Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നും മുൻകൂട്ടി അയ്യപ്പൻ അറിഞ്ഞിരുന്നില്ല! കടപത്രത്തിന്റെ ഉത്തരവാദിത്വം ശാസ്താവിനല്ലെന്നും തനിക്കാണെന്നും പ്രസിഡന്റ്; പ്രളയത്തിലെ ഭാവി സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് അയ്യപ്പൻ തങ്ങളെക്കൊണ്ട് പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിപ്പിച്ചെന്നത് ഉദ്യോഗസ്ഥ വ്യാഖ്യാനം മാത്രം; പിണറായി കണ്ണുരുട്ടിയപ്പോൾ വീണ്ടും മലക്കം മറിഞ്ഞ് പത്മകുമാർ; സത്യവാങ്മൂലം നൽകിയതും പ്രസിഡന്റ് അറിഞ്ഞു തന്നെന്ന് ഉദ്യോഗസ്ഥരും; ധനലക്ഷ്മി ബാങ്ക് വിവാദത്തിൽ തിരുവിതാകൂർ ദേവസ്വം ബോർഡിൽ പ്രതിസന്ധി

ഒന്നും മുൻകൂട്ടി അയ്യപ്പൻ അറിഞ്ഞിരുന്നില്ല! കടപത്രത്തിന്റെ ഉത്തരവാദിത്വം ശാസ്താവിനല്ലെന്നും തനിക്കാണെന്നും പ്രസിഡന്റ്; പ്രളയത്തിലെ ഭാവി സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് അയ്യപ്പൻ തങ്ങളെക്കൊണ്ട് പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിപ്പിച്ചെന്നത് ഉദ്യോഗസ്ഥ വ്യാഖ്യാനം മാത്രം; പിണറായി കണ്ണുരുട്ടിയപ്പോൾ വീണ്ടും മലക്കം മറിഞ്ഞ് പത്മകുമാർ; സത്യവാങ്മൂലം നൽകിയതും പ്രസിഡന്റ് അറിഞ്ഞു തന്നെന്ന് ഉദ്യോഗസ്ഥരും; ധനലക്ഷ്മി ബാങ്ക് വിവാദത്തിൽ തിരുവിതാകൂർ ദേവസ്വം ബോർഡിൽ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ധനലക്ഷ്മി ബോണ്ട് വിവാദത്തിൽ നിന്ന് തലയൂരാൻ ശബരിമല ശാസ്താവിനെ മറയാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സത്യവാങ്മൂലം ഏറെ ചർച്ചയായിരുന്നു. പ്രളയവും യുവതീപ്രവേശനവിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പൻ മുൻകൂട്ടി കണ്ടതിനാലാണ് പിഎഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ബോർഡ് സത്യവാങ്മൂലം. ഇത് നികത്താൻ അയ്യപ്പൻ തന്നെ തുറന്നുതന്ന വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ബോർഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് വാർത്തയാതോടെ സർക്കാർ ദേവസ്വം ബോർഡിനെ പ്രതിഷേധം അറിയിച്ചത്. ഇതോടെ സത്യവാങ്മൂലം പിൻവലിക്കാൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്. ഇത്തരത്തിലൊരു സത്യവാങ്മൂലം നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറയുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ധനലക്ഷ്മി ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ച സംഭവത്തിലാണ് ദേവസ്വം ബോർഡ് വിചിത്ര വിശദീകരണവുമായി ഹൈക്കോടതിയിൽ എത്തിയത്. വിവാദ തീരുമാനത്തിന് അയ്യപ്പനെ പഴിചാരി ബോർഡ് തലയൂരിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിഎഫ് നിക്ഷേപം തിരക്കിട്ട് പിൻവലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത് ബോർഡിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് അയ്യപ്പനെ മറയാക്കിയുള്ള ബോർഡിന്റെ മറുപടി എത്തിയത്. ഈ സത്യവാങ്മൂലം താൻ കണ്ടിട്ടില്ലെന്നാണ് പത്മകുമാർ പറയുന്നത്. സംഭവം വിവാദമായ സാഹചര്യത്തിൽ സത്യവാങ്മൂലം തിരുത്തി നൽകുമെന്നും വിശദീകരിച്ചു.

സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുണ്ട്. ഇത് നൽകാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ നടപടിയും എടുക്കുമെന്ന് പ്ത്മകുമാർ അറിയിച്ചു. ഇതോടെ അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്ന് ഉറപ്പാണ്. സാധാരണ ഇത്തരം നിർണ്ണായക സത്യവാങ്മൂലം ബോർഡ് പ്രസിഡന്റ് കാണാറുണ്ട്. ഇത്തവണ താൻ കണ്ടില്ലെന്നാണ് പ്ത്മകുമാർ പറയുന്നത്. എന്നാൽ ഇത് ബോർഡിലെ മറ്റ് അംഗങ്ങൾ പോലും മുഖവിലയ്‌ക്കെടുക്കുന്നില്ല. കള്ളത്തരം കാട്ടാൻ അയ്യപ്പനെ കൂട്ടു പിടിച്ചതും ഏറെ ചർച്ചയായി കഴിഞ്ഞു. ഇടത് സർക്കാരും വിവാദത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഭരണസമിതിക്ക് ബോർഡിൽ നിയന്ത്രണം പോയെ എന്ന ചോദ്യവും സജീവമാണ്. അതുകൊണ്ടാണ് നടപടിയെടുക്കുമെന്ന പ്രസ്താവനയുമായി ബോർഡ് പ്രസിഡന്റ് രംഗത്തു വന്നത്. എന്നാൽ പ്രസിഡന്റിന്റെ അറിവോടെയാണ് സത്യവാങ്മൂലം നൽകിയതെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് മലക്കം മറിച്ചിലെന്നും അവർ ആരോപിക്കുന്നു.

യുവതീപ്രവേശനം, പ്രളയം തുടങ്ങിയ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുമ്പാണ് പിഎഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിക്കാൻ ബോർഡ് തീരുമാനമെടുത്തത്. തീരുമാനം വിവാദമായപ്പോഴാണ് പ്രളയത്തെ പിടിച്ചുള്ള വിശദീകരണവുമായി ദേവസ്വം ബോർഡ് എത്തിയത്. ദേവസ്വം ബോർഡ് ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകളിൽ നിക്ഷേപിച്ചതിനെതിരെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കഴിഞ്ഞ ഒക്ടോബർ 30ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരം ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിലെ നഷ്ടസാധ്യതകൾ പരിശോധിക്കാതെ തിടുക്കത്തിൽ തീരുമാനമെടുത്തെന്നും ട്രഷറി നിക്ഷേപമടക്കമുള്ള ബദൽ മാർഗങ്ങൾ അന്വേഷിച്ചില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി കഴിഞ്ഞ ഫെബ്രുവരി 26ന് ഇതിനു ഹൈക്കോടതിയിൽ നൽകിയ മറുപടിയിലാണ് ബോണ്ട് നിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം അയ്യപ്പന് നൽകിയത്. ഇത് തിരുത്തുമെന്നാണ് ബോർഡ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പി എഫ് തുക ധനലക്ഷ്മി ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിചിത്രമായ മറുപടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയത്. ശബരിമലയാണ് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗ്ഗം. നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയും ബോർഡിന് അപ്രതീക്ഷിതമായിരുന്നു. എന്നാൽ, ശബരിമല അയ്യപ്പൻ എല്ലാം മുൻകൂട്ടി കണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ. അതുകൊണ്ടാണ് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് അയ്യപ്പൻ തങ്ങളെക്കൊണ്ട് പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിപ്പിച്ചത്.

ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അയ്യപ്പൻ തന്നെ തുറന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിലെ ഈ നിക്ഷേപമെന്നുമാണ് ബോർഡ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. 150 കോടിയുടെ പി എഫ് നിക്ഷേപം പിൻവലിച്ചായിരുന്നു ധനനക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത്. ഉയർന്ന പലിശ നിരക്ക് ലഭിക്കാൻ മറ്റ് ബദൽ നിക്ഷേപ മാർഗങ്ങളില്ലെന്ന മറുപടിയാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP