Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202223Sunday

കോടമ്പക്കത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സംസ്‌കരിച്ച് റെഡ് ഹിൽസിലുള്ള ഫാം ഹൗസിൽ; അന്ത്യകർമ്മങ്ങൾ നടത്തിയത് മകൻ ചരൺ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങും അരങ്ങേറി; ഒഴുകി എത്തിയത് സിനിമാ പ്രവർത്തകർ അടക്കം നൂറ് കണക്കിന് ആളുകൾ; സംസ്‌കാര ചടങ്ങുകൾ നീണ്ടത് മണിക്കൂറുകൾ; മണ്ണോട് ചേർന്ന് പ്രിയ എസ്‌പി.ബി യാത്രയായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയ്ക്ക് സമീപം റെഡ് ഹിൽസിലുള്ള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ നടന്നത്.മകൻ എസ്.ബി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കോവിഡ് ജാഗ്രതയ്ക്ക് ഇടയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ സിനിമാമേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹിൽസിൽ എത്തിയത്.

ഇന്നലെ കോടമ്പാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.എസ് പി ബിയുടെ മരണവാർത്ത ഉൾക്കൊള്ളനാകാതെ സ്ത്രീകളടക്കമുള്ളവർ ഫാം ഹൗസിന് പുറത്തും തടിച്ച് കൂടി. എസ്‌പി.ബി തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകൾ ഉണർത്തിയ രണ്ടാഴ്ചകൾക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തെത്തുന്നത്.

ഏകദേശം ഒരുമണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകൾ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടുപോകുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടിൽനിന്നു എസ്‌പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയിൽ ഉടനീളം വഴിയരികിൽ കാത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു.ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റർ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദർശനം പുരോഗമിക്കുന്നത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാനായി എത്തികൊണ്ടിരിക്കുകയാണ്. ചലച്ചിത്ര താരം റഹ്മാൻ, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖർ താമരപ്പാക്കത്തെത്തി എസ്‌പിബിക്ക് ആദരാജ്ഞലി അർപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതൽ വഷളായെന്നും പരമാവധി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ ഇന്നലെ രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മഹാഗായകൻ വിട പറഞ്ഞത്.രജനി കാന്ത്, മോഹൻലാൽ,യേശുദാസ് , ചിത്ര, പ്രഭുദേവ, തുടങ്ങി ഇന്ത്യൻ സിനിമ രംഗത്തെ പ്രമുർ അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP