Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ശാഖ മുടങ്ങിയപ്പോൾ വെറുതെ കിടന്ന സ്ഥലത്ത് ഷട്ടിൽ കളി തുടങ്ങിയപ്പോൾ സംഘർഷമെന്ന് പൊലീസ്; ശാഖ മുടക്കാൻ ഡിവൈഎഫ്‌ഐക്കാർ സംഘർഷമുണ്ടാക്കിയെന്ന് പരിവാറുകാർ; വിളവൂർക്കലിലെ കളിസ്ഥല വിവാദത്തിൽ തീരുമാനം സ്ഥലം ഉടമയ്ക്ക് വിട്ടു; സോഷ്യൽ മീഡിയിയിൽ പ്രചരിച്ച വിഡീയോ തർക്കത്തിന് താൽകാലിക പരിഹാരമായത് ഇങ്ങനെ

ശാഖ മുടങ്ങിയപ്പോൾ വെറുതെ കിടന്ന സ്ഥലത്ത് ഷട്ടിൽ കളി തുടങ്ങിയപ്പോൾ സംഘർഷമെന്ന് പൊലീസ്; ശാഖ മുടക്കാൻ ഡിവൈഎഫ്‌ഐക്കാർ സംഘർഷമുണ്ടാക്കിയെന്ന് പരിവാറുകാർ; വിളവൂർക്കലിലെ കളിസ്ഥല വിവാദത്തിൽ തീരുമാനം സ്ഥലം ഉടമയ്ക്ക് വിട്ടു; സോഷ്യൽ മീഡിയിയിൽ പ്രചരിച്ച വിഡീയോ തർക്കത്തിന് താൽകാലിക പരിഹാരമായത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്തിലെ കുട്ടികളുടെ കളിസ്ഥലം ആർഎസ്എസ് പ്രവർത്തകർ കയ്യേറിയെന്ന രീതിയിൽ പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ സംഘ പരിവാറിനെതിരെ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ഉത്തേന്ത്യയിലെ പിടിച്ചടക്കൽ രീതി കേരളത്തിലും നടപ്പിലാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന രീതിയിലാണ് വാർത്തകളാണ് പുറത്ത് വന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്ന വിശദീകരണവുമായി ഇപ്പോൾ സംഘപരിവാർ പ്രവർത്തകർ തന്നെ രംഗതെത്തിയിട്ടുണ്ട്. പ്രദേശത്തെ ബിജെപിയുടെ വളർച്ചയിൽ അസഹിഷ്ണുത മൂത്ത സി.പി.എം കോൺഗ്രസ് നേതാക്കൾ സംയുക്തമായി നടത്തിയ കുപ്രചാരണമാണ് ആദ്യം പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെന്നാണ് ആർഎസ്എസ് പ്രാദേശിക നേതൃത്വം പറയുന്നത്. വിഷയത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് പരിഹാരമായത്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നത്. കളിസ്ഥലം കൈയേറാൻ ആർഎസ്എസുകാർ ശ്രമിക്കുന്നുവെന്നാണ് മറുവിഭാഗം ആരോപിച്ചത്. എന്നാല് തങ്ങൾ ശാഖ നടത്തിയ സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചത് സി.പി.എം കോൺഗ്രസ് നേതൃത്വമാണന്നാണ് ആർഎസ്എസ് വാദം. വിഷയത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് പ്ര്നത്തിന് പരിഹാരമായത്. സ്ഥലത്ത് ശാഖ പ്രവർത്തിച്ചിരുന്നുവെന്നും പിന്നീട് ഇവിടെ ശാഖയില്ലാതെ ഒഴിഞ്ഞ് കിടന്നപ്പോൾ കുട്ടികളും യുവാക്കളും കളിസ്ഥലമാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട വീണ്ടും ശാഖ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള വാക്ക് തർക്കമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ.

Stories you may Like

പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന് മനസ്സിലാക്കിയത്. ഇയാൾ ഇപ്പോൾ ഈ പ്രദേശത്ത് അല്ല താമസിക്കുന്നതും. സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാലും നിലവിൽ പരാതിയൊന്നുമില്ലാത്തതുകൊണ്ടും പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ഇരു വിഭാഗത്തെയും വിളിച്ച് വരുത്തിയ ശേഷം ഇനി സ്ഥലമുടമയുടെ ഒരു തീരുമാനം വരുന്നത് വരെ സ്ഥലത്ത് ശാഖ കൂടുകയോ കളിസ്ഥലമാക്കുകയോ വേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്ത്, പൊറ്റയിൽ എന്ന സ്ഥലത്ത് ശാഖ മുടക്കാനും അക്രമം അഴിച്ചുവിടാനുമുള്ള സി.പി.എം,കോൺഗ്രസ് കൂട്ടുക്കെട്ട് ആർഎസ്എസ് സ്വയം സേവകർ ചെറുത്ത് തോൽപ്പിച്ചുവെന്നും ഇതിലെ വൈരാഗ്യമാണ് കുപ്രചരണത്തിന് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകർ ആരോപിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ബിജെപി. ഭരിക്കുന്ന പഞ്ചായത്തുക്കളിൽ ഒന്നാണ് വിളവൂർക്കൽ പഞ്ചായത്ത്. ജനസമ്മതിയിലും സംഘടന ശക്തികൊണ്ടും വിളവൂർക്കൽ പഞ്ചായത്തിലെ ആർഎസ്എസ്,ശക്തികേന്ദ്രമാണ് പൊറ്റയിൽ പ്രദേശം.ഇതിൽ വിറളി പൂണ്ട പൊറ്റയിലെ സിപിഎമ്മും കോൺഗ്രസ്സും ചേർന്ന് പയറ്റി പുതിയ അടവാണ് വീഡിയോ ദൃശ്യമെന്നും പ്രവർത്തകർ പറയുന്നു.

ശാഖകൾ മുടക്കാൻ പല തന്ത്രങ്ങളും സിപിഎമ്മും കോൺഗ്രസും ആർഎസ്എസ് വിരുദ്ധരും കാലങ്ങളായി ഇവിടെ ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.. ശാഖകളിൽ വരുന്നവരെ ഭീഷണിപ്പെടുത്തുക, അവരുടെ പ്രതിച്ഛായ തകർക്കുക, ശാഖ നടത്തുന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുക, സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ആണെങ്കിൽ പൊലീസിന് പരാതി നൽകുക, സ്വകാര്യവ്യക്തിയുടെ സ്ഥലമാണെങ്കിൽ അയാളെ ഭീഷണിപ്പെടുത്തി ശാഖയ്ക്ക് അനുമതി നിഷേധിക്കുക, സ്വയംസേവകർക്കെതിരെ അപവാദ പ്രചരണം നടത്തുക എന്നിങ്ങനെയാണ് ഇവിടെ ശാഖയിൽ വരുന്നവർക്കെതിരെ അരങ്ങേറുന്നതെന്നും പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ശാഖ നടക്കുന്ന സ്ഥലം കയ്യേറി അവിടെ മറ്റെന്തെങ്കിലും കളികൾ സംഘടിപ്പിക്കുക അങ്ങനെ ശാഖാപ്രവർത്തനം അവസാനിപ്പിക്കുക എന്നത് പ്രദേശത്തെ സി.പി.എം കോൺഗ്രസ് നേതൃത്വം കുറച്ച് കാലമായി പദ്ധതിയിടുന്ന കാര്യമാണെന്നും പ്രവർത്തകർ പറയുന്നു. അങ്ങനെ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘർഷമുണ്ടാക്കാൻ സി.പി.എം കോൺഗ്രസ് കൂട്ടുക്കെട്ടിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. അതിൽ പരാജയപ്പെട്ട ഇവർ കരുതിക്കൂട്ടി സംഘർഷമുണ്ടാക്കാൻ വർഷങ്ങളായി ബാലശാഖ നടക്കുന്ന സ്ഥലത്ത് ഷട്ടിൽ നെറ്റ് കെട്ടി ഷട്ടിൽ കളി ആരംഭിക്കുകയും ചെയ്തു.

എന്നിട്ടും പ്രതികരിക്കാതെ സ്വയംസേവകർ ശാഖ ആരംഭിച്ചപ്പോൾ ശാഖയിൽ വന്നവരെ വിരട്ടിയോട്ടിക്കുകയും പിന്നീട് ശാഖ എടുത്തു കൊണ്ടിരുന്ന കാര്യകർത്താവായ ശ്രീജിത്തിനു നേരെ മുപ്പതോളം വരുന്ന സംഘം ആക്രമിക്കാൻ വരുകയും സ്വയരക്ഷയ്ക്കായി ദണ്ഡകൊണ്ട് പ്രതിരോധിക്കുകയാണ് അവിടെ ശ്രീജിത്ത് ചെയ്തതെന്നും പ്രവർത്തകർ പറയുന്നു. ഇതിനെയാണ് ദണ്ഡയും കൊണ്ട് വന്ന് കുട്ടികളെ വിരട്ടിയെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP