Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പൊലീസ് കോട്ട തീർത്ത് സന്നിധാനം; യുവതി പ്രവേശന പുനപരിശോധനാ ഹർജി നിലനിൽക്കെ സംഘർഷ സാധ്യതയൊഴിവാക്കാൻ അഞ്ചുഘട്ടങ്ങളിലായി പൊലീസ് വിന്യാസം; മനീതിസംഘമടക്കം മലകയറുമെന്ന പ്രഖ്യാപനം നടത്തുമ്പോൾ പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്; മേൽനോട്ടച്ചുമതല എ.ഡി.ജി.പി ഷയ്ഖ് ദർവേഷ് സാഹേബിന്; പമ്പ മുതൽ സന്നിധാനം വരെ സി.സി ക്യാമറ നിരീക്ഷണത്തിലും; അയോധ്യാ വിധിക്ക് പിന്നാലെ സന്നിധാനം കര നാവിക വ്യോമ സേന നിരീക്ഷണത്തിൽ; പട്ടാളത്തിന് പുറമേ കാട്ടിൽ കാവലുമായി തണ്ടർബോൾട്ടും; മണ്ഡലകാലത്തെ മുന്നൊരുക്കങ്ങൾ

പൊലീസ് കോട്ട തീർത്ത് സന്നിധാനം; യുവതി പ്രവേശന പുനപരിശോധനാ ഹർജി നിലനിൽക്കെ സംഘർഷ സാധ്യതയൊഴിവാക്കാൻ അഞ്ചുഘട്ടങ്ങളിലായി പൊലീസ് വിന്യാസം; മനീതിസംഘമടക്കം മലകയറുമെന്ന പ്രഖ്യാപനം നടത്തുമ്പോൾ പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്; മേൽനോട്ടച്ചുമതല എ.ഡി.ജി.പി ഷയ്ഖ് ദർവേഷ് സാഹേബിന്; പമ്പ മുതൽ സന്നിധാനം വരെ സി.സി ക്യാമറ നിരീക്ഷണത്തിലും; അയോധ്യാ വിധിക്ക് പിന്നാലെ സന്നിധാനം കര നാവിക വ്യോമ സേന നിരീക്ഷണത്തിൽ; പട്ടാളത്തിന് പുറമേ കാട്ടിൽ കാവലുമായി തണ്ടർബോൾട്ടും; മണ്ഡലകാലത്തെ മുന്നൊരുക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതി പ്രവേശന വിധി പുനപരിശോധിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും ശബരിമല പൊലീസ് വിന്യാസത്തിൽ തന്നെ! പൊലീസിന്റെ കനത്ത വിന്യാസമൊരുക്കിയാണ് സർക്കാർ മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങുന്നത്. 16ന് നട തുറക്കുന്ന സാഹചര്യത്തിലാണ് കനത്ത പൊലീസ് സംഘത്തെ സർക്കാർ വിന്യസിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കൽ , എരുമേലി, പത്തനം തിട്ട ഭാഗങ്ങളിലായി 12,708 പൊലീസുകാരെ അഞ്ച് ഘട്ടത്തിലായി നിയമിക്കാനാണ് തീരുമാനം.

ഉത്തരമേഖലാ എ.ഡി.ജിപി ഷെയ്ഖ് ദർവേഷ് സാഹേബിനായിരിക്കും മേൽനോട്ട ചുമതല. മനീതി സംഘം ഉൾപ്പടെയുള്ള വനിതാ സംഘങ്ങൾ ഇത്തവണയും ശബരിമല കയറുമെന്ന സാഹചര്യമുള്ളതിനാൽ തന്നെ സംഘർഷ സാധ്യതയും പൊലീസ് കണക്കിലെടുക്കുന്നുണ്ട്. അയോധ്യവിധിക്ക് പിന്നാലെ രാജ്യമൊട്ടാകെ ഭീകരാക്രമണ ഭീക്ഷണി നേരിടുന്ന പശ്ചാത്തലിൽ കര നാവികത വ്യോമ സേനയുടെയടക്കം നിരീക്ഷണത്തിലായിരിക്കും സന്നിധാനവും പരിസരവും. ഇതിന് പുറമേ കനത്ത പൊലീസ് സുരക്ഷയാണ് ആഭ്.ന്തരരവകുപ്പ് ഒരുക്കുന്നത്.

Stories you may Like

ഇത്തവണയും ശബരിമല കയറുപമെന്ന് മനീതി സംഘം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന പൊലീസ് കണക്കുകൂട്ടുന്നത്. ദക്ഷിണമേഖല ഐജി ബൽറാം കുമാർ ഉപാധ്യാ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ എം.ആർ അജിത്ത് കുമാർ എന്നിവരെ ജോയിന്റ് ചീഫ് കോൃഓർഡിനേറ്റർമാരായും ഡി.ഐ.ജി.മാരായ സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാഡജ് മഹേഷ് കുമാർ, പി പ്രകാശ് എന്നിവരെ ഡെപ്യബൂട്ടി ചീഫ് കോ-ഓർഡിനേറ്റർമാരായും നിയമിച്ചിട്ടുള്ളത്്, പൊലീസ് മേധാവി ജി ജയദേവനാണ് സ്‌പെഷ്യൽ ലെയിസൺ ഓഫീസർ.

അത്യാവശ്യഘട്ടത്തിൽ ഇടപെടുന്നതിനായി തണ്ടര്ഡമോൾട്ട് സേനയെ മണിയാറിലാ.ി നിലയുറപ്പിച്ചിട്ടുണ്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിന്ന് 2 കമാന്റോകളടക്കം 50 പേർ സന്നിധാനത്ത് നിലയുറപ്പിക്കും. ഇതിന് പുറമേ വ്യോമ നാവിക സേനയുടെ പൂര്ഡണ നിരീക്ഷണത്തിലായിരിക്കും സന്നിദാനം.

അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കു കാലത്ത് 63 ദിവസത്തോളം കനത്ത സുരക്ഷാവലയം ഒരുക്കും.ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെപമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്റർ സുരക്ഷാഇടനാഴിയാക്കി ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കും.

പൊലീസ് വിന്യാസത്തിൽ ഓരോ ഘട്ടത്തിലും 200 ട്രെയിനികളും ഓഫീസർമാരുമടക്കം പരമാവധി 4100 പേരെ ലഭ്യമാക്കാം.700 അംഗങ്ങളുള്ള വനിതാബറ്റാലിയനെയും 48 പേരുള്ള വനിതാ കമാൻഡോസംഘത്തെയും നിയോഗിക്കുംയ.പുൽമേട് വഴിയുള്ള കാനനപാതയിലും പ്രത്യേക സുരക്ഷയുണ്ടാവും.മുൻപ് അക്രമങ്ങളുണ്ടാക്കിയവരെ കണ്ടെത്താൻ, മുഖം തിരിച്ചറിയാൻ കഴിവുള്ള ഫേസ്ഡിറ്റക്ഷൻ കാമറകളും സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനുള്ള സോഫ്റ്റ്‌വെയറും ഒരുക്കും.കാമറ, ഡ്രോൺ, ഹെലികോപ്ടർ നിരീക്ഷണം ശക്തമാക്കും.ജാമറുകളുപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് ബന്ധം അടിയന്തരഘട്ടങ്ങളിൽ വിച്ഛേദിക്കാം.പൊലീസിന് പ്രത്യേക അധികാരങ്ങൾ? വഴികളിൽ കൂട്ടംകൂടൽ, വഴിതടയൽ, പ്രതിഷേധ മാർച്ചുകൾ എന്നിവയ്ക്ക് നിരോധനം.

പൊതുപരിപാടികളോ യോഗങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കണമെങ്കിൽ 15 ദിവസം മുൻപ് ജില്ലാപൊലീസ് മേധാവിയുടെ അനുമതി നേടണം.കൃത്യനിർവഹണത്തിലുള്ള സേനാംഗങ്ങൾ ഒഴികെ തോക്കോ ആയുധങ്ങളോ കൈവശം വയ്ക്കുന്നതിന് നിരോധനം. ഏതെങ്കിലും വ്യക്തിയുടെ സാന്നിദ്ധ്യം സുരക്ഷയെ ബാധിക്കുമെങ്കിൽ വീടുകളിലോ ഓഫീസുകളിലോ തങ്ങാൻ അനുമതി നൽകില്ല.

പ്രത്യേകസുരക്ഷാമേഖലയിൽ തടസമുണ്ടാക്കുന്ന വാഹന പാർക്കിങ് പാടില്ല.? ജനങ്ങളുടെ സഞ്ചാരം, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം. സുരക്ഷാ കാരണത്താൽ കടകൾ, ലോഡ്ജുകൾ, വ്യാപാരസ്ഥാനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ തുടർ റെയ്ഡുകളാവാം എവിടെയും ബാരിക്കേഡുകൾ സ്ഥാപിക്കാം. വീഡിയോ റെക്കാഡിംഗും ആവാം.

പ്രത്യേക സുരക്ഷാമേഖലഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുൽമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നീ പ്രധാന പാതകൾക്കിരുവശവുമുള്ള ഓരോ കിലോമീറ്റർ പ്രദേശം. ഇവിടെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം, കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP