Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

ഇതിലും ഭേദം മണ്ണുവാരിത്തിന്നുന്നത്! ശബരിമല ദേവസ്വം മെസിലെ ഭക്ഷണത്തിനെതിരേ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം; ആഹാരം തയാറാക്കാൻ കരാർ നൽകിയിരുന്നില്ലെന്ന് സൂചന: കരാർ കൊടുക്കാൻ തീരുമാനിച്ച് ബോർഡ് അടിയന്തിര യോഗം

ഇതിലും ഭേദം മണ്ണുവാരിത്തിന്നുന്നത്! ശബരിമല ദേവസ്വം മെസിലെ ഭക്ഷണത്തിനെതിരേ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം; ആഹാരം തയാറാക്കാൻ കരാർ നൽകിയിരുന്നില്ലെന്ന് സൂചന: കരാർ കൊടുക്കാൻ തീരുമാനിച്ച് ബോർഡ് അടിയന്തിര യോഗം

ശ്രീലാൽ വാസുദേവൻ

ശബരിമല: ശബരിമലയിൽ ദേവസ്വം മെസിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെച്ചൊല്ലി ജീവനക്കാർക്ക് ഇടയിൽ രൂക്ഷമായ വിമർശനം. ഇതിലും ഭേദം മണ്ണു വാരിത്തിന്നുതാണെന്ന് വിധത്തിൽ ജീവനക്കാർ പ്രതിഷേധിച്ചതോടെ അടിയന്തിര യോഗം ചേർന്ന ബോർഡ് ആഹാരം പാകം ചെയ്യാൻ കരാർ കൊടുക്കുന്നതിന് തീരുമാനിച്ചു.

നട തുറന്നിട്ടും ദേവസ്വം മെസിൽ ആഹാരം പാകം ചെയ്യുന്നതിന് കരാർ കൊടുത്തിരുന്നില്ല. മാനേജർ സ്വന്തം നിലയ്ക്ക് സാധനങ്ങൾ വാങ്ങി പാചകം ചെയ്തു വരികയായിരുന്നു. ഇതാണ് പരാതിക്ക് ഇടയാക്കിയത്. ദേവസ്വം പരാതി പരിഹാസ സെൽ, ജീവനക്കാരുടെ കൂട്ടായ്മ എന്നീ വാട്സാപ്പ് കൂട്ടായ്മകളിലാണ് വിമർശനം ഉയർന്നത്.

ജീവനക്കാർക്ക് സമയത്ത് ആഹാരം ലഭിക്കാതെ വന്നതോടെ വിഷയത്തിൽ ബോർഡ് ഇന്നലെ അടിയന്തിരമായി ഇടപെട്ട് കരാർ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടു. കരുതൽ അരവണ നിർമ്മാണം തുടങ്ങിയ നവംബർ ഒന്നു മുതൽ സന്നിധാനത്തെ മെസിന്റെ പ്രവർത്തനവും ആരംഭിച്ചിരുന്നു. ഈ കാലയളവിൽ ലോക്കൽ പർച്ചേസ് വഴി ഇവിടേക്ക് സാധനങ്ങൾ എത്തിക്കുകയായിരുന്നു. തീർത്ഥാടനം ആരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം വർധിച്ചു. ഇതോടെ മതിയായ ഭക്ഷണമൊരുക്കാൻ പാചകശാലയിൽ സാധനങ്ങൾ തികയാതെ വന്നു. ഇത് വ്യാപക പരാതിക്ക് ഇടവരുത്തിയതോടെയാണ് ബോർഡ് അടിയന്തിര ഇടപെടൽ നടത്തിയത്.

ടെണ്ടർ വിളിച്ചെങ്കിലും നടപടി പൂർത്തീകരണം നീണ്ടുപോകുകയായിരുന്നു. ഇതൊടെ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയും ചെയ്തതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP