Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്ക് അപകടത്തിൽ ശരീരം തളർന്ന യുവാവിന് 2.63 കോടി നഷ്ടപരിഹാരം; തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണലിന്റേതാണ് വിധിയിലൂടെ ഹരികുമാറിന് ലഭിക്കുന്നത് സംസ്ഥാനത്തെ വാഹനാപകട കേസുകളിൽ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുക; അപകടത്തിൽ പരിക്കേറ്റ യുവാവിന് സംസാരശേഷി അടക്കം നഷ്ടമായ നിലയിൽ

ബൈക്ക് അപകടത്തിൽ ശരീരം തളർന്ന യുവാവിന് 2.63 കോടി നഷ്ടപരിഹാരം; തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണലിന്റേതാണ് വിധിയിലൂടെ ഹരികുമാറിന് ലഭിക്കുന്നത് സംസ്ഥാനത്തെ വാഹനാപകട കേസുകളിൽ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുക; അപകടത്തിൽ പരിക്കേറ്റ യുവാവിന് സംസാരശേഷി അടക്കം നഷ്ടമായ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നഷ്ടപരിഹാര തുകയിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുക ലഭിച്ചത് തൊഴിലാളിക്ക്. ബൈക്ക് പിന്നിൽ നിന്നും ഇടിച്ചുണ്ടായ അപകടത്തിൽ ശരീരം തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട ബൈക്ക് യാത്രികനായ തൊഴിലാളിക്കാണ് പലി അടക്കം വൻ നഷ്ടപരിഹാരം നൽകണമെന്ന അനുകൂല വിധിയുണ്ടായത്. 2.63 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി.

ബൈക്കിനു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ശരീരം തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട ബൈക്ക് യാത്രികനായ തൊഴിലാളിക്ക് അനുകൂലമായാണ് തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണലിന്റേതാണ് വിധി. വേളിയിലെ 'ഇംഗ്ലീഷ് ഇന്ത്യൻ ക്ലേസ്' എന്ന സ്വകാര്യ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായിരുന്ന വെള്ളെക്കടവ് പാണാങ്കര ശോഭാ ഭവനിൽ എൻ.എസ്.ഹരികുമാർ ട്രിബ്യൂണലിൽ വഴുതക്കാട് നരേന്ദ്രൻ മുഖേന നൽകിയ കേസിലാണ് വിധി.

സംസ്ഥാനത്തെ വാഹനാപകട കേസുകളിൽ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽപ്പെട്ട കാർ ഇൻഷ്വർ ചെയ്തിരുന്ന 'ഐസിഐസിഐ ലൊംബാർഡ്' ജനറൽ ഇൻഷുറൻസ് കമ്പനി തുക ഒരു മാസത്തിനകം കോടതിയിൽ കെട്ടിവയ്ക്കാനും വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

നഷ്ടപരിഹാരമായി 1,99 കോടി രൂപയും കേസ് ഫയൽ ചെയ്ത 2015 മാർച്ച് 25 മുതൽ 8% പലിശയും കോർട്ട് ഫീസായി മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 17 ലക്ഷം രൂപയും ഹർജിക്കാരന് നൽകാനാണ് ജഡ്ജി കെ.ഇ. സാലിഹിന്റെ വിധി. 2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാർ വെള്ളയമ്പലം റോഡിലായിരുന്നു അപകടം. അപകടം നടക്കുമ്പോൾ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോൾ കസേരയിൽ ചാരി ഇരിക്കാൻ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനായിട്ടില്ല.

തിരുവനന്തപുരം വെള്ളൈക്കടവ് പാണങ്കര ശോഭാ ഭവനിൽ എൻ.എസ്. ഹരികുമാർ തിരുവനന്തപുരം എം.എ.സി.ടി കോടതിയിൽ ഫയൽ ചെയ്ത കേസിലാണിത്. 1,99,37,250 രൂപയും കേസ് ഫയൽചെയ്ത 2015 മാർച്ച് മുതൽ എട്ട് ശതമാനം പലിശയും കോർട്ട് ഫീസായി 2,99,373 രൂപയും കോടതി ചെലവായി 16,97,843 രൂപയും ഹരജിക്കാരന് നൽകാനാണ് ജഡ്ജി കെ.ഇ. സാലിഹ് വിധിച്ചത്.

സംസ്ഥാനത്തെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലുകളിൽ ഇതുവരെ വിധിച്ച ഏറ്റവുംവലിയ നഷ്ടപരിഹാര തുകയാണിത്. നടൻ ജഗതി ശ്രീകുമാർ ഉയർന്ന തുക നഷ്ടപരിഹാരം നേടിയിട്ടുണ്ടെങ്കിലും അത് ഇൻഷുറൻസ് കമ്പനിയുമായുള്ള ഒത്തുതീർപ്പിലൂടെയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP