Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പഠിച്ചത് സാമ്പത്തികവും പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; വാട്ടർ അഥോറിറ്റിയിൽ ജയതിലകിനൊപ്പം നിന്ന് ശുദ്ധീകരണത്തിന് മുന്നിൽ നിന്ന ബോർഡ് മെമ്പർ; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളി; തിരുവനന്തപുരത്തെ ഓഫീസിലെ ജോലി കാർക്കശ്യം എത്തിച്ചത് 'ജീൻസ് വിവാദത്തിലും'; ബെഹ്‌റയെ കുടുക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ സുനിൽരാജിന്റെ മികവ്; പൊലീസിനെ വെട്ടിലാക്കിയ പൊലീസുകാരന്റെ മകന്റെ ഔദ്യോഗിക കഥ

പഠിച്ചത് സാമ്പത്തികവും പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; വാട്ടർ അഥോറിറ്റിയിൽ ജയതിലകിനൊപ്പം നിന്ന് ശുദ്ധീകരണത്തിന് മുന്നിൽ നിന്ന ബോർഡ് മെമ്പർ; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളി; തിരുവനന്തപുരത്തെ ഓഫീസിലെ ജോലി കാർക്കശ്യം എത്തിച്ചത് 'ജീൻസ് വിവാദത്തിലും'; ബെഹ്‌റയെ കുടുക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ സുനിൽരാജിന്റെ മികവ്; പൊലീസിനെ വെട്ടിലാക്കിയ പൊലീസുകാരന്റെ മകന്റെ ഔദ്യോഗിക കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിനെ അഴിമതിക്കുരുക്കിലാക്കുന്നത് പൊലീസുകാരൻ മകൻ. എസ് ഐയായി സർവ്വീസിൽ കയറി എസ് പിയായി വിരമിച്ച സോമരാജൻ എന്ന പേരെടുത്ത പൊലീസുകാരന്റെ മകനാണ് സുനിൽ രാജ്. ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിങ് അടക്കമുള്ള സൗഹൃദങ്ങൾ 1996 ബാച്ചുകാരനായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുണ്ട്. ഓഫീസിൽ കർശന നിലപാടുകളെടുക്കുന്ന സുനിൽ രാജിനെതിരെ ജീൻ വിവാദം പോലും ജീവനക്കാർ ഉയർത്തി. എന്നാൽ പക്വമായ പ്രതികരണത്തിലൂടെ അതെല്ലാം ഒഴിവാക്കുകയും ചെയ്തു. വാട്ടർ അഥോറിട്ടിയിൽ മെമ്പറായിരിക്കെ അഴിമതിക്കെതിരെ അതിശക്തമായ നിലപാട് എടുത്ത ഐഎഎഎസ് ഉദ്യോഗസ്ഥനാണ് സുനിൽ രാജ്.

സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ ഏറെ ചർച്ചയായി കഴിഞ്ഞു. 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളും 12,061 കാർട്രിഡ്ജും സ്റ്റോക്കിൽ കുറവുണ്ടെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 250 എണ്ണം 9 എംഎം ഡ്രിൽ കാർട്രിഡ്ജുകളുടെ കുറവ് കൃത്രിമ കാർട്രിഡ്ജുകൾ ഉപയോഗിച്ച് മറച്ചുവച്ചതായും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് വഴി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ എസ് സുനിൽരാജ് വിശദീകരിച്ചു. 2013ൽ മുതൽ 2018 മാർച്ച് വരെ പൊലീസിന്റെ നവീകരണവും ശാക്തീകരണവും സംബന്ധിച്ച പ്രവർത്തനക്ഷമതാ ഓഡിറ്റിലാണ് സിഎജി കേരളാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

പതിവ് ശൈലി വിട്ടുള്ള പത്ര സമ്മേളനമാണ് കഴിഞ്ഞ ദിവസം സുനിൽ രാജ് നടത്തിയത്. എല്ലാം ചോദ്യത്തിനും കിറു കൃത്യമായ മറുപടി നൽകി. ഇതോടെ വെട്ടിലായത് പൊലീസും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമാണ്. പൊലീസിനെ വെട്ടിലാക്കിയത് പൊലീസുകാരന്റെ മകനാണെന്നത് കൗതുകത്തോടെയാണ് സേനയ്ക്കുള്ളിലുള്ളവരും കാണുന്നത്. വലിയ പ്രതിസന്ധിയിലേക്കും അഴിമതി ആരോപണങ്ങളിലേക്കും പൊലീസിനെ തള്ളി വിടുന്നതാണ് ഈ റിപ്പോർട്ട്. ഇരട്ട പിജിയുള്ള സുനിൽ രാജ് എന്നും അഴിമതിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.

എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എക്കണോമിക്‌സിൽ പിജിയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പിജെയും നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അക്കൗണ്ടന്റെ ജനറലാകുന്നതിന് മുമ്പ് മധ്യപ്രദേശിലും ഇതേ ജോലി ചെയ്തിരുന്നു. ചെന്നൈയിലും രാജ്‌കോട്ടിലും മുംബൈയിലും എല്ലാം ജോലി ചെയ്തിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഓഫീസിൽ കർശന നിലപാടാണ് ഇദ്ദേഹം എടുക്കാറുള്ളത്. ഓഫീസിൽ ഔദ്യോഗിക വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന നിലപാട് ഇദ്ദേഹം എടുത്തിരുന്നു. ഇതിനെ ജീൻസ് നിരോധിക്കലായി ഒരു കൂട്ടർ ചിത്രീകരിച്ചു. ഇതേ തുടർന്ന് സുനിൽരാജ് യോഗം വിളിച്ചു. ജീൻസ് നിരോധിച്ചെന്ന വ്യാജ പ്രചരണം നിർത്തണമെന്നും ആവശ്യപ്പെട്ടു.

സോമരാജന്റെ അച്ഛൻ പൊലീസിൽ എസ് ഐയായിട്ടാണ് സർവ്വീസിൽ കയറിയത്. ഐപിഎസ് കൺഫർ ചെയ്തു കിട്ടുകയും ചെയ്തു. സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് നാളേറെയാവുകയും ചെയ്തു. അന്വേഷണ മികവിലും മറ്റും പേരെടുത്ത സോമരാജൻ കുറ്റാന്വേഷണത്തിലും മറ്റും മികവ് കാട്ടിയ വ്യക്തിയാണ്. സുനിൽരാജും അച്ഛനെ പോലെ ജോലിയിൽ ഉറച്ച നിലപാടുകളാണ് എടുക്കാറുള്ളത്. സുനിൽ രാജിന്റെ ഭാര്യാ പിതാവ് എസ് എൻ ഡി പിയുടെ പ്രധാന നേതാവുമാണ്. 2010ലാണ് വാട്ടർ അഥോറിറ്റിയിലെ അക്കൗണ്ട് മെമ്പറായി സുനിൽ രാജ് എത്തുന്നത്. അന്ന് ഡോ ജയതിലകായിരുന്നു ചെയർമാൻ. എംഡി സുസൻ ജേക്കബായിരുന്നു. വാട്ടർ അഥോറിറ്റിയിലെ കെടുകാര്യസ്ഥകളിൽ ജയതിലകിനൊപ്പം നിന്ന് പോരാട്ടം നടത്തുകയായിരുന്നു സുനിൽ രാജ്.

അന്ന് എൻകെ പ്രേമചന്ദ്രനായിരുന്നു ജലവിഭവ മന്ത്രി. കള്ളക്കളികളിൽ സുനിൽ രാജ് ഉറച്ച നിലപാട് എടുത്തപ്പോൾ വാട്ടർ അഥോറിട്ടിയെ സമ്പൂർണ്ണമായും അഴിച്ചു പണിയുകയായിരുന്നു അന്നത്തെ ഇടത് സർക്കാർ ചെയ്തത്. അങ്ങനെ അഴിമതിക്കെതിരെ കർശന നിലപാടാണ് സുനിൽ രാജ് എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലും സുനിൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. യുഎന്നിലും ലോക ഭക്ഷ്യസുരക്ഷാ പദ്ധതിയിലും എല്ലാം ഓഡിറ്ററായി. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയിലും ജോലി നേക്കി. വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും വിവിധ ജോലികളുമായി എത്തി. ആഫ്രിക്കൻ രാജ്യങ്ങളായ സെനഗലിലും നൈഗറിലും ജോലി നോക്കി.

ഒഴിവ് സമയത്ത് വായനയോടാണ് കൂടുതൽ താൽപ്പര്യം. ബാഡ്മിന്റണും കളിക്കും. ടെന്നീസും ക്രിക്കറ്റും കളിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെ ജോലിതിരക്കുകൾക്കൊപ്പം വായനയും കളികളുമായി മുമ്പോട്ട് പോകുന്ന സിവിൽ സർവ്വീസുകാരനാണ് സുനിൽ രാജ്. ഇത് തന്നെയാണ് പൊലീസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിറയുന്നത്. കർശനമായ നിലപാടുകൾ റിപ്പോർട്ടിലും സ്വീകിരച്ചു. ഇക്കാലയളവിൽ മാർഗനിർദ്ദേശം ലംഘിച്ച് പൊലീസ് വകുപ്പ് വാങ്ങിയ 269 ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും സിബിസിഐഡിയുടെയും ഉപയോഗത്തിനുള്ള ആഡംബര കാറുകളായിരുന്നുവെന്നാണ് കണ്ടെത്തൽ. ദർഘാസ് ക്ഷണിക്കാതെ 1.10 കോടി രൂപയ്ക്ക് വിവിഐപി സുരക്ഷയ്ക്കായി രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനം വാങ്ങി.

അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള 2.81 കോടി രൂപ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിമാർക്കും വില്ല നിർമ്മിക്കാൻ വക മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിന് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് എജി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP