1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

സന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളും പ്രക്ഷോഭത്തിലേക്ക്; ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത്; ഇന്ന് നാമജപ യാത്ര സെക്രട്ടേറിയറ്റ് പടിക്കൽ; പ്രക്ഷോഭവുമായി അയ്യപ്പ ഭക്തർ മുൻപോട്ട്

October 12, 2018 | 09:38 AM IST | Permalinkസന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളും പ്രക്ഷോഭത്തിലേക്ക്; ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത്; ഇന്ന് നാമജപ യാത്ര സെക്രട്ടേറിയറ്റ് പടിക്കൽ; പ്രക്ഷോഭവുമായി അയ്യപ്പ ഭക്തർ മുൻപോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ വിപുലമാക്കി ഹിന്ദു സംഘടനകളും പന്തളം രാജകൊട്ടാരവും. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ ഹിന്ദു സംഘടനകളുടെ തീരുമാനം. സന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളുമാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത് ഇറങ്ങാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതു പോലെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കേരളത്തിലെ ഹിന്ദുക്കളെ ഒന്നടങ്കം തെരുവിലിറക്കാനാണ് നീക്കം. അതേസമയം പന്തളം രാജകൊട്ടാരവും പ്രക്ഷോഭവുമായി മുന്നോട്ട് പോകും.

വിവിധ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കോട്ടയത്തുചേർന്ന ഹൈന്ദവ നേതൃസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമസമിതി തിരുനക്കര സ്വാമിയാർമഠം ഹാളിൽ നടത്തിയ സമ്മേളനത്തിൽ 80 ഹൈന്ദവസംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. 10 ആശ്രമങ്ങളുടെ ആചാര്യന്മാർ, തന്ത്രിമാർ, ശബരിമല കർമസമിതിയുടെ 15 പ്രതിനിധികൾ, അയ്യപ്പധർമ സംഘടനാപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. ശബരിമല കർമസമിതിയുടെ പ്രവർത്തനം വിവിധ സംഘടനകളുടെ പ്രതിനിധികളെകൂടി ഉൾപ്പെടുത്തി വിപുലമാക്കാനും സമ്മേളനം തീരുമാനിച്ചു.

അതേസമയം പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ഏകദിന നാമജപയജ്ഞം നടത്തുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുവരെയാണ് നാമജപയജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധർമ സംരക്ഷണസമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ, കൊട്ടാരം നിർവാഹകസമിതി വൈസ് പ്രസിഡന്റ് രവിവർമ രാജ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നാമജപ യജ്ഞത്തിൽ പങ്കെടുക്കുന്നത്.

അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ, തിരുവാഭരണവാഹക സ്വാമിമാർ, പല്ലക്ക് വാഹകസ്വാമിമാർ, പടക്കുറുപ്പുമാർ, നായാട്ടുവിള സ്വാമിമാർ, ഗുരുതിപൂജ സ്വാമിമാർ, ക്ഷേത്ര ഉപദേശകസമിതികൾ, ക്ഷേത്രഭരണസമിതികൾ, മുന്മേൽശാന്തിമാർ, തന്ത്രിമാർ, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകൾ, സമുദായസംഘടനകൾ, അയ്യപ്പഭക്തർ എന്നിവർ പങ്കെടുക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ ഉദ്ഘാടനംചെയ്യും.

പുനഃപരിശോധനാ ഹർജികളിൽ വിധി വരുന്നതുവരെ ശബരിമലയിലെ യുവതീ പ്രവേശനമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നടപടി കൈക്കൊള്ളരുത്. സർക്കാരുമായി മുൻവിധി കൂടാതെയുള്ള ചർച്ചയ്ക്ക് പന്തളം രാജകുടുംബവും തന്ത്രികുടുംബവും തയ്യാറാണ്. വ്യത്യസ്തങ്ങളായ താന്ത്രികാചാരങ്ങളാണ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളത്. സർക്കാർ കോടതിയിൽ നൽകിയ പ്രസ്താവനയിൽ ആചാര്യർ, പണ്ഡിതർ, രാജകുടുംബം, തന്ത്രികുടുംബം ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്ഷേത്രസംരക്ഷകൻ എന്നനിലയിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാഹർജി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ നാമജപമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനോ ദേവസ്വംബോർഡിനോ കഴിയില്ല. വിധി ഏകപക്ഷീയമായി നടപ്പാക്കുന്നതിൽനിന്ന് പിന്മാറി സർക്കാർ വിശ്വാസിസമൂഹവുമായി ചർച്ചയ്ക്ക് തയ്യാറാകണം. നിയമം കൈയിലെടുക്കുന്ന നടപടി വിശ്വാസിസമൂഹത്തിൽനിന്ന് ഉണ്ടാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കോട്ടയത്ത് നടന്ന വിവിധ ഹിന്ദു സംഘടനകളുടെയും മാർഗദർശക മണ്ഡലത്തിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിനു സ്വാമി അഭയാനന്ദ തീർത്ഥപാദർ ദീപം തെളിച്ചു. മാർഗ നിർദ്ദേശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു.
ശബരി മല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ചർച്ച നയിച്ചു.

സ്വാമി ഗൗരീശാനന്ദതീർത്ഥപാദർ (ശ്രീവിദ്യാധിരാജ തീർത്ഥപാദാശ്രമം), ഗരുഡധ്വജാനന്ദ തീർത്ഥപാദർ (വാഴൂർ തീർത്ഥപാദാശ്രമം), ദർശനാനന്ദ സരസ്വതി (വേദർഷി ആശ്രമം), സത്യാനന്ദസരസ്വതി (ഗൗരിശങ്കരപീഠം), സ്വാമി സനാതനാനന്ദപുരി (ശ്രീരാമകൃഷ്ണപുരജ്ഞാനാശ്രമം), സ്വാമി ശിവബോധാനന്ദ (ശ്രീനാരായണ വിശ്വകർമമഠം), ബ്രഹ്മകുമാരീസ് പങ്കജം ബഹൻജി, കരിമ്പുഴ രാമൻ (ബ്രാഹ്മണസഭ), ബ്രഹ്മചാരി സുധീർ ചൈതന്യ (ചിന്മയമിഷൻ), പുതുമന മനു നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി), മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, രാമൻ നമ്പൂതിരി (മണ്ണാറശാല ക്ഷേത്രം), സ്വാമി ആനന്ദതീർത്ഥ (വേദഗിരി ആശ്രമം), വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി (അഖിലകേരള തന്ത്രി സമാജം പ്രസിഡന്റ്), മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (വർക്കിങ് പ്രസിഡന്റ് തന്ത്രവിദ്യാപീഠം, ആലുവ), എസ്. സുബ്രഹ്മണ്യ മൂസത് (ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ), പി.വി. ശിവദാസ് (യോഗക്ഷേമ സഭ മധ്യമേഖല പ്രസിഡന്റ്), എം.എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി (മണ്ണാറശാല ഇല്ലം തന്ത്രപീഠം പ്രിൻസിപ്പൽ), ബേബി പ്രസാദ് (അഖിലകേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി), ടി. കെ. രാജൻ (കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റി ചെയർമാൻ), പി.വി. നാരായണശർമ (മലയാള ബ്രാഹ്മണ സമാജം സംസ്ഥാന സെക്രട്ടറി), എസ്. മണി തിരുവല്ല (ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ സെക്രട്ടറി).

പി.കെ. ഭാസ്‌കരൻ (മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്), കെ.വി. ശിവൻ (ഓൾ ഇന്ത്യ വീരശൈവ മഹാസഭ, ജന. സെക്രട്ടറി), വി.എൽ. അനിൽകുമാർ (പണ്ഡിതർ വിളക്കിത്തല നായർ സഭ, ജന. സെക്രട്ടറി) പി.എസ്. പ്രസാദ് (എകെസി എച്ച് എംഎസ് സംസ്ഥാന പ്രസിഡന്റ്), പി.ആർ. ശിവരാജൻ (ഭാരതീയ വേലൻ സൊസൈറ്റി), എൽ.പി. രാധാകൃഷ്ണൻ (ഭാരതീയ മത്സ്യപ്രവർത്തക സംഘം), സതീഷ് പത്മനാഭൻ (കേരള വിശ്വകർമസഭ ഉപാധ്യക്ഷൻ), എൻ.പി കൃഷ്ണകുമാര് (ദേവസ്വം എംപ്ലോയീസ് സംഘ്), മുരളി തകടി യേൽ (കേരള വിശ്വകർമ സഭ), എൻ. ശി വകുമാർ (ശൈവ വെള്ളാള സഭ, പ്രസിഡന്റ്), ശ്രിയാസ് എസ്. നമ്പൂതിരി (അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം), കെ. തങ്കപ്പൻ (അഖിലേന്ത്യാ നാടാർ അസോസിയേഷൻ), കെ. ഗോപാലകൃഷ്ണൻ (വിശ്വബ്രാഹ്മണ ഏകോപനസമിതി), എസ്.എൻ. പണിക്കർ (എൻഎസ്എസ് പ്രതിനിധിസഭാംഗം), കെ.എസ്. നാരായണൻ, പി.എൻ. ബാലകൃഷ്ണൻ (ക്ഷേത്ര സംരക്ഷണസമിതി), ആർ. രവി മനോഹർ, ഇ.എം. കൃഷ്ണൻകുട്ടി (അയ്യപ്പ സേവാ സമാജം), എസ്. ശങ്കർ (ശബരി ധർമസഭ), എച്ച് രാമനാഥൻ (ബ്രാഹ്മണസമൂഹമഠം), വി. മോഹനൻ, വി.ആർ. രാജശേഖരൻ, വി.ജി. രാമചന്ദ്രൻ, വി. മോഹനൻ (വിശ്വഹിന്ദുപരിഷത്ത്, കെ.ആർ. മനോഷ് (ആർഷവിദ്യാസമാജം), കെ.എൻ. സജികുമാർ (ബാലഗോകുലം), സുധീർ (കേരള കുടുംബി ഫെഡറേഷൻ) ജി. രാമൻ നായർ, തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുത്തു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കാറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
'കപ്പേള'യിൽ പിമ്പായ വിഷ്ണുവിനെ ചുവന്ന കുറിയിടുന്ന, കൈയിൽ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം; ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും ! സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്
ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത് 10,000 രൂപയുമായി; 19 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് അറിഞ്ഞതോടെ നിസ്സഹായായി ടിക്ക്‌ടോക്കിലെത്തി പൊട്ടിക്കരഞ്ഞ് യുവതി; തളിപറമ്പുകാരി വർഷയുടെ കണ്ണീരിൽ സ്വാന്തനവുമായി മലയാളികളും; 18 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ; മലയാളി പൊളിയല്ലേ!
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ