Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇത്; താൻ ശബരിമലയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടേ ഇല്ലെന്ന് ബിന്ദു അമ്മിണി; ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ വൻ ഭക്തജന തിരക്കും; ആചാര ലംഘനത്തിന് നവോത്ഥാന കൂട്ടായ്മക്കാർ എത്തുമെന്ന വിലയിരുത്തലിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷ

ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇത്; താൻ ശബരിമലയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടേ ഇല്ലെന്ന് ബിന്ദു അമ്മിണി; ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ വൻ ഭക്തജന തിരക്കും; ആചാര ലംഘനത്തിന് നവോത്ഥാന കൂട്ടായ്മക്കാർ എത്തുമെന്ന വിലയിരുത്തലിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ യുവതികൾ ആചാര ലംഘനത്തിന് എത്തുമെന്ന അഭ്യൂഹങ്ങൾ അതിശക്തം. കഴിഞ്ഞ ദിവസം ബിന്ദു അമ്മണി റാന്നിയിൽ എത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ആരാച ലംഘനം തടയുന്നതിന് പരിവാറുകാരും സന്നിധാനത്തുണ്ട്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പൊലീസുകാർ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ട്. കഴിഞ്ഞ മാസം 15 പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ആചാര ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉള്ളതിനാൽ കൂടുതൽ പേരെ സുരക്ഷയ്ക്ക് നിയോഗിക്കുകയായിരുന്നു.

ഇടവമാസത്തിലെ ആദ്യ ദിവസം ആചാര ലംഘനമെന്ന ലക്ഷ്യത്തോടെ ആരും എത്തിയില്ല. പുലർച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടന്നു. തുടർന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. നല്ല തിരിക്കും ഉണ്ടായിരുന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകൾക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ നട അടയ്ക്കും വരെ അതിശക്തമായ സുരക്ഷ തുടരാനാണ് തീരുമാനം.

അതിനിടെ ശബരിമല കയറാൻ വീണ്ടും എത്തിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി രംഗത്ത് എത്തി. ശബരിമല സന്നിധാനത്തേക്ക് ബിന്ദു അമ്മിണി എത്തിയെന്നും സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചതിനാൽ മലകയറാതെ പോയെന്നുമായിരുന്നു പ്രചാരണം. ഈ വാർത്തകൾ പൂർണമായും തള്ളുകയാണ് ഫേസ്‌ബുക്കിലൂടെ ബിന്ദു അമ്മിണി. കേരളത്തിൽ കലാപം ഉണ്ടാക്കാൻ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിലുള്ളവർ ശ്രമിക്കുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. 'ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്'- ബിന്ദു അമ്മിണി ആരോപിക്കുന്നു.

എറണാകുളത്ത് നിന്ന് പത്തനംതിട്ട റാന്നിയിലെക്കും അവിടെ നിന്ന് അമ്മ താമസിക്കുന്ന സ്ഥലത്തേക്കും പോകാൻ ആയിരുന്നു തീരുമാനിച്ചത്. 24 മണിക്കൂറും പൊലീസ് സുരക്ഷയിലാണ് ജീവിക്കുന്നത്. പൊലീസുകാരെ അറിയിക്കാതെ എവിടെയും പോകാനാകില്ല. റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതെന്നും ബിന്ദു അമ്മിണി കുറിക്കുന്നു. ഇടവം ഒന്നാം തിയതി തന്നെയാണ് ബിന്ദു അമ്മിണി പത്തനംതിട്ടയിലെത്തിയത്. ഇതും ശബരിമല ദർശനത്തിനായി ബിന്ദു അമ്മിണി എത്തിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടി.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിലെ സ്‌പെഷ്യൽ ബ്രാഞ്ച് കാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

എന്റെ അമ്മ പത്തനംതിട്ടയിലാണ് താമസം. എനിക്ക് മെയ് മാസം കോളേജിൽ അവധി ആണ്. ഒരു പാട് കാലമായ് ഒരു യാത്ര ആഗ്രഹിക്കുന്നു. അതിനാൽ എന്റെ സുഹൃത്തുക്കളെ കാണാനായ് ഞാൻ ഒരു യാത്രയിലാണ്. തിരുവനന്തപുരം - പത്തനംതിട്ട - കോട്ടയം - ആലപ്പുഴ- തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ് - ഇനിയും ചിലരെ കാണാനുണ്ട് - മറ്റ് പല ജില്ല കളിലൂടെ കടന്നു പോകാനുണ്ട്. 24 മണിക്കൂർ പൊലീസ് സംരക്ഷണം ഉള്ള എനിക്ക് പൊലീസ് അറിയാതെ ഒരിടത്തും പോകാനാവില്ല. ഒരു സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു സ്റ്റേഷൻ പരിധിയിലെത്തുന്നതിന് മുൻപ് സ്‌പെഷ്യൽ ബ്രാഞ്ച് നോട് റിപ്പോർട്ട് ചെയ്യാറുണ്ട്. ഇന്നലെ ശാന്തി വനം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റി വച്ച് പത്തനംതിട്ടയിലേക്ക് വരാൻ തീരുമാനിച്ചു. എന്റെ കൂടെ 'പൊലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താൻ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയേണ്ടി വരില്ലേ

റാന്നിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാൻ അവിടെ നിന്ന് പത്തനംതിട്ടയിൽ അമ്മയെ കാണാൻ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പൊലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പൊലീസിൽ തീരുമാനം ആവുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാൻ റാന്നി പൊലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു. ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

ഇന്ന് പമ്പയിൽ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാൻ വരുന്നതായി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായ് പറഞ്ഞു. ഇവർ ആരോടാണ് ശമ്പളം വാങ്ങുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ മല്ലപ്പള്ളിക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനിൽ ഞാൻ ഉണ്ടെന്ന് കരുതി നൂറിൽ പുറത്ത് സംഘ പരിവാർ കാർ സംഘടിച്ചിരുന്നു. ഇത്തരത്തിൽ കലാപത്തിന് നീക്കം നടക്കുന്ന തിന്റെ ഉത്തരവാദിത്വം പൊലീസിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കണം. അവരെ അവരുടെ ഉത്തരവാദിത്വം ആരോടാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP