Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നട തുറന്ന ശേഷം ഇന്നുവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത് പത്ത് യുവതികൾ; ഇന്ന് എത്തിയവരും പരാജയപ്പെട്ടതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാകാതെ വലഞ്ഞ് സർക്കാർ; യുവതികൾ 18ാം പടി ചവിട്ടുന്നത് തടഞ്ഞത് നൂറുകണക്കിന് ഭക്തർ; പഠിച്ച അടവുകളെല്ലാം പ്രയോഗിച്ചട്ടും ഭക്തരോഷം മറികടക്കാനാകാതെ പൊലീസും; മണ്ഡലകാലത്ത് യുവതികളെത്തിയാൽ കാര്യങ്ങൾ കൈവിട്ട് പോയേക്കും; റിവ്യു ഹർജി നൽകാനൊരുങ്ങി അയ്യപ്പസേവ സംഘം; നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ നാളെ നടയടയ്ക്കും

നട തുറന്ന ശേഷം ഇന്നുവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത് പത്ത് യുവതികൾ; ഇന്ന് എത്തിയവരും പരാജയപ്പെട്ടതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാകാതെ വലഞ്ഞ് സർക്കാർ; യുവതികൾ 18ാം പടി ചവിട്ടുന്നത് തടഞ്ഞത് നൂറുകണക്കിന് ഭക്തർ; പഠിച്ച അടവുകളെല്ലാം പ്രയോഗിച്ചട്ടും ഭക്തരോഷം മറികടക്കാനാകാതെ പൊലീസും; മണ്ഡലകാലത്ത് യുവതികളെത്തിയാൽ കാര്യങ്ങൾ കൈവിട്ട് പോയേക്കും; റിവ്യു ഹർജി നൽകാനൊരുങ്ങി അയ്യപ്പസേവ സംഘം; നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ നാളെ നടയടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊത്തം പത്ത് യുവതികളാണ് മല കയറാൻ ശ്രമിച്ചത്. എന്നാൽ ഭക്തരുടെ പ്രതിഷേധവും നാമജപ സമരവും ഒക്കെ കാരണം ഇവരിൽ ആർക്കും തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തെലങ്കാന സ്വദേശി മാധവി, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്, രഹ്ന ഫാത്തിമ, മാധ്യമപ്രവർത്തക കവിത, തിരുവനന്തപുരം സ്വദേശിനി മേരി സ്വീറ്റി, ദളിത് നേതാവ് മഞ്ജു, ഇന്ന് മല കയറാൻ ശ്രമിച്ച ബാലമ്മ പിന്നീടെത്തിയ മൂന്ന് യുവതികൾ എന്നിവരാരും തന്നെ നടപന്തൽ കടന്നില്ല.

ശക്തമായ ഭക്ത പ്രതിഷേധം തന്നെയാണ് വലിയ സുരക്ഷ പൊലീസ് ഒരുക്കിയിട്ടും ഇവർക്ക് പ്രവേശിക്കാൻ കഴിയാത്തതിന്റെ കാരണം. കാര്യങ്ങൾ കൈവിട്ട് പോകും എന്ന ബോധ്യം വന്നപ്പോഴാണ് സർക്കാരും പൊലീസിനോട് വരുന്നവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണം എന്ന സന്ദേശം നൽകിയത്. ആദ്യ രണ്ട് ദിവസങ്ങളും പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ആ താൽപര്യം പൊലീസിനും ഉണ്ടായില്ല. കോടതി വിധി നടപ്പിലാക്കുക എന്ന ബാധ്യതയുണ്ടെങ്കിലും അണപൊട്ടിയ ഭക്ത രോഷത്തിന് മുന്നിൽ അതൊന്നും വിലപ്പോയില്ല.

ആദ്യ ദിനം നിലയ്ക്കലിൽ ഉണ്ടായ സംഘർഷം ഭക്തർ എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ മുതൽ പ്രക്ഷോഭകാരികൾ തടഞ്ഞ് പരിശോധിച്ചതിനാലായിരുന്നു. ഇതിന് ശേഷം നിലയ്ക്കൽ മുതൽ സന്നിധാനം വരെ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പിന്നീട് കൂടുതൽ യുവതികൾ എത്തുന്നതനുസരിച്ച് പ്രതിഷേധവും കൂടുതൽ ഭക്തർ എത്തുകയും ചെയ്തതോടെ നട അടയ്ക്കുന്നത് വരെ 144 തുടരാൻ തീരുമാനിക്കുകയായിരുന്നു.ഇന്നും 50 തികയാത്ത സ്ത്രീ ശബരിമലയിലെത്തി. ബാലമ്മയെന്ന 47കാരിയാണ് അതീവ രഹസ്യമായി നടപ്പന്തലിലെത്തിയത്. നീലിമല കയറിയെത്തിയെ ഇവരെ നടപ്പന്തലിൽ ഭക്തർ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ശരണം വിളികളും തുടങ്ങി.

ഇതോടെ പൊലീസെത്തി ബാലമ്മയ്ക്ക് ചുറ്റും സംരക്ഷണ വലയം തീർത്തു. പ്രതിഷേധത്തിന്റെ ശക്തി കണ്ട ബാലമ്മ ബോധരഹിതയുമായി. സന്നിധാനം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ മലയിറക്കി. ഇതോടെ പതിനെട്ടാംപടി ചവിട്ടാനുള്ള ബാലമ്മയുടെ ആഗ്രഹവും നടക്കാതെ പോയി. സന്നിധാനത്ത് എത്തി അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ മുമ്പോട്ട് കൊണ്ടു പോകുമെന്ന പൊലീസിന്റെ വാദമാണ് ഇന്നും പ്രതിഷേധം പൊളിച്ചത്.

ആന്ധ്ര സ്വദേശിയായ യുവതി ശബരിമല ദർശനത്തിന് നടപ്പന്തൽ വരെ എത്തിയിരുന്നു. നടപ്പന്തലിൽ വെച്ച് സംശയം തോന്നിയ ചിലർ ഇവരെ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖ പരിശോധിക്കുകയായിരുന്നു. ആധാർ കാർഡ് പ്രകാരം ഇവർക്ക് 47 വയസ്സാണെന്ന് മനസിലാക്കിയതോടെ ഇവർ പ്രതിഷേധമുയർത്തി. ഇതോടെ പൊലീസെത്തി ഇവരെ സ്ഥലത്തു നിന്നും മാറ്റി. തുടർന്ന് ആംബുലൻസിൽ ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സ്ട്രച്ചെറിലാണ് ബാലമ്മയെ ഇവിടെ നിന്നു മാറ്റിയത്. ബാലമ്മ എന്നാണ് ഇവരുടെ പേരെന്നും ആന്ധ്ര സ്വദേശിയായാണ് ഇവരെന്നും പൊലീസ് അറിയിച്ചു. 52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തൽ വരെയെത്തിയതെന്നും പിന്നീട് സംശയം തോന്നി ആധാർ കാർഡ് പരിശോധിച്ചപ്പോളാണ് 47 വയസ്സാണെന്ന് മനസിലായതെന്നും ഇവരെ പരിശോധിച്ച ഭക്തർ പറഞ്ഞു.

ഇതോടെ ശബരിമലയിലേക്ക് കയറണമെന്ന ആഗ്രഹത്തോടെ വന്ന മറ്റു സ്ത്രീകൾ തിരികെ പോകാനാണ് സാധ്യത. എന്നാൽ പമ്പയ്ക്ക് മുൻപുള്ള സ്ഥലങ്ങളിൽ മറ്റ് സ്ത്രീകൾ തീർത്ഥാടനത്തിനായി വന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ പമ്പയിലെ പ്രതിഷേധം ശക്തമെന്ന തോന്നലുള്ളതിനാൽ സ്ഥിതി ശാന്തമായ ശേഷം സ്ത്രീകളായ ഭക്ഥരുടെ വരവ് പ്രതീക്ഷിക്കാം

ശബരിമലയിൽ പൊലീസിന്റെ പ്രതിരോധവും അവകാശവാദങ്ങളും പൊളിയുന്നു. ശബരിമല ദർശനത്തിന് യുവതികളെത്തിയാലും മലകയറ്റാനാവാത്ത സാഹചര്യത്തിലാണ് പമ്പയും സന്നിധാനവും. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള ഭക്തർ കടത്തി വിടുന്നത്. ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമത്തെ ബലപ്രയോഗത്തിലൂടെ നേരിടാൻ പൊലീസ് തയ്യാറല്ല. ഈ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദർശനത്തിന് എത്തിയത്.

ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സിൽ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തർ വഴിയിൽ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് എത്തി യുവതികളെ പമ്പാ ഗാർഡ് റൂമിലേക്ക് മാറ്റി. സന്നിധാനത്ത് ഇനി സംഘർഷത്തിലേക്ക് നയിക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്നാണ് പൊലീസ് ഉന്നതർ നൽകിയ നിർദ്ദേശം.

സംസ്ഥാന സർക്കാരിന് വിഷയം തീരാ തലവേദനയായി മാറിയ അവസ്ഥയാണ്. ഇത് സംബന്ധിച്ച് പാർട്ടി സർക്കാരിനോട് സൂക്ഷിച്ച് ഇടപെടണമെന്ന് താക്കീതും നൽകി. പിന്നീട് മന്ത്രിമാരും പല അഭിപ്രായം പറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.റിവ്യൂ ഹർജിക്ക് പോകില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് കോടതിക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനമെന്നും ഗദേവസ്വം ബോർഡും അറിയിച്ചിട്ടുണ്ട്. എന്നാൽ റിവ്യു ഹർജിക്ക് പോകാനാണ് അയ്യപ്പ സേവ സംഘത്തിന്റെ തീരുമാനം.

സർക്കാർ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും. സർക്കാരിന് ദാഷ്ട്യമാണെന്നും ചർച്ച ചെയ്തിട്ടും കാര്യമില്ലെന്ന് അവർ പറയുമ്പോൾ ഇത് രാജ ഭരണമല്ലെന്നും നടയടയ്ക്കും എന്ന പറയാൻ നിങ്ങൾക്ക് കഴിയില്ലെന്നും വെറും ശമ്പളക്കാർ മാത്രമമാണ് തിരുമേനിയെന്നും മന്ത്രി എംഎം മണി പ്രസ്താവനയിൽ പറയുകയും ചെയ്തതോടെ കാര്യങ്ങൾ തുറന്ന പോരിലേക്ക് എത്തി. രാജകുടുംബത്തിന് ക്ഷേത്രത്തിൽ അവകാശമില്ലെന്ന് പറയാൻ കഴിയില്ലെന്ന് ശശി കുമാര വർമ പറഞ്ഞതോടെയാണ് മന്ത്രിയും രാജകുടുംബവും തമ്മിൽ തുറന്ന പോര് തുടങ്ങിയത്.

മണ്ഡലകാലത്ത് ശബരിമലയിൽ ക്രമസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്‌റ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ സുരക്ഷക്കായി നിയോഗിച്ചത്. എന്നാൽ എവിടെയാണ് പൊലീസിന് വീഴ്‌ച്ച പറ്റിയതെന്ന പരശോധിക്കമെന്നും നടയടച്ച ശേഷം പൊലീസിന്റെ നടപടികൾ വിലയിരുത്തുമെന്നും ബഹ്‌റ പ്രതികരിച്ചു. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളുടെ നിജസ്ഥിതി സുപ്രീംകോടതിയെ അറിയിക്കാനും പൊലീസ് തീരുമാനിച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മടങ്ങിയെത്തിയാൽ കാര്യങ്ങൾ അദ്ദേഹത്തേയും ഡിജിപി ബോധ്യപ്പെടുത്തും.

ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് ഇപ്പോഴും പരസ്യമായി പറയുന്നത്. എന്നാൽ യുവതികളെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയക്കണമെന്ന അനൗദ്യോഗിക സന്ദേശമാണ് പമ്പയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. പൊലീസിനെതിരെ വിശ്വാസികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ്. പൊലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്രകൾ തുടങ്ങിയതും പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ നീങ്ങാൻ പൊലീസ് മേധാവി തീരുമാനിച്ചിരിക്കുന്നത്. ഗവർണ്ണർ പി സദാശിവത്തേയും കാര്യങ്ങൾ ധരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP