Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു കൊല്ലത്തെ ഭരണകാലത്ത് അഞ്ചര മാസം വിദേശത്തു ചെലവഴിച്ച് ലോകറെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; 165 ദിവസം നീണ്ട 41 യാത്രകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കിയത് 355 കോടി രൂപ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശായാത്രാ ഭ്രമം ലോക മാധ്യമങ്ങളിലും

നാലു കൊല്ലത്തെ ഭരണകാലത്ത് അഞ്ചര മാസം വിദേശത്തു ചെലവഴിച്ച് ലോകറെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; 165 ദിവസം നീണ്ട 41 യാത്രകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കിയത് 355 കോടി രൂപ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശായാത്രാ ഭ്രമം ലോക മാധ്യമങ്ങളിലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശ യാത്രകളോടു ഇത്രത്തോളം താൽപ്പര്യമുള്ള മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയുണ്ടോ? നരേന്ദ്ര മോദിയുടെ വിദേശായാത്രാ ഭ്രമം സംബന്ധിച്ച വാർത്തകൾ പുറത്തുവരുമ്പോൾ മുൻഗാമികളെയെല്ലാം മോദി കടത്തിവെട്ടുകയാണ്. ലോകം മുഴുവൻ സഞ്ചരിക്കുന്ന സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലും കടത്തിവെട്ടുന്ന സഞ്ചാരിയാണ് മോദിയെന്നാണ് സൈബർ ലോകത്തിന്റെ വിമർശന ട്രോളുകൾ. എന്തായാലും മോദിയുടെ വിദേശായാത്രാ ഭ്രമം വിദേശ മാധ്യമങ്ങളിൽ പോലും ഇപ്പോൽ ചർച്ചാവിഷയം ആയിട്ടുണ്ട്. നാലു കൊല്ലത്തെ ഭരണം കൊണ്ട് പത്തുകൊല്ലം തുടർച്ചായായി ഭരിച്ച മന്മോഹൻ സിംഗിനെ പോലും മോദി പിന്നിലാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു കൊല്ലംകൊണ്ട് സഞ്ചരിച്ചത് 52 രാജ്യങ്ങളിലാണെന്നാണ് പുറത്തുവന്ന വിവരം. ഇതിനായി ചെലവിട്ടതാകട്ടെ 355 കോടി രൂപയും! 41 യാത്രകളിലായി 165 ദിവസം, അതായത് അഞ്ചര മാസത്തോളം അദ്ദേഹം വിദേശത്തായിരുന്നു. വിവരാവകാശ പ്രവർത്തകൻ ഭീമപ്പ ഗദാദിന് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിൽ നടത്തിയ ഒൻപത് ദിവസത്തെ യാത്രയ്ക്കാണ് കൂടുതൽ തുക ചെലവായത്.

2015 ഏപ്രിൽ ഒൻപത് മുതൽ 15 വരെയായിരുന്നു ഈ യാത്ര ചെലവ് 31.25 കോടി. ഭൂട്ടാനിലേക്ക് 2014 ജൂണിൽ നടത്തിയ യാത്രയ്ക്കാണ് ഏറ്റവും കുറഞ്ഞ ചെലവ് 2.45 കോടി. രാജ്യത്തിനകത്തു പ്രധാനമന്ത്രി നടത്തിയ യാത്രകൾക്കു ചെലവായ തുകയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ഭീമപ്പ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ കൊണ്ട് രാജ്യത്തിനുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നു കേന്ദ്രം ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകൾക്കും സുരക്ഷാ സംവിധാനങ്ങൾക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്‌പിജി സംഘത്തിന്റെ പ്രവൃത്തികൾ വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ് പിഎംഒ മറുപടിയിൽ പറഞ്ഞത്.

അധികാരത്തിലേറി 2014 ജൂൺ 15 നായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര. അയൽരാജ്യമായ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ സന്ദർശനം. അമേരിക്ക, ജപ്പാൻ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങൾ മോദി രണ്ടു തവണയെങ്കിലും സന്ദർശിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ എയർ ഇന്ത്യാ വിമാനങ്ങൾ ചാർട്ട് ചെയ്തുകൊണ്ടുള്ള യാത്രകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ യാത്രവിവരം മൂടിവെക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ദേശസുരക്ഷയുടെ പേരിൽ യാത്രാചെലവ് പരസ്യപ്പെടുത്താൻ കഴിയില്ലെന്ന വാദം നിലനിൽക്കില്ലെന്നും സ്വീകരിച്ച സേവനത്തിന് സമയബന്ധിതമായി പണമടയ്‌ക്കേണ്ടത് സേവനം സ്വീകരിച്ച വ്യക്തിയുടെ ബാധ്യതയാണെന്നും അതിന് രാജ്യസുരക്ഷയുമായി ബന്ധമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് രേഖകൾ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP