Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഹോട്ടൽ മുറിയിൽ ഒരു യുവതിക്കൊപ്പം ട്രംപിന്റെ പേഴ്സണൽ അഭിഭാഷകനും മുൻ മേയറുമായ റൂഡി ഗലിയാനി; കട്ടിലിൽ മലർന്നു കിടന്ന്, കൈകൾ പാന്റ്സിനകത്തു വച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ; പാപ്പരാസികൾ നെറ്റി ചുളിച്ചപ്പോൾ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ചിത്രമെന്ന് വെളിപ്പെടുത്തി റൂഡി ഗലിയാനി

ഹോട്ടൽ മുറിയിൽ ഒരു യുവതിക്കൊപ്പം ട്രംപിന്റെ പേഴ്സണൽ അഭിഭാഷകനും മുൻ മേയറുമായ റൂഡി ഗലിയാനി; കട്ടിലിൽ മലർന്നു കിടന്ന്, കൈകൾ പാന്റ്സിനകത്തു വച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ; പാപ്പരാസികൾ നെറ്റി ചുളിച്ചപ്പോൾ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ചിത്രമെന്ന് വെളിപ്പെടുത്തി റൂഡി ഗലിയാനി

മറുനാടൻ ഡെസ്‌ക്‌

വാഷിംട്ഗൺ: ബൊറാറ്റ് എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണം സച്ച ബാരോൺ കോഹെൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ബൊറാറ്റ് സബ്സിക്യെന്റ് മൂവി ഫില്മിൽ ന്യുയോർക്ക് മുൻ മേയറും, പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ അഭിഭാഷകനുമായ റൂഡി ഗലിയാനി അഭിനയിക്കുന്നുണ്ട്. നാളെ ഈ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കെ പുതിയൊരു വിവാദത്തിന് തീ കൊളുത്തിയിരിക്കുകയാണ് ഇതിലെ ചില ഭാഗങ്ങൾ.

ചിത്രത്തിൽ ബൊറാറ്റിന്റെ മകൾ, ടൂടാർ, ഒരു പത്ര റിപ്പോർട്ടറായി ഭാവിച്ച് ഗലിയാനിയെ ഇന്റർവ്യു ചെയ്യാൻ എത്തുകയാണ്. ഒരു ഹോട്ടൽ മുറിയിലാണ് സംഭവം. ഇതിനിടയിലാണ്, മുൻ മേയർ, കട്ടിലിൽ മലർന്ന് കിടക്കുകയും കൈകൾ പാന്റ്സിനകത്തേക്ക് കടത്തുകയും ചെയ്യുന്നത്. ഉടൻ ബൊറാറ്റ് അവിടെയെത്തുന്നു. മകൾക്ക് 15 വയസ്സ് മാത്രമേ ആയിട്ടുള്ളു എന്നു പറഞ്ഞ് ബഹളം വയ്ക്കുന്നു.ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

എന്നാൽ ആ സമയം താൻ പൂർണ്ണമായും വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നും, പുറത്തേക്ക് ഇടങ്ങിയ ഷർട്ട്, പാന്റ്സിനകത്തേക്ക് തിരുകി വയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഗലിയാനി ഇതേക്കുറിച്ച് പറയുന്നത്. ഒരു റഷ്യൻ വനിതാ പത്രപ്രവർത്തക, ലൈംഗിക ചേഷ്ടകൾ കാണീച്ച് വശീകരിക്കുന്നതാണ് സംഭവം. ഇതിനായിട്ടായിരുന്നു ഹോട്ടൽ മുറിയിൽ ഷൂട്ട് ഒരുക്കിയത്. എന്നാൽ ഷൂട്ടിനിടയിലാണ് തിരക്കഥയിലില്ലാത്ത ഒരു രംഗം അരങ്ങേറിയത്.

ബിഡന്റെ ലാപ്ടോപ്പിലെ വിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ തന്നെ ക്രൂശിക്കുന്നതെന്നാണ്‌റൂഡി ഗലിയാനി പറയുന്നത്. അവർ ഏതറ്റം വരെയും പോകുമെന്നറിയാം എന്നും അദ്ദേഹം പറയുന്നു. തന്നോട് ഒരു അഭിമുഖം ആവശ്യപ്പെട്ടെന്നും അതിനായാണ് താൻ അവിടെ പോയതെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതിനിടയിൽ, അഭിമുഖം റെക്കോർഡ് ചെയ്യുവാനായി ഘടിപ്പിച്ച ഇലക്ട്രോണീക് ഉപകരണങ്ങൾ ഊരി എടുക്കുന്നതിനിടയിൽ തന്റെ ഷർട്ട്, പാന്റ്സിന്റെ വെളിയിൽ വന്നു. അത് അകത്തേക്ക് ആക്കുകമാത്രമായിരുന്നു താൻ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ, ആ യുവതി തന്നോട് മസാജ് ആവശ്യമാണോ എന്ന് ചോദിച്ചെന്നും താൻ ഉടനെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. താൻ നിഷ്‌കളങ്കനായതുകൊണ്ടാണ് പൊലീസിനെ വിളിച്ചതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏതായാലും ട്വീറ്ററിൽ സംഭവം വൈറലായതോടെ ഇരുപക്ഷത്തേയും ആളുകൾ പൊങ്കാലകളുമായി എത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് രാഷ്ട്രീയമായി ഒരു പ്രാധാന്യവുമില്ലെന്നും നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രചാരണത്തിനായുള്ള ഒരു നാടകം മാത്രമാണെന്നുമാണ് ഒരു കൂട്ടം ആൾക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP