത് ആൺകുട്ടിയാണ്. കോവിഡ് മാനദണ്ഡം അനുസരിച്ച് 10 വയസിൽ താഴെയുള്ളവർക്ക് മല ചവിട്ടുന്നതിന് സാധ്യമല്ല. 10 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടിക്ക് സന്നിധാനത്ത് എത്തുന്നതിന് ആചാരപരമായ തടസവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി നറുക്കെടുപ്പിന് മാറ്റം വന്നിരിക്കുന്നത്. മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് വർമയാണ് നറുക്കെടുക്കുന്നത്.ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് കൗശിക് കെ. വർമ നിർവഹിക്കും.

നറുക്കെടുപ്പിനായി ഇരുവരെയും തെരഞ്ഞെടുത്തു കൊണ്ടുള്ള പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ തീരുമാനം വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമരാജ അംഗീകരിച്ചു.
വലിയ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 16 ന് കുട്ടികൾ ശബരിമലയ്ക്കു പുറപ്പെടും. ഉച്ചയോടെ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ വച്ചു കെട്ടു നിറച്ചു വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷമായിരിക്കും രക്ഷിതാക്കൾക്കും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾക്കുമൊപ്പമുള്ള മലയാത്ര.

2011ലെ സുപ്രീം കോടതി വിധി പ്രകാരമാണ് പന്തളം വലിയ തമ്പുരാൻ നിർദേശിക്കുന്ന കുട്ടികൾ മേൽശാന്തിമാരെ നറുക്കെടുത്തു തുടങ്ങിയത്. മുൻകാലങ്ങളിൽ കൊട്ടാരത്തിൽ നിന്നുള്ള 10 വയസിൽ താഴെയുള്ള കുട്ടികളായിരുന്നു മേൽശാന്തിമാരെ നറുക്കെടുത്തിരുന്നത്. മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തിരുന്നതു പെൺകുട്ടികളും. കോവിഡ് മാനദണ്ഡമനുസരിച്ചു 10 വയസിൽ താഴെയുള്ള കുട്ടികൾക്കു ശബരിമല യാത്രയിൽ വിലക്കുള്ളതിനാലാണ് ഇപ്രാവശ്യമുണ്ടായിട്ടുള്ള മാറ്റം. ആചാരമനുസരിച്ചു 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു മല ചവിട്ടാൻ വിലക്കുള്ളതിനാലാണു മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കുന്നത്.

പന്തളം നാലുകെട്ട് കൊട്ടാരത്തിൽ കേരളവർമ്മയുടെയും പള്ളം കൊട്ടാരത്തിൽ സീതാലക്ഷിയുടെയും മകനാണു കൗഷിക്. പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനായ ഋഷികേശ്എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP