Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ ഇന്ത്യയിലും മനുഷ്യരിൽ പരീക്ഷിക്കും; ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ; സ്പുട്‌നിക്-5 ഇന്ത്യയിൽ പരീക്ഷിക്കുക 1,500 പേരിൽ

റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ ഇന്ത്യയിലും മനുഷ്യരിൽ പരീക്ഷിക്കും; ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ; സ്പുട്‌നിക്-5 ഇന്ത്യയിൽ പരീക്ഷിക്കുക 1,500 പേരിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി. സ്പുട്‌നിക്-5 മനപഷ്യരിൽ പരീക്ഷിക്കുന്നതിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടി(ആർ.ഡി.ഐ.എഫ്.)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് അനുമതി നൽകിയത്. മനുഷ്യരിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം.

നേരത്തെ, ഇന്ത്യയിൽ സ്പുട്‌നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ. അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയിൽ, വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങൾ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. അതേസമയം കോവിഡ് പ്രതിരോധ വാക്സിൻ മാർച്ച് മുതൽ ഇന്ത്യയിൽ നൽകി തുടങ്ങാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡിസംബറോടെ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.

പരീക്ഷണത്തിനായി 1,500 പേർക്കാണ് വാക്‌സിൻ നൽകുകയെന്ന് ആർ.ഡി.ഐ.എഫ്. വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക. ആർ.ഡി.ഐ.എഫാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യുന്നത്. കരാർ പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങൾ, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. 10 കോടി ഡോസുകളാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് ആർ.ഡി.ഐ.എഫ്. കൈമാറുക.

സ്പുട്‌നിക്-5ന്റെ മൂന്നാംഘട്ട പരീക്ഷണം ബെലാറസ്, വെനസ്വേല, യു.എ.ഇ. എന്നീ രാജ്യങ്ങളിലും നടത്തുന്നുണ്ട്. 40,000 പേർ പങ്കെടുക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മോസ്‌കോയിൽ ആരംഭിച്ചു കഴിഞ്ഞു. 16,000 പേർ ഇതിനോടകം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചും കഴിഞ്ഞു. നവംബർ ആദ്യത്തോടെ ഇടക്കാല ഫലം പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗമേലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിൻ ഓഗസ്റ്റ് 11നാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്‌നിക്-5 വാക്‌സിന്റെ പരീക്ഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ മകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.സ്പുട്‌നിക്-5 വാക്‌സിനു പിന്നാലെ എപിവാക് കൊറോണ എന്ന പേരിൽ രണ്ടാമത്തെ കോവിഡ് വാക്‌സിനും റഷ്യ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നാമത്തെ വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് റഷ്യ അനുമതിയും നൽകിയിട്ടുണ്ട്.

ലോകത്തിലേക്കും വച്ച തന്നെ ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്ത കോവിഡ് വാക്‌സീനാണ് റഷ്യയുടെ സ്പുട്‌നിക് 5. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് മുൻപുതന്നെ റഷ്യൻ അധികൃതർ ഈ വാക്‌സീന് അംഗീകാരം നൽകിയത് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരിൽ സംശയം ജനിപ്പിച്ചിരുന്നു. ലോകോരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ അനുമതി നൽകുമ്പോൾ സ്പുട്‌നിക് ആദ്യ ഘട്ട പരീക്ഷണത്തിലായിരുന്നു. എന്നാൽ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് വാക്‌സീന് അനുമതി നൽകിയതെന്ന് റഷ്യ അവകാശപ്പെടുന്നു. ഓഗസ്റ്റിൽ 40,000 വോളന്റിയർമാരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട പരീക്ഷണത്തിനും റഷ്യ തുടക്കം കുറിച്ചു. ഇതിൽ 300 പേർക്ക് ഇതിനകം കുത്തിവയ്‌പ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP