Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

'എന്റെ മകളും വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി'; കൊറോണവൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ കണ്ടുപിടിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ; കുടുംബാംഗത്തെ ആണയിട്ട് വാക്‌സിൻ സുരക്ഷിതമെന്നും പ്രഖ്യാപനം; ലോകത്ത് ഇതാദ്യമായി കോവിഡ് 19 നെ തുരത്താനുള്ള വാക്‌സിൻ രജിസ്റ്റർ ചെയ്ത രാഷ്ട്രമെന്ന ഖ്യാതി നേടി റഷ്യ; വാക്‌സിൻ ക്യത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വികസിപ്പിച്ചതോ എന്ന് സംശയം പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദ്ധർ

'എന്റെ മകളും വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി'; കൊറോണവൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ കണ്ടുപിടിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ; കുടുംബാംഗത്തെ ആണയിട്ട് വാക്‌സിൻ സുരക്ഷിതമെന്നും പ്രഖ്യാപനം; ലോകത്ത് ഇതാദ്യമായി കോവിഡ് 19 നെ തുരത്താനുള്ള വാക്‌സിൻ രജിസ്റ്റർ ചെയ്ത രാഷ്ട്രമെന്ന ഖ്യാതി നേടി റഷ്യ; വാക്‌സിൻ ക്യത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വികസിപ്പിച്ചതോ എന്ന് സംശയം പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: കോവിഡിനെതിരായ പോരാട്ടത്തിൽ തങ്ങൾക്കാണ് ആദ്യത്തെ ജയമെന്ന് റഷ്യ. കൊറോണ വൈറസിനെതിരെ സുസ്ഥിരമായ പ്രതിരോധംനൽകുന്ന ആദ്യ വാക്‌സിൻ തങ്ങൾ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ന് രാവിലെ, ലോകത്ത് ഇതാദ്യമായി കോവിഡിന് എതിരെയുള്ള വാക്‌സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു- സർക്കാർ മന്ത്രിമാരുമായുള്ള ടെലിവിഷൻ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പെൺമക്കളിൽ ഒരാൾ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായെന്നും പുടിൻ പറഞ്ഞു.

കൊറോണ വൈറസിന് വാക്‌സിൻ വികസിപ്പിക്കാൻ റഷ്യ കഠിന പ്രയത്‌നം നടത്തിവരികയായിരുന്നു. ഈ മാസമാദ്യം തന്നെ വാക്‌സിന്റെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വർഷം ആദ്യത്തോടെ ലക്ഷണക്കണക്കിന് ഡോസുകൾ പുറത്തിറക്കുമെന്നും റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Stories you may Like

സുരക്ഷിതമായ വാക്‌സിൻ വികസിപ്പിക്കാൻ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വാക്‌സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്‌സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കോവിഡ് വാക്‌സിൻ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്‌പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണങ്ങളും പൂർത്തിയായ ശേഷമാണ് വാക്‌സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂടിൻ പറയുന്നത്. ജൂൺ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്‌സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.

എങ്ങനെയാണ് റഷ്യ വാക്‌സിൻ വികസിപ്പിച്ചത്?

ശരീരത്തിൽ പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്ന തരത്തിലാണ് റഷ്യയുടെ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. അഡീനോവൈറസ് ആധാരമാക്കിയ വൈറൽ വെക്ടർ വാക്‌സിൻ സാഴ്‌സ് കോവ്-2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനുംായി സംയോജിപ്പിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത്. വാക്‌സിനിലെ കൊറോണ കണങ്ങൾക്ക് ഇരട്ടിക്കാൻ ആവില്ലെന്നും അതുകൊണ്ട് ശരീരത്തിന് ദോഷം ചെയ്യില്ലെന്നുമാണ് ഗമേലയ ദേശീയ ഗവേഷണ കേന്ദ്രം ഡയറക്ടർ അലക്‌സാണ്ടർ ഗിന്റ്‌സ്ബർഗ് പറയുന്നത്.

റഷ്യയുടെ വേഗതയിൽ സംശയം

റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് നിരീക്ഷണ അഥോറിറ്റിയായ അന്ന പോപോവയാണ്. എന്നാൽ, പല വിദഗ്ധരും റഷ്യയുടെ വാക്‌സിൻ വികസനത്തിലെ ഈ അതിവേഗ സമീപനത്തെ ചോദ്യം ചെയ്യുന്നു. പകർച്ച വ്യാധി പ്രതിരോധ വിദഗ്ധനായ അലക്‌സാണ്ടർ ചെർപുണോവ് റഷ്യൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ സംശയം പ്രകടിപ്പിച്ചു. തെറ്റായ വാക്‌സിനിലൂടെ രോഗത്തിന്റെ തീവ്രത കൂടും എന്ന അപകടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നു. എന്തുതരം ആന്റിബോഡികളാണ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞാൽ മാത്രമേ വാക്‌സിൻ അപകടരഹിതമെന്ന് വിലയിരുത്താൻ കഴിയുകയുള്ളു. ചില ആന്റിബോഡികളുടെ സാന്നിധ്യത്തിൽ കൊറോണവൈറസ് അധികരിക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതറിയേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP