Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

തലശ്ശേരി ബിഷപ്പിന്റെ വിരട്ട് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു! ഭീഷണിപ്പെടുത്തിയിട്ടും നിലപാട് മാറ്റാതെ ബിഷപ്പ് ഉറച്ചു നിന്നതോടെ അനുനയിപ്പിക്കാൻ സർക്കാറിന്റെ അതിവേഗ ഇടപെടൽ; നാല് മാസമായി മുടങ്ങിക്കിടന്ന റബ്ബർ ഉൽപ്പാദന സബ്‌സിഡി അനുവദിച്ച് സർക്കാർ; കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തി തുടങ്ങി

തലശ്ശേരി ബിഷപ്പിന്റെ വിരട്ട് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു! ഭീഷണിപ്പെടുത്തിയിട്ടും നിലപാട് മാറ്റാതെ ബിഷപ്പ് ഉറച്ചു നിന്നതോടെ അനുനയിപ്പിക്കാൻ സർക്കാറിന്റെ അതിവേഗ ഇടപെടൽ; നാല് മാസമായി മുടങ്ങിക്കിടന്ന റബ്ബർ ഉൽപ്പാദന സബ്‌സിഡി അനുവദിച്ച് സർക്കാർ; കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: തലശ്ശേരി ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവനയെ വിരട്ടിയൊതുക്കാൻ ശ്രമിച്ചിട്ടും അത് ഫലപ്രദമാകാതെ വന്നതോടെ സർക്കാർ അനുരഞ്ജന പാതയിൽ. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റബർ കർഷകരുടെ രോഷം ശമിപ്പിക്കാൻ വേണ്ടി സബ്‌സിഡി അനുവദിച്ചു. റബ്ബർ ഉൽപ്പാദന സബ്‌സിഡിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള 23.45 കോടി രൂപയാണ് അനുവദിച്ചതോടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തിതുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ നാലു മാസത്തിലേറെയായി മുടങ്ങിക്കിടന്ന തുകയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങിയത്. ബിഷപ്പിന്റെ ഒറ്റ പ്രസ്താവന കൊണ്ട് അതിന് സാധിച്ചു എന്നത് സർക്കാർ വിഷയത്തിൽ എത്രത്തോളം പ്രതിരോധത്തിലായിരുന്നു എന്നതിന്റെയും തെളിവായി മാറി. റബ്ബറിന് വില നൽകുന്നവർക്ക് വോട്ട് എന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താന ഗുണം ചെയ്‌തെന്നാണ് കത്തോലിക്ക കോൺഗ്രസും പ്രതികരിച്ചത്.

എന്താണോ ബിഷപ്പ് ആഗ്രഹിച്ചത് അത് നടപ്പിലാക്കി. 250 രൂപ നൽകാമെന്നതായിരുന്നു എൽഡിഎഫിന്‌റെ വാഗ്ദാനം. അത് പാലിക്കാൻ സർക്കാറിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സർക്കാർ കുടിശ്ശിക തീർത്തത്. ഇപ്പോൾ കർഷകർക്ക് 140 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ബിഷപ്പിന്റെ പ്രസ്താവന പുറത്തുവന്നതും. അതേസമയം ബിഷപ്പിനെ പുകഴിത്ത്ി കൊണ്ട് ഷോർ ജോർജ്ജും രംഗത്തുവന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഷോണിൻെ അഭിപ്രായ പ്രകടനം.

മാധ്യമങ്ങളുടെ മുന്നിൽ സഖാക്കന്മാർ ബിഷപ്പിനെ ചീത്ത വിളിച്ചെങ്കിലും, കൊള്ളേണ്ടിടതുകൊണ്ടു, റബ്ബർ വിലസ്ഥിരത പദ്ധതിയിലെ ഇന്നലെ വരെയുള്ള മുഴുവൻ കുടിശ്ശികയും കർഷകരുടെ അക്കൗണ്ടിൽ രണ്ട് ദിവസത്തിനുള്ളിൽ എത്തി. പിതാവേ, നിങ്ങൾ പുലിയാണ്. എന്ന് ഷോൺ കുറിച്ചു.

ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്തവന ഇങ്ങനെ: റബ്ബറിന്റെ വില എന്നു പറയുന്നത് ഒരു നിസാര വിഷയമായി എം.വി ഗോവിന്ദനു തോന്നുന്നുണ്ടാകും പക്ഷേ അത് മലയോര കർഷകർക്ക് ഒരു നിസാര വിഷയമായല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണെന്നും സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണത്. അവരുടെ പൊതുവികാരം താൻ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മാത്രമല്ല കർഷകരെ സഹായിക്കുന്ന ഏതു മുന്നണിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിജെപിയെ സഹായിക്കാമെന്നല്ല ഞാൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ വേണ്ടി നയം രൂപീകരിക്കാൻ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ് അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ഇവിടുത്തെ മലയോര കർഷകർ തയ്യാറാകുമെന്നും പറഞ്ഞത്. കാരണം അവർ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാർഗം റബ്ബർ കൃഷിയാണ്. റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവർക്ക് പിന്തുണ നൽകുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കർഷകന്റെ അവസ്ഥ അത്രമേൽ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാണ്. കർഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോൺഗ്രസോ ബിജെപിയോ ആകട്ടെ.' അദ്ദേഹം വ്യക്തമാക്കി.

'റബ്ബർ കർഷകർ ഒരു ചെറിയ വിഭാഗമല്ല. കേരളത്തിൽ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങൾ റബ്ബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.അവർ ഇപ്പോൾ അനുഭവിക്കുന്നത് സമാനകളില്ലാത്ത പ്രതിസന്ധിയാണ്. ഒരു കിലോ റബ്ബറുത്പാദിപ്പിക്കാൻ 220 രൂപയ്ക്കടുത്ത് ചെലവുണ്ട്. എന്നാൽ കർഷകനു കിട്ടുന്നത് 120 രൂപയാണ്. അത് പരിഹരിക്കാൻ ആരാണോ സഹായിക്കുന്നത് അവർക്കൊപ്പം കർഷകർ നിൽക്കും. ബിജെപിയാണ് സഹായിക്കുന്നതെങ്കിൽ അവർക്കൊപ്പം നിൽക്കും. ഇടതു മുന്നണിയാണെങ്കിൽ അവർക്കൊപ്പം. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട മതപരമായി ചിത്രീകരിക്കുകയും വേണ്ട.' സർക്കാരിനെതിരെ നടത്തിയ വിമർശനം വസ്തുതാപരമാണെന്നും ബിജെപി നേതാക്കൾ തങ്ങളെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്കാ കോൺഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. റബ്ബറിനു 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം. റബ്ബർ മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്നം. വേറെയും നിരവധി പ്രശ്നങ്ങൾ ക്രിസ്ത്യാനിക്കുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി. ക്രിസ്ത്യൻ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും അങ്ങനെയുള്ളപ്പോൾ റബ്ബർ വില ചൂണ്ടിക്കാട്ടി എങ്ങനെ ബിജെപിക്ക് വോട്ടു ചെയ്യാൻ പറയും എന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP