Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തു നിന്നും പെൺകുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ! ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീഴാൻ പോയ പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി പിണറായി സ്വദേശി മഹേഷ്; വടകര പ്ലാറ്റ്‌ഫോമിലെ സംഭവത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തു നിന്നും പെൺകുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ! ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീഴാൻ പോയ പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി പിണറായി സ്വദേശി മഹേഷ്; വടകര പ്ലാറ്റ്‌ഫോമിലെ സംഭവത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

വൈഷ്ണവ് സി

കണ്ണൂർ: ജീവിതം നഷ്ടപ്പെട്ടു എന്നിടത്തുനിന്ന് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീഴാൻ പോയ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് റെയിൽവേ പൊലീസ് ഹെഡ്‌കോൺസ്റ്റബിൾ വി പി മഹേഷ്. ഞായറാഴ്ച വൈകീട്ട് 5.40- ന് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന പരശുറാം എക്സ്‌പ്രസ് വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തി പുറപ്പെട്ടപ്പോൾ ബാഗുമായെത്തിയ പെൺകുട്ടി ഓടി കയറിയതായിരുന്നു. കമ്പിയിലെ പിടുത്തം വഴുതി താഴോട്ട് ഊർന്നിറങ്ങി ട്രാക്കിലേക്ക് വീഴവെയാണ് മഹേഷ് രക്ഷകനായെത്തിയത്. പെൺകുട്ടി ട്രാക്കിലേക്ക് വഴുതി വീഴുന്നത് കണ്ട പ്ലാറ്റ്‌ഫോമിലെ യാത്രക്കാർ ബഹളം വെച്ചപ്പോളാണ് സന്തോഷ് സംഭവം ശ്രദ്ധിച്ചത്.

പെൺകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വച്ചാണ് മഹേഷ് സാഹസികമായി രക്ഷിച്ചത്. ഇതിനിടെ പെൺകുട്ടി വെപ്രാളത്തിൽ മഹേഷിന്റെ കഴുത്തിൽ കുട്ടി പിടിച്ചു. ഇതോടെ എത് സമയവും ഇരുവരും ട്രാക്കിലേക്ക് വീഴുമെന്ന് സ്ഥിതിയായി. മനസ്സാന്നിധ്യം ഉറപ്പിച്ച് ഉടൻ മഹേഷ് പെൺകുട്ടിയുമായി പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളേറ്റങ്കിലും മംഗലാപുരത്ത് പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് കണ്ണൂർ പിണറായി സ്വദേശിയായ മഹേഷ് ഇപ്പോൾ.

പരശുറാമിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ മറ്റ് യാത്രക്കാർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. പരിശോധനയ്ക്കുശേഷം അവിടെ നിൽക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാനായി പെൺകുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. ഇത് വിലക്കിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ട്രെയിനിൽ ഓടി കയറുകയായിരുന്നു പെൺകുട്ടി.

ബഹളത്തെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. യാത്രക്കാർ അഭിനന്ദനങ്ങളുമായി മഹേഷിനെ പൊതിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പെൺകുട്ടിയെ മഹേഷ് ഉപദേശിച്ച് ആ ട്രെയിനിൽ തന്നെ യാത്രയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP