Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്ര മൈൽ വേണമെങ്കിലും തുടർച്ചയായി പറക്കാം; ലോകത്തിന്റെ ഏത് കോണിലും രഹസ്യമായി എത്താം; തകർക്കാൻ ആരെത്തിയാലും ഒഴിഞ്ഞ് മാറും; ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായി റഷ്യ; റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പിൽ പകച്ച് ലോകം

എത്ര മൈൽ വേണമെങ്കിലും തുടർച്ചയായി പറക്കാം; ലോകത്തിന്റെ ഏത് കോണിലും രഹസ്യമായി എത്താം; തകർക്കാൻ ആരെത്തിയാലും ഒഴിഞ്ഞ് മാറും; ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായി റഷ്യ; റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പിൽ പകച്ച് ലോകം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഏറ്റവും അത്യന്താധുനികമായ ന്യൂക്ലിയർ-പവേർഡ് ക്രൂയിസ് മിസൈൽ തങ്ങൾ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. ബുറെവെസ്റ്റ്നിക് എന്നാണിതിന്റെ പേര്. എത്ര മൈൽ വേണമെങ്കിലും തുടർച്ചയായി പറക്കാൻ സാധിക്കുന്ന മിസൈലാണിത്. ഇതിന് ലോകത്തിന്റെ ഏത് കോണിലും രഹസ്യമായി എത്താനും കഴിവുണ്ട്. ഈ മിസൈലിനെ തകർക്കാൻ ആരെത്തിയാലും ഒഴിഞ്ഞ് മാറാനുള്ള കഴിവും ഇതിനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായാണ് റഷ്യ മുന്നോട്ട് വന്നിരിക്കുന്നത്. ഏതായാലും റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പിൽ പകച്ച് നിൽക്കുകയാണ് ലോകം.

ആർക്കും വെടിവച്ചിടാൻ സാധിക്കാത്ത മിസൈലാണിതെന്നതും മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. നിലവിലുള്ള ഒരൊറ്റ ഡിവൈസിനാലും റഡാറിനാലും തിരിച്ചറിയാൻ സാധിക്കാത്ത മിസൈലാണിത്. നിലവിലുള്ള ഏത് ക്രൂയിസ് മിസൈലിനേക്കാളും പത്തിരട്ടി ദൂരം സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിലൂടെ ഈ മിസൈലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബുറെവെസ്റ്റ്നിക് മിസൈലിന് ടർബോജെറ്റ് എൻജിനാണ് പവറേകുന്നതെന്നണ് ക്രെംലിൻ വ്യക്തമാക്കിയിരിക്കുന്നത്.

ടേക്ക് ഓഫിനായി ഈ മിസൈൽ പരമ്പരാഗത എൻജിനെയാണ് ഉപയോഗിക്കുന്നത്. തുടർന്ന് പറക്കലിനായി ന്യൂക്ലിയർ പവേർഡ് എൻജിനിലേക്ക് മാറുകയും ചെയ്യും. ഇതിനാൽ ഇതിന് സാധാരണ ക്രൂയിസ് മിസൈലിനേക്കാൾ ദീർഘനേരം തടസങ്ങളില്ലാതെ സഞ്ചരിക്കാൻ സാധിക്കും. പുതിയ ബുറെവെസ്റ്റ്നിക് മിസൈൽ യഥോചിതം പ്രവർത്തിക്കുകയാണെങ്കിൽ അതിന്റെ ഉള്ളിലുള്ള ചെറിയ റിയാക്ടറിൽ നിന്നുള്ള ന്യൂക്ലിയർ റിയാക്ഷനിൽ നിന്നുള്ള താപത്തെ ഉള്ളിലുള്ള ജെറ്റ് എൻജിനിലെ വായുവിനെ ചൂട് പിടിപ്പിക്കാൻ പ്രയോജനപ്പെടുത്താനാവും. ഇതിലൂടെ ഇന്ധനത്തിന് പകരം ഇതിനെ പ്രയോജനപ്പെടുത്തി ദീർഘനേരം സഞ്ചരിക്കാനും കഴിയും.

കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ ഈ പുതിയ ക്രൂയിസ് മിസൈലിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഹെവി ഡ്യൂട്ടി ന്യൂക്ലിയർ എനർജി യൂണിറ്റ് നിലവിലുള്ള എക്സ്-101 എയർ ലോഞ്ച്ഡ് മിസൈലിൽ ഇൻസ്റ്റാൾ ചെയ്തായിരിക്കും ഇത് യാഥാർത്ഥ്യമാക്കുകയെന്നാണ് അദ്ദേഹം സൂചനയേകിയിരുന്നത്. ഇതിന് അനന്തമായി സഞ്ചരിക്കാനാവുമെന്നും പുട്ടിൻ അന്ന് വെളിപ്പെടുത്തിയിരുന്നു. ഈ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നുവെന്നാണ് റഷ്യൻ സ്റ്റേറ്റ് ഏജൻസിയായ ടിഎഎസ്എസ് അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP