Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയ്യപ്പൻ എന്നൊരു ദൈവത്തെ കുറിച്ച് പുരാണങ്ങളിൽ ഒന്നും പരാമർശമില്ല; കറുത്ത മുണ്ടും മാലയുമെല്ലാം നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ല; എന്തിനാണ് ആളുകൾ ശബരിമലയിൽ പോകുന്നതെന്ന് മനസ്സിലാകുന്നില്ല; അയ്യപ്പൻ ദൈവമല്ലെന്ന് പ്രഖ്യാപിച്ച് കാശി മഠാധിപതി

അയ്യപ്പൻ എന്നൊരു ദൈവത്തെ കുറിച്ച് പുരാണങ്ങളിൽ ഒന്നും പരാമർശമില്ല; കറുത്ത മുണ്ടും മാലയുമെല്ലാം നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ല; എന്തിനാണ് ആളുകൾ ശബരിമലയിൽ പോകുന്നതെന്ന് മനസ്സിലാകുന്നില്ല; അയ്യപ്പൻ ദൈവമല്ലെന്ന് പ്രഖ്യാപിച്ച് കാശി മഠാധിപതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശബരമലയിലെ അയ്യപ്പൻ ദൈവമല്ലെന്ന വിശദീകരിച്ച് കാശി മഠാധിപതി കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥ. തന്റെ ഭക്തരോട് സ്വാമി ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പുരാണങ്ങളിലൊന്നും ഇങ്ങിനെയൊരു ദൈവത്തെ കുറിച്ച് പരാമർശമില്ല. കറുത്ത മുണ്ടും മാലയുമെല്ലാം നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സ്വാമി വിശദീകരിക്കുകയാണ്. കൊങ്കിണി ഭാഷയിലെ ചെറു പ്രഭാണമാണ് യു ട്യൂബ് ലിങ്കായി പ്രചരിക്കുന്നത്. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ആചാര്യനായ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥ. സ്വാമി സുധീന്ദ്ര തീർത്ഥയുടെ സമാധിയോടെയാണ് സംയമീന്ദ്ര തീർത്ഥ കാശിമഠാധിപതിയാകുന്നത്.

അയ്യപ്പൻ ദേവമല്ലെന്നും ദേവഗണം മാത്രമാണെന്നുമാണ് സ്വാമി സംയമീന്ദ്ര തീർത്ഥയുടെ വിശദീകരണം. പുരാണങ്ങളിലോ ഭാഗവതത്തിലോ അയ്യപ്പനെ കുറിച്ച് പരാമർശമില്ലെന്ന് സ്വാമി സംയമീന്ദ്ര തീർത്ഥ വിശദീകരിക്കുന്നു.ഹിന്ദു സമുദായത്തിന് ചേർന്നതല്ല കറുത്ത മുണ്ടും കറുത്ത മാലയുമെന്ന് സ്വാമി സംയമീന്ദ്ര തീർത്ഥ പറയുന്നു. എന്തിനാണ് ആളുകൾ ശബരിമലയിൽ പോകുന്നതെന്ന് മനസിലാകുന്നില്ലെന്ന് സ്വാമി സംയമീന്ദ്ര തീർത്ഥ വിശദീകരിച്ചു.നെയ്യ് അയ്യപ്പന് നിവേദിക്കുന്നതിനേയും സ്വാമി സംയമീന്ദ്ര തീർത്ഥ വിമർശിക്കുന്നുണ്ട്.

സ്വാമിയുടെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ-നിങ്ങൾ എവിടെ വേണമെങ്കിലും എടുക്ക് .. കേരളം എടുത്തുനോക്കു, ദൈവം എന്നുപറഞ്ഞാൽ ശബരിമല . ഞങ്ങൾക്ക് മനസിലാകുന്നില്ല .അത് ദൈവം അല്ല. ഭാഗവതം ഞാൻ വായിച്ചിട്ടുണ്ട് ,ഏത് ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല . ശിവനും ,ശങ്കരനും ,ഹരഹര പുത്രൻ എന്ന് .ഏത് പുരാണത്തിൽ ഉണ്ട് ഇത്. അത് ദൈവം അല്ല ,അവർ പറയുന്നു അത് ഇത് എന്നൊക്കെ .

ഞങ്ങൾക്ക് സമുദായത്തിന് പറഞ്ഞിട്ടുള്ളതല്ല .കറുത്ത മുണ്ട് ,മാല ഇത് എല്ലാം. നിങ്ങളുടെ വെങ്കട്ടരമണന് നെയ്യ് കൊടുക്കില്ല , അവിടെ കൊണ്ട് കൊടുക്കും . മനസ്സിലായോ ? കുറെ ആളുകൾ അവിടെ പോകുന്നുണ്ട് എന്തിനെന്ന് അറിയില്ല .ബോംബെയിൽ നിന്നും വരുന്നു എല്ലാവർഷവും ഞങ്ങൾ അമ്പലമേട് (എറണാകുളം ജില്ല) ഉള്ളപ്പോൾ . ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല. ഏതു പുരാണത്തിൽ ഉണ്ട്.-സ്വാമി ചോദിക്കുന്നു. പുരാണത്തിൽ ഇല്ലാത്ത അയ്യപ്പനെ ആരാധിക്കുന്നതിന്റെ സാങ്കേതികത്വമാണ് ചോദ്യം ചെയ്യുന്നത്.

താരകബ്രഹ്മവും പരമാത്മസ്വരൂപനുമായ ഭഗവാൻ ശ്രീ ധർമശാസ്താവാണ് ശബരിമലയിലെ പ്രധാന മൂർത്തിയെന്നാണ് വിശ്വാസം.. പത്മാസനത്തിലിരുന്ന് തപസ് ചെയ്യുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഷ്ണു അവതാരമായ പരശുരാമനാണ് ഇവിടെ മഹാദേവൻ നൽകിയ ധർമശാസ്താവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചതെന്നു വിശ്വാസം. ശൈവ-വൈഷ്ണവ തേജസായ ഹരിഹരപുത്രനെന്നാണ് ധർമശാസ്താവിനെ സങ്കല്പിച്ചിരിക്കുന്നത്. ഇതകൊണ്ട് തന്നെ ശൈവ-വൈഷ്ണ ഭക്തർ ശബരിമലയിലേക്ക് ഒഴുകിയെത്തുന്നു. ഈ വിശ്വാസത്തെയാണ് കാശി മഠാധിപതി ചോദ്യം ചെയ്യുന്നത്.

അദ്ദേഹം പരബ്രഹ്മസ്വരൂപനായ ലോകനാഥൻ തന്നെയാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ശനിമൂലമുള്ള ദുരിതങ്ങളെ ഇല്ലാതാക്കി ആരോഗ്യവും ഐശ്വര്യവും മോക്ഷവും ലഭിക്കുവാൻ ശനീശ്വരനായ ശബരിമല ശാസ്താവിനെ ദർശിച്ചു നെയ്യഭിഷേകം നടത്തിയാൽ മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. പന്തളരാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ശ്രീ ധർമശാസ്താവിൽ ലയിച്ചു ചേർന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വലിയ തോതിൽ ചർച്ചയാകുമ്പോഴാണ് ഹൈന്ദവ ആത്മീയ പണ്ഡിതൻ തന്നെ ശബരിമലയുടെ ദേവ ചൈതന്യത്തെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് ഈ വിഷയം സജീവ ചർച്ചയായി മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP