Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവതി പ്രവേശന പ്രതിസന്ധിക്ക് പരിഹാരമായതോടെ ശബരിമല നടവരുമാനത്തിൽ ഗണ്യമായ വർധനവ്; മണ്ഡല-മകരവിളക്ക് സീസണിലെ ഒരു മാസത്തെ കണക്കിൽ നടവരുമാനം 66.11 കോടി രൂപ; കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി തുകയെന്ന് തിരുവിതാംകൂർ ദേവസ്വം; സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക്

യുവതി പ്രവേശന പ്രതിസന്ധിക്ക് പരിഹാരമായതോടെ ശബരിമല നടവരുമാനത്തിൽ ഗണ്യമായ വർധനവ്; മണ്ഡല-മകരവിളക്ക് സീസണിലെ ഒരു മാസത്തെ കണക്കിൽ നടവരുമാനം 66.11 കോടി രൂപ; കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി തുകയെന്ന് തിരുവിതാംകൂർ ദേവസ്വം; സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല മണ്ഡലകാല സീസൺ ആരംഭിച്ചതോടെ ഡിസംബർ അഞ്ചുവരെയുള്ള കണക്കുകളിൽ ശബരിമലയിലെ നടവരുമാനം 66,11,07,840 രൂപ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എന് വിജയകുമാറാണ് കണക്ക് വെളിപ്പെടുത്തിത്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചുവരെ 39,49,20,175 രൂപയായിരുന്നു നടവരവ്. 2017-ൽ 74,67,36,365 രൂപയായിരുന്നു വരവ്.

ഈ വർഷം വൃശ്ചികം ഒന്നിന് നട തുറന്നതുമുതൽ ഇതുവരെയുള്ളതിൽ, അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണിത്തീർക്കാനുണ്ട്. നാണയങ്ങൾ എണ്ണുന്നതിന് ക്ഷേത്രകലാപീഠത്തിൽനിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതൽ ലഭിക്കും. അരവണ 13.5 ലക്ഷവും അപ്പം രണ്ടു ലക്ഷവും സ്റ്റോക്കുണ്ട്. ശർക്കരയുടെ കുറവ് പരിഹരിച്ചു. നെയ്ക്ഷാമം പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം 28 വരെയുള്ള കണക്് പരിശോധിച്ചാൽ മണ്ഡമാസം പിന്നിട്ട് 11 ദിവസത്തിനുള്ളിൽ 31 കോടി രൂപയാണ് വർധനവുണ്ടായത്. 2018 മണ്ഡലകാലത്തേക്കാൾ ഇരട്ടിയിൽ കൂടുതൽ തുകയാണിത്.

ശബരിമല സന്നിധാനം ശാന്തമായതോടെ തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഓരോ ദിവസവും പിന്നിടുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞ് അയ്യപ്പന്മാരുടെയും മാളികപുറങ്ങളുടെയും സാന്നിധ്യം ഇരട്ടിയായി. കഴിഞ്ഞ വർഷം സന്നിധാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായി. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലായതോടെ അയ്യപ്പ ദർശനം കഴിഞ്ഞ് വിശ്രമിച്ചാണ് ഭക്തർ മലയിറങ്ങുന്നത്.

മണ്ഡല പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ആദ്യ ദിവസം തന്നെ റെക്കോർഡ് വരുമാനമായിരുന്നു. വൃശ്ചികം ഒന്നിന് മൂന്ന് കോടി 32 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ ഒരു കോടി 28 ലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായത്. ആദ്യ ദിവസം അരക്കോടിയിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തിയെന്നാണ് റിപ്പോർട്ട്. അരവണ വിൽപ്പനയിൽ നിന്ന് മാത്രം 1,195,0000 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ആദ്യ ദിവസം 2 കോടി 42 ലക്ഷം രൂപയായിരുന്നു വരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP