Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ദേവസ്വം ബോർഡ് വഴങ്ങുന്നു; ശബരിമല തീർത്ഥാടനം സംബന്ധിച്ച് തന്ത്രിയും പന്തളം കൊട്ടാരവുമായി ആലോചിക്കും; ആരോഗ്യവകുപ്പിന്റെ തീരുമാനം നിർണായകമെന്ന് പ്രസിഡന്റും അംഗങ്ങളും

ഒടുവിൽ ദേവസ്വം ബോർഡ് വഴങ്ങുന്നു; ശബരിമല തീർത്ഥാടനം സംബന്ധിച്ച് തന്ത്രിയും പന്തളം കൊട്ടാരവുമായി ആലോചിക്കും; ആരോഗ്യവകുപ്പിന്റെ തീരുമാനം നിർണായകമെന്ന് പ്രസിഡന്റും അംഗങ്ങളും

ശ്രീലാൽ വാസുദേവൻ

പന്തളം: കോവിഡ് കാലത്തെ ശബരിമല തീർത്ഥാടനം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും അയയുന്നു. തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ മാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ഉറപ്പു നൽകി.

ശബരിമല മണ്ഡല-മകരവിളക്ക് കാലത്തെ കുറിച്ച് അന്തിമ തീരുമാനം 30 ന് ഉണ്ടാകു മെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഇത് സംബന്ധിച്ച് 28 ന് ഉന്നതതല യോഗം ചേരും. വലിയകോയിക്കൽ ക്ഷേത്രത്തിലെ പണി നടന്നു കൊണ്ടിരിക്കുന്ന അന്നദാന മണ്ഡപവും മറ്റ് അനുബന്ധ സൗകര്യങ്ങളും വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഇത്തവണ തീർത്ഥാടനം.

തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ തീരുമാനം നിർണായകമാണ്. സർക്കാരിന്റെയും പൊലീസിന്റെയും അഭിപ്രായം ഉൾക്കൊണ്ട് മാത്രമേ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്താനാവൂ. കോവിഡ് ഉള്ള ഒരാളും ഇത്തവണ ശബരിമലയിൽ വരില്ല. കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. എരുമേലി, നിലയ്ക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ആന്റിജൻ പരിശോധനയുണ്ടാവും. ഇതിനുള്ള ചെലവ് സ്വയം വഹിക്കണം. സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമവും നടക്കും.

വെർച്വൽ ക്യു വഴി ഹൈക്കോടതി, സർക്കാർ മാർഗ നിർദ്ദേശ പ്രകാരം മാത്രമേ തീർത്ഥാടകരെ കടത്തിവിടുകയുള്ളൂ. ആചാരങ്ങൾ നിലനിർത്തുന്ന രീതിയുണ്ടാവുമെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടും. പമ്പാ സ്നാനം ഒഴിവാക്കും. ബലിതർപ്പണം കോവിഡ് മാനദണ്ഡം പാലിച്ചാവും. നെയ്യഭിഷേകത്തിന് പ്രത്യേക സംവിധാനം ഒരുക്കും. ഭക്തന് അഭിഷേകം ചെയ്ത നെയ്യ് ലഭിക്കും. അന്നദാനത്തിന് പ്രത്യേക നിയന്ത്രണം ഉണ്ടാവും. നിലയ്ക്കൽ വിരി വയക്കാൻ സംവിധാനം ഏർപ്പെടുത്തും.

തിരുവാഭരണ ഘോഷയാത്രയും തങ്കയങ്കി ഘോഷയാത്രയും സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. ഇടത്താവളങ്ങളിൽ നിയന്ത്രണങ്ങളോടെ അന്നദാനം നടക്കും. പന്തളത്ത് പണി നടന്നു കൊണ്ടിരിക്കുന്ന അന്നദാന മണ്ഡപം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം ഭാഗികമായി തുറന്നു കൊടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അംഗങ്ങളായ അഡ്വ. കെഎസ്. രവി, എൻ വിജയകുമാർ എന്നിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP