Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്സിൻ സ്വീകരിക്കുന്ന ഏഴിലൊരാൾക്ക് തളർച്ചയും പേശീവേദനയും; സ്പുട്നിക് വി അഞ്ച് കുത്തിവെച്ചവരുടെ ശരീരോഷ്മാവിൽ ക്രമാതീതമായ വർധനവും; റഷ്യയുടെ കോവിഡ് വാക്സിന് പാർശ്വഫലങ്ങളെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോ

വാക്സിൻ സ്വീകരിക്കുന്ന ഏഴിലൊരാൾക്ക് തളർച്ചയും പേശീവേദനയും; സ്പുട്നിക് വി അഞ്ച് കുത്തിവെച്ചവരുടെ ശരീരോഷ്മാവിൽ ക്രമാതീതമായ വർധനവും; റഷ്യയുടെ കോവിഡ് വാക്സിന് പാർശ്വഫലങ്ങളെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോ

മറുനാടൻ ഡെസ്‌ക്‌

മോസ്കോ: റഷ്യയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത വാക്സിൻ, സ്പുട്നിക് വി ഇന്ത്യയിൽ പരീക്ഷിച്ച് വിതരണം ചെയ്യുമെന്നുള്ള വാർത്തകൾക്ക് പിന്നാലെ വാക്സിന് ​ഗുരുതരമായ പാർശ്വഫലങ്ങളെന്നും വെളിപ്പെടുത്തൽ. റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോയെ ഉദ്ധരിച്ച് ദ് മോസ്കോ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്പുട്നിക് 5 സ്വീകരിച്ച ഏഴിലൊരാൾക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നു എന്നാണ് വെളിപ്പെടുത്തൽ. വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നു എങ്കിലും തളർച്ചയും പേശീവേദനയുമാണ് പ്രധാനമായും അനുഭവപ്പെടുന്നത്.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങൾ കണ്ടത്. അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിൽ 100 ശതമാനം വിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്പുട്നിക് 5 കോവിഡ് 19 വാക്സീൻ പരീക്ഷണം അവസാന ഘട്ടത്തിലാണ്. 14% പേർക്കാണ് ക്ഷീണവും പേശീവേദനയും 24 മണിക്കൂർ നേരത്തേക്ക് അനുഭവപ്പെട്ടത്. ശരീരോഷ്മാവ് വർധിക്കുകയും ചെയ്തു. ആഗോള വാക്സിൻ മൽസരത്തിലെ മുൻനിരക്കാരെന്ന് കണക്കാക്കപ്പെടുന്ന ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ പരീക്ഷണങ്ങൾ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ മധ്യത്തിൽ ഒരു സന്നദ്ധപ്രവർത്തകന് 'ന്യൂറോളജിക്കൽ' സങ്കീർണതകൾ രേഖപ്പെടുത്തിയതിനെത്തുടർന്ന് നിർത്തിവച്ചിരുന്നു.

ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ചുമതല വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാക്സിൻ പൊതുജനങ്ങൾക്കായി വിതരണം ചെയ്യുന്നതിന് ഡിജിസിഐ അംഗീകാരം നൽകും. കുറഞ്ഞത് 100 ദശലക്ഷം ഡോസുകൾ ഇന്ത്യയ്‌ക്കായി മാത്രമായി നീക്കിവയ്ക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആഡിഐഎഫ്), റഷ്യൻ ആരോഗ്യ നിധി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവർ ചേർന്ന് ഇന്ത്യയിൽ പരീക്ഷണം നടത്താനും 100 മില്യൻ ഡോസ് വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. 2020 അവസാനത്തോടെ ഇന്ത്യയിലും പരീക്ഷണങ്ങൾ നടത്തി റഗുലേറ്ററി അതോരിറ്റിയുടെ രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കും.

ഡോ.റെഡ്ഡി ഫാർമസ്യൂട്ടിക്കൽസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രിവ് പറഞ്ഞു. ഡോ.റെഡ്ഡിസ് 25 വർഷമായി റഷ്യയിൽ പ്രവർത്തിക്കുന്നു. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആർഡിഐഎഫ് പങ്കാളികൾക്ക് വൈകാതെ തന്നെ ഫലപ്രദമായ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യത്തോടെയോ പൊതുജനങ്ങൾക്ക് വാക്സീൻ ലഭ്യമാകും. മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയാക്കുന്നതോടെ ഘട്ടംഘട്ടമായിട്ടായിരിക്കും വാക്സീൻ വിതരണം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP